സഹായം Reading Problems? Click here


കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/കർമ്മഫലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കർമ്മഫലം

ഓർക്കണം നീ ചെയ്ത ചെയ്തികൾ മനുഷ്യാ
ഓർത്തിടേണം നീ ചെയ്ത പാപങ്ങളെല്ലാം
നീ വെട്ടി മാറ്റിയ നന്മ മരങ്ങൾ
ഒരുനാൾ നിൻ കാലനായി തീരുമെന്നോർക്കുക
പശ്ചാത്തപിച്ചിട്ടു കാര്യമില്ല..
പ്രളയം തിമിർത്താടി നാശം വിതച്ചത്
നീ നിന്റെ കണ്മുന്നിൽ കണ്ടതല്ലേ?
നരനായി വിശേഷിപ്പിക്കെ
നീ നിന്റെ ചെയ്തികൾ
നരഭോജി തുല്യം ചെയ്തിടുന്നു
ഈ പ്രളയകാലം നിന്നെ പഠിപ്പിച്ചതെന്തെന്ന-റിയുമോ ഹേ മനുഷ്യാ?
നീ ചെയ്ത തെറ്റിന് ഭൂമിതൻ കണക്കുപുസ്‌തകത്തിൽ
നിന്റെ പേരാദ്യം കിടപ്പതറിഞ്ഞില്ലേ?
അനുദിനം മരിക്കുന്ന ഭൂമി മാതാവിന്
ചരമഗീതം നീ രചിച്ചിടല്ലേ?
ഓർക്കണം നീ പെറ്റമ്മയെ പോലെ
അമ്മയാകും നിന്റെ ഭൂമി മാതാവിനെ.നന്ദന സുരേഷ്
8 A കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത