കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

<
പരിസ്ഥിതി സംരക്ഷണം ഭൂമി, വായു, വെള്ളം, വനം, എന്നിവ അടങ്ങുന്നതാണ് പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണ്. എന്നാൽ. സ്വാർത്ഥരായ മനുഷ്യർ സങ്കുചിതമനോഭാവം കൊണ്ട് പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. ഓരോരുത്തരുടേയും സുഖസുന്ദരമായ ജീവിതത്തിന് വേണ്ടി വൃക്ഷങ്ങളൊക്കെ വെട്ടി നശിപ്പിക്കുകയാണ് പണ്ടുകാലങ്ങളിലെ മനുഷ്യർ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ജീവിച്ചിരുന്നു. എന്നാൽ ഇന്ന് സ്വാർത്ഥത മൂലം മനുഷ്യർ പരിസ്ഥിതിയെ നശിപ്പിക്കുകയാണ് സ്വന്തം ജീവിതം സുന്ദരമാക്കാൻ അവർ മറ്റു ജീവികളെ കൊന്നൊടുക്കുന്നു. വയലുകളും പുഴകളും നികുത്തി അവിടെ ഫ്ലാറ്റുകളും, വീടുകളും പണിയുന്നു. വന നശീകരണം മഴ കുറക്കുകയും താപനില വർധിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ എടുത്തുകാണിച്ച ഒരുപാടു കവികളുണ്ട്. ഒ. എൻ. വി കുറുപ്പിന്റെ 'ഭൂമിക്കൊരു ചരമഗീതം 'ഈ അവസരത്തിൽ നാം ഓർമിക്കേണ്ടതാണ് ഇന്ധന വാഹങ്ങളുടെ ഉപയോഗത്താൽ വായു മലിനീകരണം കൂടി വരുന്നു. അമിതവിളവ് ലഭിക്കാനായി ഉപയോഗിക്കുന്നു. ഇങ്ങനെയും നാം പരിസ്ഥിതിയെ ഉപദ്രവിക്കുന്നു. പ്രകൃതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണ്. സമസ്ത ലോകത്തിനു സുഖം ഭവിക്കാൻ നാം ഭൂമിയേ സംരക്ഷിച്ചേ മതിയാവൂ

ശിവാനി ശ്രീജിത്ത്
7 എ കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം