ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ നൂറ്റാണ്ടുകൾക്കിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
നൂറ്റാണ്ടുകൾക്കിപ്പുറം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അതായത് 1918-ലെ വസന്തകാലത്താണ് സ്‍പാനിഷ് ഫ്ലൂ എന്ന പകർച്ച വ്യാധി ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. യു.എസ്. ൽ നിന്നാണ് ഇതിന്റെ ഉത്ഭവം എന്നാണ് കരുതപ്പെടുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇത് സൈനികരിലൂടെ വിവിധ രാജ്യങ്ങളിൽ എത്തി. അന്നത്തെ ലോക ജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകർച്ച് വ്യാധി പിടികൂടിയിരുന്നു. ലോകമെമ്പാടും മരിച്ചതാകട്ടെ അഞ്ച് കോടിയിലേറെപ്പേരും. നൂറു വർഷത്തിനിപ്പുറം വീണ്ടും ഇത്തരത്തിലൊരു മഹാമാരി പെയ്‍തിറങ്ങാനുള്ള സാധ്യതകളേറെയാണെന്ന് ഗവേഷകർ പറഞ്ഞിരുന്നു. ഇനി ഉണ്ടാകാനിരിക്കുന്ന മാരക വ്യാധി മൂന്നിരട്ടി പ്രത്യാഘാതം സൃഷ്‍ടിച്ചേക്കുമെന്ന് അവർ വിലയിരുത്തി. കാരണം , ജനസംഖ്യാ വർദ്ധനവ്, മരുന്നുകളെ പ്രതിരോധിക്കാനുള്ള ശേഷി, കാലാവസ്ഥാ വ്യതിയാനം എന്നിവയെല്ലാം ഭാവിയിൽ ഒരു പകർച്ച വ്യാധി ഉണ്ടായാൽ മനുഷ്യന് തിരിച്ചടി സൃഷ്‍ടിച്ചേക്കാവുന്ന ഘടകങ്ങളാണ്. അങ്ങനെയിരിക്കെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ 2019 ഡീസംബർ 31ന് ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. ഈ വൈറസിന് ശാസ്‍ത്രജ്ഞൻമാർ ആദ്യം നൽകിയ പേര് നോവൽ കൊറോണ വൈറസ് എന്നാണ്. നോവൽ എന്ന ലാറ്റിൻ വാക്കിന് പുതിയത് എന്നാണ് അർത്ഥം. കൊറോണ എന്ന വാക്കിന് കിരീടം അഥവാ പ്രഭാവലയം എന്ന് അർത്ഥം വരുന്നു. പിന്നീട് ലോകാരോഗ്യ സംഘടന COVID-19 എന്ന പേര് നിർദ്ദേശിച്ചു. SARS COV-2 എന്ന രോഗത്തിലേക്കാണ് ഈ വൈറസ് നയിക്കുന്നത്. ലിവാങ് ലിയാങ് എന്ന വ്യക്തിയിലാണ് ഇത് കണ്ടെത്തിയത്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുന്ന അസുഖമായതിനാൽ ലോകാരോഗ്യ സംഘടന ഇതിനെ മഹാമാരി, (Pandemic) ആയി പ്രഖ്യാപിച്ചു. ചൈന ഈ വൈറസ് നിർമ്മിച്ചത് ജൈവായുധമായി ഉപയോഗിക്കുവാനാണെന്ന ഒരു അപഖ്യാതിയുമുണ്ട്. ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് ഈ മഹാമാരി. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ സംസ്ഥാനമാണ് കേരളം. തൃശ്ശൂർ ആണ് ആദ്യ ജില്ല. ഈ മഹാമാരി ഇന്ത്യ ഒട്ടാകെ പടർന്ന് നാശം വിതയ്‍ക്കുന്നതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആദ്യത്തെ കോവിഡ്-19 ടെസ്‍റ്റ് കിറ്റ് വികസിപ്പിച്ച ശാസ്‍ത്രജ്ഞൻ ഡോ.മിനാൽ ദഖാവെ ഭോസ്‍ലെ ആണ്. കൊറോണ വൈറസ് ബാധ തടയുന്നതിലേക്കായി 2020 മാർച്ച് 22 ന് ഇന്ത്യ ജനതാ കർഫ്യു പ്രഖ്യാപിച്ചു. കൂടാതെ രോഗബാധിതരെ ഐസൊലേഷൻ ചെയ്യുകയും പിന്നീട് ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‍തു. രാജ്യം കടുത്ത നിയന്ത്രണ നടപടികൾ ഏർപ്പെടുത്തിയതിനാൽ മറ്റു രാജ്യങ്ങളെപ്പോലെ വൈറസ് ബാധ കൂടുതൽ വ്യാപകമായിട്ടില്ല. വൈറസിനെതിരെ ആദ്യമായി കണ്ടെത്തിയ വാൿസിൻ MRNA 1273 അമേരിക്കയിലെ ജെന്നിർ ഹാലർ എന്ന സ്‍ത്രീയിലാണ് പരീക്ഷിച്ചത്. ഇപ്പോൾ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി Hydroxychloroquine എന്ന മരുന്നാണ് ഇതിനായി ഉപയോഗിച്ചു വരുന്നത്. വൈറസ് ബാധ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയ്‍ൻ പരിപാടിയായ 'Break the Chain' ൽ നമുക്കും സഹിഷ്‍ണുതയോടെ പങ്കാളികളാകാം.

എയ്‍ഞ്ചൽ കെ.ആന്റണി
പത്ത്-സി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം