ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ലോകത്ത് ആഞ്ഞടിച്ച് കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്ത് ആഞ്ഞടിച്ച് കൊറോണ

നമ്മുടെ ലോകം ഇന്ന് കൊറോണ എന്ന രോഗം കാരണം വലിയ ദുരിതം അനുഭവിച്ച് കൊണ്ടിരിക്കയാണ് ലോകത്തിലെ മരണസംഖ്യ കൊറോണ കാരണം കൂടിക്കൂടി വരുകയാണ്. ഇതുമൂലം ലോകത്തിനി സാമ്പത്തിക മാന്ദ്യം അനുഭവിക്കേണ്ടി വരും. സ്‍കൂളുകളിൽ പരീക്ഷകളൊക്കെ മാറ്റിവച്ചു. വിമാനങ്ങളും, ട്രെയിനുകളും ബസ്സുകളും എല്ലാം റദ്ദാക്കി മാർച്ച് 25 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നമ്മുടെ രാജ്യത്തിന്റെ അതിർത്തികളൊക്കെ അടച്ചിട്ടു. ഈ കൊറോന്ന കാലത്ത് നമ്മൾ ഏറ്റവും അധികം അഭിനന്ദിക്കേണ്ടത് ആരോഗ്യ പ്രവർത്തകരേയും പോലീസുകാരേയും ആണ്. ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ചു കൊണ്ട് ജനതാ കർഫ്യുവിന്റെ അന്ന് വൈകുന്നേരം 5 മണിക്ക് കാഹളം മുഴക്കി. ഏപ്രിൽ 5-ാം തീയതി രാത്രി 9 മണിക്ക് രാജ്യം മുഴുവൻ പ്രതീക്ഷയുടെ തിരി തെളിക്കുകയുണ്ടായി. ഈ കാലത്ത് നമുക്ക് വേണ്ടത് ഭയമല്ല കരുതലാണ്. ഈ കാലത്ത് നമ്മൾ നിറവേറ്റേണ്ട ചില ദൗത്യങ്ങൾ, 1. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. 2. വ്യക്തി ശുചിത്വം പാലിക്കുക. 3. രോഗലക്ഷണങ്ങളെക്കുറിച്ച് പഠിക്കുക. 4. ഇടയ്ക്കിടെ കൈ കഴുകുക. 5. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കുക. 6. യാത്രകളും ചടങ്ങുകളും ഒഴിവാക്കുക. 7. രോഗമുണ്ടായാൽ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക. 8. വിദേശത്ത് നിന്ന് എത്തുന്നവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുക.

ബെനീറ്റ ബെൻ
എട്ട്-ഡി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം