സഹായം Reading Problems? Click here


ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/മാനവർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മാനവർ

മണ്ണും മഴയും മരവും
അറിയാതെ വളർന്നവർ
തൊടിയിലും തോപ്പിലും തോണിയിലും
കയറാതെ പുലർന്നവർ
പാടത്തും പറമ്പിലും
പുഴ തന്നോരത്തും
തുമ്പിയും തോറ്റവും തെയ്യവും
കാണാതെ പോയവർ
പനി പോലും ഭയക്കുന്ന
കാലം വരുന്നിതാ...കാരണം
വിരൽതുമ്പത്തെ ഭക്ഷണം
വൃത്തിയും വ്യക്തിയും
ഏതെന്നറിയാതെ
എവിടെയോ വേവിച്ച ഭക്ഷണം
രുചി മാത്രം കൈമുതലായുള്ളോർ
ഗുണമെന്നതൊട്ടും ഇല്ലതാനും
മതിയാകാഞ്ഞ് എവിടെയും
കാണുന്ന കടയിലെ
പിസ, ബർഗർ എന്നിവ
നിരത്തുമ്പോൾ എങ്ങനെ
ഭയക്കാതിരിക്കും നാം.
ഓർക്കുക പേരറിയാ രോഗത്തിന്
ആശുപത്രി വരാന്തകൾ
കയറിയിറങ്ങുമ്പോൾ
ഓർക്കുക ഒറ്റ ക്ലിക്കിൽ വരുത്തി
കഴിച്ചത് വിഷമെന്ന്.

ശ്രീലക്ഷ്‍മി പി.എസ്.
പത്ത്-ഇ ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത