ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം, അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം, അതിജീവിക്കാം

ഇതു തൊട്ടുകൂടായ്‍മയുടെ കാലം
നിന്റെ സഞ്ചാരങ്ങൾ ഒഴിവാക്കുകയിനി
ഹസ്‍തദാനങ്ങൾ ഒരുപുഞ്ചിരിയിലൊതുക്കുക
ഇന്നലെ വരെ തോളോടുതോൾ ചേർന്നു നടന്നവർ
ഇന്നു ഭവനങ്ങളിൽ ഭീതിയോടെ-
യെന്തെന്നു ചിന്തിച്ചു വലയുന്നു.
ശൂന്യം നിശ്‍ചലം ഭയാനക-
മിന്നു ദിനങ്ങളെങ്കിലും
പ്രത്യാശയർപ്പിച്ചു പ്രതിരോധമാകാം
കൈകഴുകാം, വായ് മൂടാം, ജാഗ്രത പാലിക്കാം
കൊറോണ-അദൃശ്യ കൊലയാളി നിന്റെ
കൈകളിലാവാം രാജ്യങ്ങൾ
മരണത്തിൻ പാഠശാലകളാകുന്നവ
അതിജീവനം അകലെയാണിപ്പോഴും
ആയുസ്സിനായി പ്രാർഥിക്കാം നമുക്കിനി
സമ്പർക്ക വിലക്കുകൾ ലംഘിച്ചൊരിക്കലും
നാട് നശിയാൻ ഞാനോ, നീയോ അരുത്
ആത്മവിശ്വാസം അതിരു കടക്കാക
ഭീകര താണ്ഢവമാടുന്നു മരണം മുന്നിൽ
ജീവന്റെ കാവൽക്കാരാം ആതുരസേവകർ
ആവും വിധമെല്ലാം ഏകുന്നു സുകൃതസേവനം നിത്യം
വൃത്തിയായിരിക്കാം, വിരസ നിമിഷങ്ങൾ മാറ്റാം
ഇരുണ്ട ദിനങ്ങൾ താണ്ടിടും നിശ്ഛയം നാം
ദൃഢചിത്തരായ് പൊരുതിടാം
വിജയം സുനിശ്ചിതം.




 

ജിയന്ന എൽസബത്ത് കെ.ജെ.
ഒൻപത്-എ. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത