ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ്
പ്രകൃതി അമ്മയാണ് . പ്രകൃതിയാകുന്ന അമ്മയെ ദ്രോഹിക്കുന്നത്, പരിസ്ഥിതിക്ക് ദോഷകരമായി പ്രവർത്തിക്കുന്നത് സർവനാശത്തിന് കാരണമാകും.. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കിറിച്ച് ഓർമിക്കാനുള്ല അവസരമായി ഐക്യരാഷ്‍ട്ര സഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നില നിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രവുമായി ഭീമിയെ അടുത്ത തലമുറയ്‍ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ തിങ്ങിപ്പാർക്കുന്നത് കുടിവെള്ളത്തിനും ശുചിത്ലത്തിനും എന്നുവേണ്ട എല്ലാ മേഖലകളിലും പ്രശ്‍നങ്ങൾ സൃഷ്‍ടിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്‍നങ്ങൾ ഏറി വരുകയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. സാമൂഹ്യവും സാംസ്‍കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്‍ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതു കൊണ്ട് തന്നെ പരിസ്‍ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യൻ സ്വീകരിച്ചുവരുന്ന അനഭിലഷണീയവും അശാസ്ത്രീയവുമായ വികസന പ്രവർത്ത്നങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പ് അപകടത്തിലായേക്കാം. താപ വർദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, ശുദ്ധ ജലക്ഷാമം, ജൈവവൈവിധ്യ ശോഷണം തുടങ്ങി ഒട്ടേറെ പ്രശ്‍നങൾ നമ്മെ അലട്ടുന്നുണ്ട്. ഭൂമിയിൽ അനേകായിരം വർഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പ്രവർത്തനങ്ങലുടെ ഫലമായാണ് കൃഷിക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപപ്പെട്ടത്. വിവിധ രാജ്യങ്ങൾ ആധുനിക കാലഘട്ടത്തിൽ കാർഷികോൽപാദനത്തിന് സ്വീകരിച്ച ഊർജിത നവീന സമ്പ്രദായങ്ങൾ ഭൂമിയുടെ ഫലഭൂയിഷ്‍ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രകൃതിയെ അമ്മയായി കണ്ട് അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ നാം ഇനിയും എത്രയും വേഗം ഉൾക്കൊണ്ടേ മതിയാവൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം