ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

നാമിപ്പോൾ പ്രകൃതി മലിനീകരണം മൂലം വളരെ ബുദ്ധിമുട്ടുന്നു. അതിനു കാരണം നമ്മുടെ പ്രവൃത്തികൾ തന്നെയാമ്. പുഴയിലും കടലിലും, കായലിലുമൊക്കെ മാലിന്യങ്ങൾ ഇടുന്നതു മൂലം ജലാശയങ്ങളിലെ സൂക്ഷ ജീവികൾ, ജലജീവികൾക്ക് ആഹാരമായിട്ടുള്ള് ജലസ്യങ്ങൾ ഇവയെല്ലാം നശിക്കുന്നു. വന നശീകരണവും പരിസ്ഥിതിക്ക് ആഘാതം ഏൽപ്പിക്കുന്ന മറ്റൊരു വസ്‍തുതയാണ്. പുരോഗമനപരമായ കാര്യങ്ങൾ മുൻനിറുത്തി ചെയ്യുന്ന പല കാര്യങ്ങളും പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകർക്കുന്നു. ഒരു മരം വെട്ടുമ്പോൾ അതിനു പകരം മരം വച്ചു പിടിപ്പിക്കുവാൻ നാം മുതിരുന്നില്ല. ജലാശയങ്ങൾ നികർത്തി കെട്ടിങ്ങൾ നിർമിക്കുക, തണ്ണീർത്തടങ്ങൾ നശിപ്പിക്കുക ഇവയെല്ലാത്തിനും വളരെ നല്ല രീതിയിലുള്ള പരിഹാരം കണേണ്ടതുണ്ട്. പ്രകൃതി മനുഷ്യനു മാത്രമുള്ളതള്ല എല്ലാ ജീവജാലങ്ങൾക്കും വസിക്കാനുള്ള ഇടമാണെന്ന ബോധത്തിലൂടെ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യാതെ മുന്നോട്ടു നീങ്ങുന്നതായിരിക്കും പരിസ്ഥിതി സംരക്ഷണത്തിന് ശരിയായ പരിഹാരം.

രാഹുൽ റോയ്
എട്ട്-സി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം