ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കാക്കുളങ്ങരയിൽ വന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കുളങ്ങരയിൽ വന്ന വിപത്ത്

ദൂരെ ഒരു ഗ്രാമത്തിൽ കാക്കുളങ്ങര എന്ന അതി മനോഹരമായ ഒരു ദേശം ഉണ്ട്. അവിടെയുള്ള മനുഷ്യരെല്ലാം പരസ്‍പര സ്‍ലേഹതിതലും ഒത്തൊരുമയിലുമാണ് കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കുമ്പോളാണ് ഒരു കുടുംബം ഈ ഗ്രാമത്തിലേക്ക് താമസത്തിനായി വന്നത്. സർക്കാർ ഓഫീസറായിരുന്ന ദാമോദരനായിരുന്നു കുടുംബനാഥൻ. ഭാര്യ ശാന്തമ്മ അവർക്ക് ഒരു പെൺകുഞ്ഞ്. ആ കുഞ്ഞാണ് അവരുടെ എല്ലാം. അവർ അങ്ങനെ സന്തോഷത്തോടും സമാധാനത്തോടും കൂടി കാക്കുളങ്ങരയിൽ ജീവിച്ചു. കാക്കുളങ്ങര അതി മനോഹരമായ ഗ്രാമമാണെങ്കിലും ഗ്രാമവാസികൾ വൃത്തിയില്ലായ്‍മ മൂലം ആ മനോഹാരിത തകർത്തെറിഞ്ഞു. അതായിരുന്നു അവരുടെ മോശം ശീലം. ആകെ ഈ ഗ്രാമത്തിൽ ദാമോദരന്റെ കുടുംബത്തിനു മാത്രമേ വൃത്തിശീലം ഉണ്ടായിരുന്നുള്ളു. അങ്ങനെയിരിക്കെ വിനാശകാരിയായ ഒരു രോഗാണു കാക്കുളങ്ങരയിൽ പ്രവേശിച്ചു. ഗ്രാമവാസികളുടെ വൃത്തിയില്ലായ്‍മയാണ് ഇതിന്റെ ആദ്യ കാരണം. ഈ രോഗാണു ബാധിച്ച് ഒരുപാട് പേർ കിടപ്പിലായി. കിടപ്പിലായവർ പതുക്കെ മരണത്തിലേക്കു വഴുതി വീണു. പതിയെ പതിയെ പിന്നെയും ആളുകൾ മരിച്ചു തുടങ്ങി. ദിവസംതോറും മരിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. രോഗാണു ഗ്രാമത്തിൽ പടർന്നപ്പോഴും ഒരു നിയന്ത്രണവും ഗ്രാമവാസികൾ എടുത്തില്ല. അങ്ങനെ ഗ്രാമത്തിൽ ആളുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഈ രോഗാണു പടർന്നപ്പോൾത്തന്നെ നിയന്ത്രമങ്ങൾ തുടങ്ങിയ ദാമോദരന്റെ കുടുംബത്തിലേക്ക് അത് പ്രവേശിച്ചിട്ടില്ലായിരുന്നു. മിക്ക കുടുംബങ്ങളിലും രോഗാണു വളരെ വേഗം കടന്നുകയറി. ദാമോദരനും കുടുംബവും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുകയും വീട്ടിൽത്തന്നെയിരുന്ന് എല്ലാവർക്കും നൻമ വരുവാൻ ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്‍തു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ രോഗാണുവിനെതിരെയുള്ള പ്രതിരോധ മരുന്ന് ശാസ്‍ത്രജ്ഞൻമാർ കണ്ടുപിടിച്ചു. രോഗം ബാധിച്ച ആളുകൾ അങ്ങനെ രക്ഷപെട്ടു. അപ്പോൾ ആ ഗ്രാമത്തിലുള്ളവർക്ക് ഒരു കാര്യം മനസ്സിലായി. ശുചിത്വം നമ്മളെ രോഗങ്ങളിൽ നിന്നും രക്ഷിക്കുകയും ആരോഗ്യവാൻമാരായി ജീവിക്കുവാനും കഴിയുമെന്ന്. പിന്നെ കാക്കുളങ്ങരയിൽ ശുചിത്വമില്ലാത്ത ഒരു കുടുംബം പോലും ഉണ്ടായിട്ടില്ല. പിന്നെയവർക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകളായിരുന്നു. ഗ്രാമത്തിന് നഷ്‍ടപ്പെട്ട മനോഹാരിത തിരിച്ചു കിട്ടി. കാക്കുളങ്ങര ശുചിത്വ ഗ്രാമത്തിന് ഉദാഹരണമായി മാറി.

ഫിലമിൻ മരിയറ്റ എം. ജെ.
ഒൻപത്-എ ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം