ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/ഇനി വരുന്നൊരു തലമുറയ്‍ക്ക് .....

Schoolwiki സംരംഭത്തിൽ നിന്ന്
ഇനി വരുന്നൊരു തലമുറയ്‍ക്ക് ഇവിടെ വാസം സാധ്യമോ?

പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ (hygiene) എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി, എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ അതേ പോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്‍കരണം, കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ഉപയോഗിച്ചു വരുന്നു. മണ്ണും, മനുഷ്യനും, പ്രകൃതിയും തമ്മിൽ കലഹിച്ചുകൊണ്ടരിക്കുന്ന സമകാലീന സാഹചര്യത്തിൽ ശുചിത്വമില്ലായ്‍മ ജീവജാലങ്ങളുടെ നിലനിൽപ്പിനെതിരെ വാളോങ്ങി നിൽക്കുന്ന സത്യമായി തീർന്നിരിക്കുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്‍മകളാണ് 90% രോഗങ്ങൾക്കും കാരണം. ശക്തമായ ശിചിത്വ ശീല അനുവർത്തനം/ പരിഷ്‍കാരങ്ങൾ ആണ് ഇന്നിന്റെ ആവശ്യം. ശുചിത്വം കുറയുമ്പോൾ രോഗപ്രതിരോധശേഷിയും കുറയും. ബാൿറ്റീരിയ, വൈറസുകൾ, ഫംഗസുകൾ, പരാദജീവികൾ എന്നിവയടങ്ങുന്ന രോഗാണു വൃന്ദം; വിഷമുള്ളതും അല്ലാത്തതുമായ അന്യ വസ്‍തുക്കൾ, അർബുദം തുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തു ശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്‍ഥയെന്നത്. ഇത്തരം രോഗങ്ങൾ പ്രകൃതിയുടെ ഒരു ഭാഗമാണ്. അത് പരിസ്ഥിതി മലിനമാകുമ്പോൾ സംഭവിക്കുന്നതാണ്. പാരിസ്ഥിതിക പ്രശ്‍നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതിയെന്ന സമവാക്യമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്‍തിപ്പെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിക്കും. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നീങ്ങും. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്‍നം. മനുഷ്യന്റെ നിനിൽപ്പിനു തന്നെ ഭീഷണിയായിക്കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്‍നങ്ങൾ നമുക്കിടയിൽ സംഭവിച്ചു. സംസ്‍കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ്. മലയാളത്തിന്റെ സംസ്‍കാരം പുഴകളിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത്. എന്നാൽ മണ്ണിനെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകളെ കൈയ്യേറി കാട്ടുമരങ്ങളെ കട്ടുമുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. പരസ്ഥിതിയുമായുള്ള ആത്മബന്ധം നാം നഷ്‍ടമാക്കുന്നു. ഫലമോ? വരും തലമുറയ്‍ക്കായി ഈ മലിന ഭൂമിയെ മത്രമേ കൈമാറാനുള്ളു. വാസയോഗ്യമായ ഒരു ഭൂമി, ഒരു പരിഥിതി കെട്ടിപ്പടുക്കുവാൻ നമുക്കുണരാം.



അഫ്രീന ഫൈസൽ
ഒൻപത്-സി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം