ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/സൗന്ദര്യം

Schoolwiki സംരംഭത്തിൽ നിന്ന്
സൗന്ദര്യം


പ്രകൃതിതൻ വരദാനമായ
നന്മതൻ ഭൂമിയിൽ
ജീവജാലങ്ങളെ തഴുകി
പുണരുന്ന ദിവാകരശോഭയിൽ
ഇളംകാറ്റിന്റെ കുളിർമയിൽ
ആടിയുലയുന്ന പൂക്കളും
പുൽച്ചെടികളും

പേമാരിയിൽ പാടവരമ്പത്ത്
കുശലംപറയുന്ന തവളകളും
മഴവില്ലിൻ മനോഹാരിതയിൽ
പീലിവിടർത്തിയാടുന്ന പീകങ്ങളും
സസ്യശ്യാമളകോമളമായ
ഞാൻ ജനിച്ചുവീണ ഭൂമിക്ക്
എന്താ ഇത്ര സൗന്ദര്യമെന്ന്
ഞാനോർത്തുപോകുന്നു

 

ടോം ബിജു
6 എ ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത