പ്രകൃതിതൻ വരദാനമായ
നന്മതൻ ഭൂമിയിൽ
ജീവജാലങ്ങളെ തഴുകി
പുണരുന്ന ദിവാകരശോഭയിൽ
ഇളംകാറ്റിന്റെ കുളിർമയിൽ
ആടിയുലയുന്ന പൂക്കളും
പുൽച്ചെടികളും
പേമാരിയിൽ പാടവരമ്പത്ത്
കുശലംപറയുന്ന തവളകളും
മഴവില്ലിൻ മനോഹാരിതയിൽ
പീലിവിടർത്തിയാടുന്ന പീകങ്ങളും
സസ്യശ്യാമളകോമളമായ
ഞാൻ ജനിച്ചുവീണ ഭൂമിക്ക്
എന്താ ഇത്ര സൗന്ദര്യമെന്ന്
ഞാനോർത്തുപോകുന്നു