ഒലയിക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19 - കൂട്ടിലാക്കിയ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - കൂട്ടിലാക്കിയ ലോകം

ലോകത്തിൽ വന്നിറങ്ങിയ മാരിയെ നീ
ഈ ലോകം വിഴുങ്ങിടും നാൾ വന്നുവോ
വിറച്ചീടും നാം ഓരോരുത്തരും
കാത്തോളണം ഈ ലോക മാരിയെ
ചൈന വിറച്ച മാരിയാ ഈ
ലോകം വിറപ്പിച്ച മാരിയായി
ബന്ധനമായി ഈ ലോകമെങ്ങും
കൂട്ടിൽ കെട്ടിയ പാവമായി നിന്നിടുന്നു
മാസ്കുമായി പുറത്തിറങ്ങി മനുഷ്യർ
കൈകളും ഇട്യ്ക്കിടെ കഴുകിടുന്നു
ലോകമീമാരിയെ പേരു വിളിച്ചു
അത് കോവിഡ് 19 എന്നായി
നിശ്ചലമായി നമ്മൾ മാത്രമല്ല
സുന്ദരമാം പ്രപഞ്ചമാണേ
മരണം തുടങ്ങിയതൊന്നിലാണെങ്കിൽ
നിന്നീടും ഇന്നിത് ലക്ഷമായി
രാവും പകലും പ്രാവർത്തികമായി
ആരോഗ്യ മുന്നണിയായി ഭരണകൂടം
ജനങ്ങൾ പേടിച്ച് വിറച്ചിടുന്നു
കരഞ്ഞു തളർന്നു മയങ്ങിടുന്നു
ലോകരക്ഷയ്ക്കായി പ്രാർത്ഥന മാത്രമായി
പൊരുതി നാം വിജയം കൈവരിക്കും
പൊലിഞ്ഞ ജീവനായി പ്രാർത്ഥന മാത്രമാണ്
മാരിവരാതെ നോക്കീടുവിൻ
മാരിയെ മാറി നീ ദൂരെ നിന്നോ
ഒറ്റകെട്ടായി നിന്നെ ഓടിച്ചിടും
മറക്കില്ല ഈ ലോകമാരിയെ
മറക്കില്ല നമ്മളീ സേവനവും
കൈകൂപ്പി നന്ദി അർപ്പിച്ചീടുന്നു
ഈ സേവനത്തിനായി പൊരുതി നിന്നവരെ

ഫാത്തിമത്തുൾ ഷഹന എ ടി
3 ഓലായിക്കര നോർത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത