സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ
ഐ.പി..എം. യു.പി സ്കുൂൾ, വേയ്ക്കൽ.
വിലാസം
വേയ്ക്കൽ

ഐ പി എം യൂ പി സ്കൂൾ ,വേയ്ക്കൽ,കൈതോട് (പി ഓ), നിലമേൽ
,
കൈതോട് പി.ഒ.
,
691535
,
കൊല്ലം ജില്ല
സ്ഥാപിതം6 - 6 - 1957
വിവരങ്ങൾ
ഫോൺ0474 2434311
ഇമെയിൽhmipmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്40245 (സമേതം)
യുഡൈസ് കോഡ്32130200507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംനിലമേൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ69
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു ജോൺ
പി.ടി.എ. പ്രസിഡണ്ട്സിയാദ് എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ നിലമേൽ പഞ്ചായത്തിൽ വേയ്ക്കൽ പ്രദേശത്തു 1957 ൽ ആണ് ഐ പി എം യൂ പി സ്കൂൾ സ്ഥാപിച്ചത് .സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ആണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .വയലുകളും അരുവികളും കുന്നുകളും കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രകൃതിയാണ് സ്കൂളിന് ചുറ്റിലും കാണപ്പെടുന്നത് .വളരെ പ്രകൃതി രമണീയമായ ഒരു അന്തരീക്ഷത്തിലാണ് ഇവിടെ പഠനം നടക്കുന്നത് . ‍നിലമേൽ പഞ്ചായത്തിലെ   വേയ്ക്കൽ എന്ന സ്ഥലത്തു 64 വര്ഷം മുൻപ് സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിന് വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിച്ചതാന്  ഐ പി എം യു പി സ്കൂൾ .സാമൂഹിക വിദ്യാഭ്യാസ പുരോഗതിയിൽ നെടുംതൂണായി ഈ വിദ്യാലയം നിലകൊള്ളുന്നു .ഓരോ കാലഘട്ടത്തിലും വിപ്ലവാത്മകമായ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിച്ചിട്ടുണ്ട് . ആദ്യകാലങ്ങളിൽ പ്രശസ്തമായിരുന്ന മരമടി മഹത്സവത്തിന് പേരുകേട്ട വേയ്ക്കൽ പ്രദേശത്തു  വയലേലകളുടെയും അരുവികളുടേയും സൗന്ദര്യത്താൽ സുന്ദരമാക്കപ്പെട്ട ഒരു ചെറിയ കുന്നിൻ മുകളിലായാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .എല്ലാ വർഷവും വേയ്ക്കലിൽ മരമടി മഹോൽസവം നടത്താറുണ്ടായിരുന്നു.കാർഷിക ഉത്സവമായ മരമടി മത്സരം നടത്തുന്ന നിലമേൽ പഞ്ചായത്തിലെ ഏക പ്രദേശമാണ് വേയ്ക്കൽ. 2800 വർഷം വരെ പഴക്കമുള്ള മഹാശിലായുഗ ശേഷിപ്പുകൾ പേറുന്ന ഒരു വിദ്യാലയ മുത്തശ്ശിയാണിത് . പാരിപ്പള്ളി  നിലമേൽ റൂട്ടിൽ വേയ്ക്കൽ എന്ന സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഏതാനും വർഷങ്ങൾക്ക് മുൻപ് ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട് .എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേയ്‌ക്കലിന്റെ  സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയിൽ നേടും തൂണായിരുന്ന ,പരേതനായ ഇസ്മായിൽ പിള്ള തുടങ്ങിയതാണ്.

.ചരിത്രം താളുകളിലൂടെ

സാരഥ്യം

പ്രഥമാധ്യാപകൻ

 
BIJU JOHN

മുൻ സാരഥികൾ

1 .മടവൂർ ഭാസി 2 .തുളസീധരക്കുറുപ്പ് 3 .വാവാക്കുഞ്ഞു ഇ 4 .ഗോപാലകൃഷ്ണക്കുറുപ്പ്‌ 5 .സദാനന്ദൻ പിള്ള 6 .ദാമോദരൻ പിള്ള 7 .ജോൺ എ 8 .അബ്ദുൽ ലത്തീഫ് എം കെ

ഭൗതികസൗകര്യങ്ങൾ

 
GARDEN
  • വിശാലമായ കളിസ്ഥലം
  • വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ
  • കുടിവെള്ള സംഭരണി
  • പാചകപ്പുര
  • ഓഫീസ് റൂം
  • സ്റ്റാഫ് റൂം
  • സ്മാർട്ട് ലാബുകൾ
  • ആധുനിക സജ്ജീകരണങ്ങൾ (ലാപ്ടോപ്പ്,പ്രൊജക്ടർ ,ഡെസ്ക്ടോപ്പ് )
  • ലൈബ്രറി
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ
  • സ്കൂൾ ആഡിറ്റോറിയം
  • പൂന്തോട്ടം
  • ജൈവ കൃഷികൾ

നേട്ടങ്ങൾ

യു എസ് എസ്

ചടയമംഗലം ഉപജില്ലയിൽ യു എസ് എസ് പരീക്ഷയിൽ ഗിഫ്റ്റഡ് അവാർഡ് ഉൾപ്പെടെ 3 കുട്ടികൾക്ക് മികച്ച വിജയം

കലാ കായിക രംഗങ്ങളിൽ വളരെ മികവ് പുലർത്തിയിട്ടുള്ള ഒരു വിദ്യാലയമാണിത്.കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകപഞ്ചായത്തിലെ യും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന ഒരു കൂട്ടം അധ്യാപകരും രക്ഷിതാക്കളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.ഉപജില്ലാ തല കലാ മത്സരങ്ങളിൽ തുടർച്ചയായി മൂന്നാം തവണയും അറബിക് സംസ്‌കൃത ഓവറോൾ കിരീടം നേടികൊണ്ട് മുന്നോട്ട് കുതിക്കുകയാണ് ഈ കൊച്ചു വിദ്യാലയം .ജില്ലാ തല മത്സരങ്ങളിലും പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി.ഉപജില്ലാതല ശാസ്ത്രോത്സവത്തിലും ഐ ടി മേളയിലും ഓവറോൾ .കരസ്ഥമാക്കിയിട്ടുണ്ട്.

</gallery>

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജുനിയർ റെഡ് ക്രോസ്സ്

വളരെ നല്ല നിലയിൽ ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി ജി സുജാദേവി ടീച്ചർ ഇതിന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.കുട്ടികളുടെ ഭാഗത്തു നിന്നും ഇതിന്റെ ഭാരവാഹികൾ ഉൾപ്പെട്ടിട്ടുണ്ട് .സമൂഹനന്മക്കായി വിവിധ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ഈ യൂണിറ്റ് ജൈത്രയാത്ര തുടരുന്നു .പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ,ചികിത്സാ സഹായം തുടങ്ങിയവ ഇതിൽ ചിലതു മാത്രം .

  • ഹലോ ഇംഗ്ലീഷ്

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നുവരുന്നു.ഇംഗ്ലീഷ് അനായാസമായി വായിക്കുന്നതിനും സംസാരിക്കുന്നതിനുമായി ധാരാളം അവസരങ്ങൾ സൃഷ്ട്ടിച്ചു നൽകുന്നു.ഇവ കുട്ടികൾ പ്രയോജനപ്പെടുത്തുന്നു ശ്രീമതി എസ് ജാസ്മിൻ ടീച്ചറുടെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നു

  • ഐ ടി ക്ലബ്

ഐ ടി യിൽ കുട്ടികളുടെ നൈപുണി കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ക്ലബ് പ്രവർത്തിക്കുന്നു.ടൈപ്പിംഗ് (ഇംഗ്ലീഷ് ,മലയാളം ),ചിത്ര രചന ,ഡിജിറ്റൽ പഠനോപകാരണങ്ങളുടെ പ്രവർത്തനം എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.

  • സയൻസ് ക്ലബ്

നിരവധി ശാസ്ത്രപരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കുട്ടികളുടെ അറിവ് വർധിപ്പിക്കുന്നതിനായി ഈ ക്ലബ് പലതരം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.ശാസ്ത്ര രംഗം, ശാസ്ത്രോത്സവങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.ശ്രീമതി ജി സുജാദേവി ,ശ്രീമതി സി എസ് സുജ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .

  • ഗണിത ക്ലബ്

ഗണിതത്തിലെ രസകരമായ കളികളിലൂടെ നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഗണിതം ആസ്വാദ്യകരമാക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ് നടപ്പാക്കുന്നു.ഗണിത വിജയം ,വളരെ പ്രയോജനപ്രദമായി നടപ്പിലാക്കി.അടിസ്ഥാന ക്രിയകൾ ഉറപ്പിക്കുന്നതിന് ഇത് വളരെ സഹായകമായി.ശ്രീമതി എ എസ് ഷമീന യുടെ നേതൃത്വത്തിൽ ഈ ക്ലബ് പ്രവർത്തിക്കുന്നു.

  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

കുട്ടികൾക്ക് സമൂഹവുമായുള്ള ബന്ധം ഊട്ടി യുറപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.ഫീൽഡ് ട്രിപ്പ് ,ഉന്നത വ്യക്തികളുമായുള്ള അഭിമുഖം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു.ശ്രീമതി സി എസ് സുജ ,ശ്രീമതി ബി എസ് ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് പ്രവർത്തിക്കുന്നു.

  • വിദ്യാരംഗം ക്ലബ്

ഭാഷാ നൈപുണ്യ വികസനത്തിനും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ തലത്തിൽ രൂപീകരിച്ച ക്ലബ് ആണിത്.ജില്ലാ-ഉപജില്ലാ തലങ്ങളിൽ അനേകം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.ശ്രീമതി ബി സിന്ധു റാണി യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്

പ്രശസ്തരായ പൂർവ്വ  വിദ്യാർത്ഥികൾ

  • ഡോക്ടർ .സജീബ് ഖാൻ എ ,അസ്സോസിയേറ്റ് പ്രൊഫസർ &ഹെഡ് ,ഡിപ്പാർട്മെന്റ്  ഓഫ് സൂളജി ,ഗവണ്മെന്റ് കോളേജ് ഫോർ വുമൺ ,തിരുവനന്തപുരം 
  • സലീന എസ് ,അസിസ്റ്റന്റ് പ്രൊഫസർ ,ഡിപ്പാർട്മെന്റ്  ഓഫ് മലയാളം ,ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാട്

സ്കൂൾ സാരഥികൾ

</gallery>

ചിത്രശാല

കോവിഡാനന്തര ഡിജിറ്റൽ പഠനങ്ങൾ

സ്കൂൾ തല ഡിജിറ്റൽ ആൽബം

പഠന യാത്ര

ഉച്ച ഭക്ഷണ വിതരണം

ഓൺലൈൻ ബോധവത്കരണ ക്ലാസ്സുകൾ

വഴികാട്ടി

സംസ്ഥാന പാത ഒന്നിൽ നിലമേൽ പാരിപ്പള്ളി റൂട്ടിൽ വേയ്ക്കൽ ജി എ എൽ പി എസ്സ് ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് 200 മീറ്റർ ദൂരം സഞ്ചരിച്ചാൽ പാതയുടെ വലതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ഐ.പി.എം.യു.പി.എസ്._വേയ്ക്കൽ&oldid=2537467" എന്ന താളിൽനിന്ന് ശേഖരിച്ചത്