ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ/അക്ഷരവൃക്ഷം/ലോകത്തെനിശ്ചലമാക്കിയ വൈറസ്
ലോകത്തെനിശ്ചലമാക്കിയ വൈറസ്
വൈറസുകൾ പല വിധത്തിലുണ്ട്. സ്വന്തമായി കോശങ്ങളോ പ്രോട്ടീൻ നിർമാണ സാമഗ്രികികളോ ഇല്ലാത്തവയാണ് വൈറസുകൾ. ഇന്ന് ലോകത്തെ ഒട്ടാകെ വിറപ്പിച്ച ഒരു വൈറസാണ് കൊറോണ വൈറസ് നമുക്ക് എല്ലാവർക്കും അതു അറിയാമല്ലോ. 2019 നവംബർ 17 നു ചൈനയിലെ വുഹാനിൽ നിന്നാണ് ഇതു പൊട്ടി പുറപ്പെട്ടത് ഇതു പിന്നീട് ലോകമൊട്ടാകെ അതി വ്യാപകമായി പടർന്നു പിടിച്ചു. 2020 ജനുവരി 30 നു കേരളത്തിലെ തൃശൂർ ജില്ലയിൽ ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തു വുഹാൻ യൂണിവേഴ്സിറ്റിയിൽ പഠിച്ച വിദ്യാർത്ഥിക്കാണ് ഇതു പിടി പെട്ടത് അധികം സമയം എടുക്കാതെതന്നെ ആ കുട്ടിക്ക് അതു ഭേദമാകുകയും ചെയ്തു പിന്നീട് കുറച്ചു ദിവസം കഴിഞ്ഞാണ് ഈ വൈറസ് കേരളത്തിലേക്ക് വീണ്ടും വന്നത് അതോടു കൂടെ രാജ്യം ഒട്ടാകെ അതു പടർന്നു പിടിച്ചു. ഈ കാരണത്താൽ പല ഇടങ്ങളിലും ലോക്ക് ടൗണും കർഫ്യൂയുമൊക്കെ പ്രഖ്യാപിച്ചു. ഇന്ന് ലോകത്ത് ലക്ഷക്കണക്കിന് കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതും മരിച്ചു വീഴുന്നതയുമായി ഉള്ളത്.ചില രാജ്യങ്ങളിൽ പ്രായമായവരെ ചികല്സിക്കുന്നുപോലുമില്ല. ഈ വൈറസിനു മരുന്നു ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇതുപോലെ കോഴിക്കോട് ജില്ലയിൽ പിടിപെട്ട ഒരു വൈറസായിരിന്നു നിപ്പ വൈറസ് അതും നമുക്ക് എല്ലാവർക്കുമറിയാം 2018 മെയ് 19 ന് ആണ് ഇതു ആദ്യമായി സ്ഥിതീകരിച്ചത്. നാം ഒറ്റകെട്ടായി നിന്നതു കൊണ്ട് തന്നെ അതിനെ തുരത്താൻ കഴിഞ്ഞു. അതുപോലെ ഇതിനെയും നമുക്ക് തുരത്താം. ഭയമല്ല ജാഗ്രതയാണ് വേണ്ടത്. രോഗിയുമായിട്ടുളള ഇടപെടലിലൂടെയും രോഗിയുടെ വായിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവത്തിലൂടെയുമാണ് ഈ വൈറസ് പ്രധാനമായും പടരുന്നത്.അതിനാലാണ് നമ്മുടെ ആരോഗ്യ വകുപ്പ് പറഞ്ഞിരിക്കുന്നത് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ വായയും മുക്കും അടച്ചു പിടിക്കാനും, പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാനും, ഇടയ്ക്കിടെ കൈ കാലുകൾ സോപ്പ് ഉപയോഗിച്ചോ ഹാൻഡ് സാനിറ്റയ്സർ ഉപയോഗിച്ചോ വൃത്തിയാക്കാനും, എപ്പോഴും വൃത്തിയായി ഇരിക്കണമെന്നും, കൂട്ടം കൂടി നിൽക്കരുതെന്നും ഒക്കെ പറയുന്നത്. ഇതൊക്കെ അനുസരിച്ചാൽ നമുക്ക്
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വടകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം