സഹായം Reading Problems? Click here


എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/ഇതും നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഇതും നമ്മൾ അതിജീവിക്കും

 
ലോകത്തിൻ നാശം വിതചോരാ മാരിയെ
ഒന്നായ് തുരത്തീടും നമ്മളൊന്നായ്
അനുവദിക്കില്ല നാം ഈ മഹാമാരിയെ
കേരളത്തെ മുറിവേല്പിച്ചിടാൻ
കേരളക്കരയിലാകെ ആഞ്ഞടിചോരു
മഹാപ്രളയത്തെ ചെറുത്തു നമ്മൾ
നിപയെയും ഈ ഭൂവനത്തിൽ നിന്നും
തുരത്തി ഓടിച്ചോരല്ലേ നമ്മൾ
കൈകൾ ഇടക്കിടെ കഴുകുക എന്നത്

കൊറോണയെ തുരത്തും മാർഗമല്ലോ
സാമൂഹികകലം പാലിക്കയിലൂടെ
ഈ രോഗകാരിയെ തുരത്തും നാം
തളരിലൊരിക്കലും കേരള ജനതയോ
തോറ്റു കൊടുക്കില്ലൊരിക്കലും നാം....
അകലെയാണെങ്കിലും മനസിലൊരുമിച്ച്
പൊരുതി ജയിച്ചീടും ഈ മാരിയെ നാം.....

അർച്ചന കെ
9 C എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത