ലോകത്തിൻ നാശം വിതചോരാ മാരിയെ
ഒന്നായ് തുരത്തീടും നമ്മളൊന്നായ്
അനുവദിക്കില്ല നാം ഈ മഹാമാരിയെ
കേരളത്തെ മുറിവേല്പിച്ചിടാൻ
കേരളക്കരയിലാകെ ആഞ്ഞടിചോരു
മഹാപ്രളയത്തെ ചെറുത്തു നമ്മൾ
നിപയെയും ഈ ഭൂവനത്തിൽ നിന്നും
തുരത്തി ഓടിച്ചോരല്ലേ നമ്മൾ
കൈകൾ ഇടക്കിടെ കഴുകുക എന്നത്
കൊറോണയെ തുരത്തും മാർഗമല്ലോ
സാമൂഹികകലം പാലിക്കയിലൂടെ
ഈ രോഗകാരിയെ തുരത്തും നാം
തളരിലൊരിക്കലും കേരള ജനതയോ
തോറ്റു കൊടുക്കില്ലൊരിക്കലും നാം....
അകലെയാണെങ്കിലും മനസിലൊരുമിച്ച്
പൊരുതി ജയിച്ചീടും ഈ മാരിയെ നാം.....