എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ

അമ്മ തൻ കണ്ണിമ വെട്ടിച്ചു ഞാനിന്ന്
റോഡിലേക്കൊന്നിറങ്ങി നോക്കി ,
ആളില്ലനക്കമില്ലീ വഴികളിൽ
വണ്ടികളൊന്നുമേ കാണാനില്ല....
കാക്കിയുടുപ്പിട്ട ചേട്ടന്മാരന്നേരം
തെക്കു വടക്കു നടന്നു നീങ്ങി
എവിടെയോ ജനിച്ചൊരു സൂക്ഷ്മാണു വൈറസ്
ഭീതിപടർത്തിയ വൈറസ്
അകലത്തു നിർത്തീ മനുഷ്യരെ .
പുഞ്ചിരി തൂകുന്ന നല്ല നാളേയ്ക്കായ്
ഞാനും പതുക്കെ നടന്നു നീങ്ങി.
ഓരോ മനുഷ്യരും ലോകത്തെ കാക്കുവാൻ
അനുസരിച്ചീടുക ലോക് ഡൗൺ നിയമങ്ങൾ .

ഹരിൻ സി ടി
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത