എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/രോഗം മാറിയ വഴി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗം മാറിയ വഴി

ഒരു സ്ഥലത്ത് ലക്ഷ്മി എന്നു പേരുള്ള കുട്ടിയുണ്ടായിരുന്നു. പെട്ടന്ന് അവൾക്ക് പനിയും തലകറക്കവും ഛർദ്ദിയും വന്നു. എത്ര മരുന്നു കൊടുത്തിട്ടും മാറാത്ത രോഗമായിരുന്നു അത്. അവളുടെ അച്ഛനും അമ്മയും രോഗം മാറാനുള്ള പ്രതിവിധി കുറെ തിരഞ്ഞു.എന്നിട്ടും അവർക്ക് അതിനുള്ള മരുന്ന് കിട്ടിയില്ല. അങ്ങനെ ഒരു ദിവസം അവർ പത്രത്തിൽ വായിക്കുകയുണ്ടായി , ഒരു പുതിയ രോഗം പടർന്നു പിടിക്കുന്നുണ്ട്. അതിന് ഒരേയൊരു പ്രതിവിധിയേ ഉള്ളൂ എന്നും അത് പരിസരം ശുചിത്വമുള്ളതാക്കുക എന്നും . ചിരട്ടയിലും മറ്റും കെട്ടിക്കിടക്കുന്ന മലിന ജലം കളയണമെന്നും അല്ലെങ്കിൽ കൊതുക് അതിൽ മുട്ടയിടുമെന്നും മറ്റും. തങ്ങളുടെ മകൾക്ക് എങ്ങനെയാണ് രോഗം വന്നതെന്ന് മനസ്സിലാക്കിയ അച്ഛനും അമ്മയും വീടും പരിസരവും ശുചിയാക്കാനും ചിരട്ടയിലും മറ്റും തങ്ങിക്കിടക്കുന്ന വെള്ളം ഒഴിവാക്കാനും ആരംഭിച്ചു. പിന്നീട് ലക്ഷ്മിക്ക് ഇങ്ങനെയുള്ള അസുഖങ്ങൾ വന്നതേയില്ല.അന്നു മുതൽ അവർ ആഴ്ചയിൽ ഒരിക്കൽ വീട് ശുചിത്വമുള്ളതാക്കാൻ തീരുമാനിച്ചു.

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ കൂട്ടുകാരേ...... ശുചിത്വമുണ്ടെങ്കിൽ തന്നെ കുറെയേറെ രോഗങ്ങളെ നമുക്ക് തടയാമെന്ന്.

നന്ദന മനോജ്
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ