എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കോവിഡ് - നിയന്ത്രണത്തോടൊപ്പം ഗവേഷണവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-നിയന്ത്രണത്തോടൊപ്പം ഗവേഷണവും

കോവിഡ് പ്രതിരോധത്തിനും ചികിത്സക്കുമുള്ള നടപടികൾ സ്വീകരിക്കുന്നനിനൊപ്പം ഗവേഷണങ്ങളും നാം നടത്തേണ്ടതുണ്ട് . ദീർഘകാലാടിസ്ഥാനത്തിൽ കോവിഡ് ചികിത്സക്കാവശ്യമായ ആന്റി വൈറലുകളും രോഗം തടയാനാ വശ്യമായ വാക്സിനുകളും കണ്ടെത്താൻ ഗവേഷണങ്ങളും ആരംഭിക്കേണ്ടതായിട്ടുണ്ട് .

രോഗവ്യാപനത്തിന്റെ ഗതി നിശ്ചയിച്ച് ഉചിതമായ കരുതൽ നടപടികൾ ആവിഷ്ക്കരിക്കാൻ സാംക്രമിക രോഗ പഠനത്തിലൂടെ കഴിയും. കോവിഡ് സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്നറിയാനുള്ള സീറോ പ്രിവലൻസ് പഠനം നടത്തുന്നത് ആരോഗ്യ പ്രവർത്തകർ , രോഗികളുമായി ബന്ധപ്പെട്ട മറ്റുള്ളവർ ശ്വാസകോശ അണുബാധയുള്ളവർ ,നിരീക്ഷണത്തിന് വിധേയമാക്കപ്പെട്ടവർ എന്നിവരിൽ ആന്റി ബോഡി ടെസ്റ്റ് നടത്തിയാണ് സീറോ പ്രിവലൻസ് പഠനം നടത്തുക . ഇതിനായുള്ള മാർഗ്ഗ നിർദ്ദേശം അചുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് , ചെന്നൈ ഐ.സി.എം.ആറിന്റെ കീഴിലുള്ള നാഷണൽ ഈസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി എന്നി സ്ഥാപനങ്ങൾ നടത്തി വരുന്നുണ്ട് .

കോവിഡ് ചികിത്സയിൽ ഏറ്റവും പ്രധാനമായും നടത്തുന്നത് ക്യൂബയിൽ നിന്നുള്ള ഇന്റർഫെറോൺ ആൽഫയാണ് . നെബുലൈസേഷൻ മാർഗ്ഗത്തിൽ ശ്വാസകോശത്തിലേക്കാണ് ഈ മരുന്ന് നൽകുക. സോളിഡാരിറ്റി ട്രയൽ എന്ന പേരിൽ ലോകാരോഗ്യ സംഘടന ഇൻറർ ഫെറോൺ ബീറ്റ ഇഞ്ചക്ഷനും മറ്റ് ചില ആന്റി വൈറലുകളും പരീക്ഷിച്ചു വരുന്നു . W. H.O യുടെ സോളിഡാരിറ്റി പരീക്ഷണത്തിൻ ചേരാനും ക്യൂബൻ മരുന്ന് പരീക്ഷീക്കാനും കേരള ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട് . അധികം താമസിയാതെ കോ വിഡ് പ്രതിരോധ മരുന്ന് നാം കണ്ടെത്തുമെന്ന് പ്രത്യാശിക്കാം.

നീരജ് കൃഷ്ണ
5 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം