എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞത്
കൊറോണ പറഞ്ഞത്
ഒത്തിരി നാളുകൾക്ക് മുൻപ് ഞാൻ വുഹാൻ സിറ്റി സന്ദർശിക്കാൻ പോയി എനിക്കവിടെ ഒത്തിരി ആളുകളെ പരിചയപ്പെടാൻ പറ്റി അതിലേറെ എനിക്കിഷ്ടപ്പെട്ടത് മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും ആയിരുന്നു അവർക്കെന്റെ കൂടെ അധികനാളുകൾ ചെലവഴിക്കാൻ പറ്റിയില്ല. കൗമാരക്കാർ എന്നെ വകവെച്ചതേയില്ല. കുട്ടികളെ മെല്ലെ ഇക്കിളിപ്പെടുത്തി ഞാനങ്ങ് പോയി. അതിനു ശേഷം ഞാൻ ഇറ്റലിയും സ്പെയിനും സന്ദർശിച്ചു പിന്നീട് ഞാനങ്ങ് അമേരിക്കയിൽ സ്ഥിരതാമസമാക്കി എന്റെ കൂട്ടരിപ്പോഴും ഞാൻ വന്ന വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു ഇതിനിടയിൽ ഞാൻ അറേബ്യൻ രാജ്യങ്ങളും സന്ദർശിച്ചൂട്ടോ .... പിന്നെ ഉംറ, തബ്ലീഗ് സമ്മേളന സ്ഥലത്തും പോയി. ഞാനങ്ങനെ എല്ലാ സ്ഥലത്തും ഫേമസായി പിന്നെ ഞാൻ ഇന്ത്യയിലേക്കാണ് പോയത് അപ്പോഴാണ് എനിക്ക് കേരളം സന്ദർശിക്കണമെന്ന മോഹം കലശലായത്. പക്ഷേ മറ്റ് രാജ്യങ്ങളിലെ വരവേൽപ്പൊന്നും എനിക്കവിടെ കിട്ടിയില്ല കാരണം പോകുന്നിടത്തെല്ലാം വെള്ളവും സോപ്പുമാണ് അതു മാത്രമല്ല എല്ലാവരും ഞാൻ വരുന്നുണ്ടെന്ന മുന്നറിയിപ്പ് കേട്ടതിനെ തുടർന്ന് എന്നെ ആട്ടിയോടിക്കാൻ വേണ്ടി മുൻകരുതലെടുക്കുന്നു കുറച്ചു നാളുകൾക്കു ശേഷം ഞാനും എന്റെ കൂട്ടരും കുറഞ്ഞു പോകുന്നുണ്ടോയെന്നൊരു സംശയം........ ഞങ്ങൾക്ക് കാര്യം മനസ്സിലായി കേരളത്തിലെ ജനങ്ങളുടെ കഠിനമായ പരിശ്രമ ഫലമാണത്. പരസ്പര അകലം പാലിച്ചും നിരന്തരം കൈ കഴുകിയും മാസ്ക് ധരിച്ചും രാപകലില്ലാതെ ആരോഗ്യ പ്രവർത്തകരുടേയും പോലീസുകാരുടേയും പ്രർത്തനങ്ങളും കാരണം എനിക്ക് കയറിപ്പറ്റാവുന്ന എല്ലാ വാതിലുകളും അവർ അടച്ചു തുടങ്ങി. മനുഷ്യരുടെ ഉള്ളിൽ ഞങ്ങൾ കയറിയാലുള്ള ലക്ഷണങ്ങളും അവർ കണ്ടുപിടിച്ചു.കേരളത്തിലെ ജനങ്ങളുടെ കൂട്ടായ്മയ്ക്ക് മുൻപിൽ ഞാൻ മുട്ടുകുത്തുന്നു എന്നിലെ തിന്മയും ഞാനൊരു ഭീകരനാണെന്ന സത്യവും മനസിലാക്കി കോ വിഡ് 19 എന്ന ഞാൻ കേരളം വിടാൻ തയ്യാറെടുക്കുകയാണ്
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലുശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ