എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കുട്ടികളുടെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടികളുടെ പൂന്തോട്ടം
മഞ്ചാടി എന്ന സ്ഥലത്ത് ഒരു രാക്ഷസൻ താമസിച്ചിരുന്നു അതിന്റെ അടുത്തായി ഒരു സുന്ദരമായ പൂന്തോട്ടം ഉണ്ടായിരുന്നു. അവിടെ ദിവസവും കുറെ കുട്ടികൾ കളിക്കാൻ വരാറുണ്ടായിരുന്നു അങ്ങനെയിരിക്കെ ഒരു ദിവസം കുട്ടികൾ കളിക്കാൻ വരുന്നതു കൊണ്ട് രാക്ഷസന് ദേഷ്യം  വന്നു അങ്ങനെ രാക്ഷസൻ വലിയ മതിലുകളും ഗേറ്റും വച്ചു പിന്നെ കുട്ടികൾ വന്നു നോക്കുമ്പോൾ അവിടേക്ക് പോവാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒരു കൊല്ലത്തേക്ക് കുട്ടികളാരും വന്നില്ല. പൂന്തോട്ടത്തിൽ പൂവും മരങ്ങളും ഉണ്ടായില്ല പൂമ്പാറ്റകളും വന്നില്ല. അങ്ങനെയിരിക്കെ ഒരു കുട്ടി അവിടേക്ക് വന്നു. ആ കുട്ടി ഒരു മരത്തിൻ കൊമ്പിലിരുന്നു അപ്പോൾ ആ മരത്തിൽ നിന്ന് കുറെ മാമ്പഴങ്ങൾ താഴേക്ക് വീണു. ഇതെല്ലാം രാക്ഷസൻ കാണുന്നുണ്ടായിരുന്നു. ഇതു  കണ്ടപ്പോഴാണ് രാക്ഷസന് മനസ്സിലായത് അവിടെ കുട്ടികളൊന്നും ഇല്ലാഞ്ഞിട്ടാണ് അവിടേക്ക് പൂമ്പാറ്റകളും കിളികളും ഒന്നും വരാത്തത്. പിന്നെ രാക്ഷസൻ കുട്ടികളെയെല്ലാം ആ പൂന്തോട്ടത്തിലേക്ക് വിളിച്ച് അവരോട് കളിച്ചോളാൻ പറഞ്ഞു. കുട്ടികൾക്കെല്ലാവർക്കും സന്തോഷമായി പിന്നെ രാക്ഷസന് അങ്ങനെയൊരു ദുഷ്ട ചിന്ത വന്നിട്ടില്ല.
പ്രിയദർശിനി.ബി
6 B പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ