എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/ഒരു അറിവ് കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു അറിവ് കഥ

വൈകീട്ട് 4 മണിയ്ക്ക് മീനുവും അമ്മയും മാർക്കറ്റിൽ പോവുകയായിരുന്നു. റോഡിലൂടെ നടന്നു പോവുമ്പോൾ, ഇരുവശത്തും നൂലിൽ കെട്ടിയിട്ട് ആടിയുലയുന്ന കടലാസ് കഷ്ണങ്ങൾ അപ്പോഴാണ് അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അവൾ പേപ്പറിന് അടുത്തേക്ക് ഓടി. ഓരോ അക്ഷരങ്ങളും വായിച്ചു എങ്കിലും അവൾക്ക് ഒന്നും മനസ്സിലായില്ല. അവൾ നോക്കി നിൽക്കുന്നത് കണ്ട് അമ്മ അവളുടെ അടുത്തേക്ക് ചെന്നു. അമ്മയവളോട് ചോദിച്ചു, നിനക്ക് ഇത് മനസ്സിലായോ? ഇല്ലമ്മേ... അവൾ പറഞ്ഞു. എങ്കിൽ ഞാൻ പറഞ്ഞു തരാം. "പ്ലാസ്റ്റിക് കവറുകളും ഉത്പന്നങ്ങളും മണ്ണിനും പരിസ്ഥിതിക്കും ദോഷമാണ് എന്ന് പത്രത്തിൽ വായിച്ചത് നീ ഓർക്കുന്നില്ലേ? "

"ആ ഓർമയുണ്ട്.. അമ്മേ നമ്മുടെ വീട്ടിൽ എങ്ങനെയാണ് പ്ലാസ്റ്റിക് എത്തുന്നത്? " "മീനൂ, സാധനങ്ങൾ വാങ്ങിക്കുമ്പോൾ കിട്ടുന്ന കവർ, കളിപ്പാട്ടങ്ങൾ, കുപ്പികൾ എന്നിവയാണ് അവ. പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിഞ്ഞാൽ അത് മണ്ണിനോട് ലയിക്കില്ല. അതിന് പകരം മണ്ണിന്റെ ഫലഭുയിഷ്ഠത നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. " അമ്മ ഒന്ന് നിർത്തി. വീണ്ടും തുടർന്നു "പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാവുന്ന വിഷവാതകം പരിസ്ഥിതിയ്ക്കും ജീവനും ദോഷകരമാണ്. അതുകൊണ്ട് പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, കവർ എന്നിവ ഉപേക്ഷിച്ചു തുണിസഞ്ചികൾ ഉപയോഗിക്കുക, എന്ന് നമ്മൾ ഓരോരുത്തരും പ്രതിജ്ഞഎടുത്താൽ നമ്മുടെ നാട് പ്ലാസ്റ്റിക് വിമുക്ത നാടായി മാറും.." മീനു എല്ലാം കേട്ടു നിന്നു.

"മോൾക്ക് ഇപ്പൊ പ്ലാസ്റ്റിക് കൊണ്ടുള്ള ദോഷങ്ങൾ മനസ്സിലായില്ലേ..?" "എനിക്ക് മനസ്സിലായി അമ്മേ.. അമ്മ തുണി സഞ്ചി എടുത്തിട്ടുണ്ടോ?" മീനു ചോദിച്ചു. ഉണ്ടെന്ന് അമ്മ ചിരിച്ചു കൊണ്ട് മറുപടി നൽകി.

സാധങ്ങൾ വാങ്ങി തിരിച്ചു വരുന്ന വഴി അമ്മ അയൽക്കാരിയോട് സംസാരിച്ചു നിന്നു. മീനു ആ തക്കത്തിന് തന്റെ കൂട്ടുകാരിയുടെ വീട്ടിൽ പോവാൻ അമ്മയോട് അനുവാദം ചോദിച്ചു. "ശരി മോളെ, പെട്ടന്ന് വരണം. " അമ്മ മറുപടി പറഞ്ഞു. അവൾ വളരെ സന്തോഷത്തോടെ കൂട്ടുകാരിയുടെ അടുത്തേക്ക് ഓടി. അപ്പോഴാണ് മീനു ഒരു കാഴ്ച കണ്ടത്. ഒരു മുത്തശ്ശി വലിയ കവറിൽ പ്ലാസ്റ്റിക് മാലിന്യങ്ങളുമായി റോഡിലൂടെ നടന്നു വരുന്നു. അവർ തന്റെ കൈയിലുള്ള കവർ റോഡിനു വശത്തേക്ക് ഇട്ടു. മീനുവിന് അമ്മ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. അവൾ വേഗം മുത്തശ്ശിയുടെ അടുത്തേക്ക് ഓടി. അവൾ മുത്തശ്ശിയോട് പറഞ്ഞു. "മുത്തശ്ശി പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കരുത്. " "അതെന്താ കുഞ്ഞേ? " മുത്തശ്ശി ചോദിച്ചു മീനു അമ്മ പറഞ്ഞ കാര്യങ്ങൾ അവരോടു പറഞ്ഞു. മുത്തശ്ശി കവർ എടുത്തു മാലിന്യം നിക്ഷേപിക്കുന്ന വീപ്പയിൽ ഇട്ടു. മീനുവിന്റെ മുഖത്തു പുഞ്ചിരി തെളിഞ്ഞു. ഇതിനകം അവളുടെയും മുത്തശ്ശിയുടെയും ചുറ്റിലും ആളുകൾ തടിച്ചുകൂടിയിരുന്നു. എല്ലാവരും മീനുവിന്റെ വാക്കുകൾ കേട്ടു കൈയടിച്ചു അഭിനന്ദിച്ചു. ഇതെല്ലാം കണ്ടുനിന്ന അമ്മ ആനന്ദക്കണ്ണീർ പൊഴിച്ചു. ഇതോടെ മീനു നാട്ടിലെ താരമായി മാറി

.
ശിവകാമി
4 D പി.സി. പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ