എ എൽ പി എസ് കണ്ണിപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കണ്ണിപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എൽ. പി. സ്കൂൾ കണ്ണിപറമ്പ്. 1945-ൽ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് റൂറൽ ഉപജില്ലയിലാണ് നിലകൊള്ളുന്നത്.
എ എൽ പി എസ് കണ്ണിപറമ്പ് | |
---|---|
വിലാസം | |
കണ്ണിപറമ്പ എ ൽ പി എസ് കണ്ണിപറമ്പ്, പി. ഓ. കണ്ണിപറമ്പ്, മാവൂർ. , 673661 | |
സ്ഥാപിതം | 01 - 07 - 1945 |
വിവരങ്ങൾ | |
ഇമെയിൽ | alpskanniparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17312 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീദേവി വി. ഐ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1945 ന്റെ തുടക്കത്തിൽ 60 ഓളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ മാവൂർ പഞ്ചായത്തിലെ ആയംകുളം പ്രദേശത്തെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്. കാര്യാട്ട് സ്കൂൾ എന്നാണ് ഈ സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത്. സ്കൂൾ സ്ഥാപകനായ ശ്രീ കാര്യാട്ട് രാമൻ മാഷ് തന്നെയായിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ടി അയിഷാബിയാണ്. തെങ്ങിലക്കടവ്, കോട്ടക്കുന്ന്, ആയംകുളം, തീർത്ഥക്കുന്ന് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി എ വി ഗൗരി ആണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
77 വർഷത്തെ പാരമ്പര്യമുള്ള ഈ സ്കൂളിന്റെ കെട്ടിടം പഴക്കമുള്ളതാണ്. ഓഫീസ് റൂം, 4 ക്ലാസ് മുറികൾ, സിക്ക് റൂം, അടുക്കള ടോയ് ലെറ്റ് എന്നിവ അടങ്ങിയതാണ് ഈ സ്കൂളിന്റെ കെട്ടിട സൗകര്യങ്ങൾ. കൂടുതൽ വായിക്കുക
അധ്യാപകർ
അധ്യാപകർ | തസ്തിക |
---|---|
അയിഷാബി ടി. | പ്രധാനാധ്യാപിക
(അറബിക് ടീച്ചർ) |
അഞ്ജു പി. | എൽ. പി. എസ്. ടി.
(ദിവസവേതനം) |
സഫ്‌വാന എൻ. | എൽ. പി. എസ്. ടി.
(ദിവസവേതനം) |
മൃദുല പി. | എൽ. പി. എസ്. ടി.
(ദിവസവേതനം) |
നീതു | എൽ. പി. എസ്. ടി.
(ദിവസവേതനം) |
പ്രവർത്തനങ്ങൾ
2021-2022 അധ്യയന വർഷം
- സൗജന്യ നോട്ടുബുക്ക് വിതരണം
- ഓൺലൈൻ പ്രവേശനോത്സവം
- പരിസ്ഥിതി ദിനാഘോഷം
- വായന ദിനാഘോഷം
- ലഹരിവിരുദ്ധ ദിനാഘോഷം
- വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം
- മൊബൈൽ വിതരണം
- ചാന്ദ്ര ദിനാഘോഷം
- "മക്കളോടൊപ്പം"- കോവിഡ്കാല പ്രതിസന്ധിയും കുട്ടികളും- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
- ഹിരോഷിമ- നാഗസാക്കി ദിനാഘോഷം
- സ്വാതന്ത്ര്യ ദിനാഘോഷം
- സകുടുംബം സാഹിത്യ ക്വിസ് മത്സരം
- ഓണാഘോഷം
- അധ്യാപക ദിനാഘോഷം
- പോഷൺ അഭിയാൻ അസംബ്ലി
- "കുട്ടികളും പോഷകാഹാരവും"- പോഷൺ അഭിയാൻ- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്
- ഓസോൺ ദിനാഘോഷം
- "മേളപ്പെരുക്കം"- സർഗവേദി
- "അനീമിയ നിർമാർജ്ജനം"- ബോധവൽക്കരണ ക്ലാസ്
- ഗാന്ധിജയന്തി ദിനാഘോഷം
- "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് "
- "ആരോഗ്യ ക്ലാസ്"
- "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം
- കേരളപ്പിറവി ദിനാഘോഷം
- സൗജന്യ ബാഗ് വിതരണം
- ശിശുദിനാഘോഷം
- "അതിജീവനം" ക്ലാസ്
- ക്രിസ്തുമസ് ദിനാഘോഷം
- അക്ഷരമുറ്റം ക്വിസ്
- റിപ്പബ്ലിക്ക് ദിനാഘോഷം
ക്ലബ്ബുകൾ
- സലിം അലി സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഹരിതപരിസ്ഥിതി ക്ലബ്ബ്
- അറബി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- മലയാള ഭാഷ ക്ലബ്ബ്
അംഗീകാരങ്ങൾ
- "എന്റെ മലയാളം" മാവൂർ ബി. ആർ. സി. തല ക്വിസ് മത്സരം
വഴികാട്ടി
- കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം സ്കൂളിൽ എത്താം (19 കിലോമീറ്റർ)
- മാവൂർ ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം സ്കൂളിൽ എത്താം (2.8 കിലോമീറ്റർ)
- തെങ്ങിലക്കടവ് ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ സ്കൂളിൽ എത്താം (600 മീറ്റർ)