എ എൽ പി എസ് കണ്ണിപറമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2016-2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം വിജയിപ്പിക്കുന്നതിൻറെ ഭാഗമായി 24/01/2017ന് സ്കൂളിൽ പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയും 27/01/2017ലേക്ക് വേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തു.

27/01/2017ന് രാവിലെ സ്കൂൾ മാനേജർ,പൊതുപ്രവർത്തകർ,രക്ഷിതാക്കൾ,ജനപ്രതിനിധികൾ,പൂർവ വിദ്യാർത്ഥികൾ,സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പ്രേത്യേക അസംബ്‌ളി ചേർന്നു.സ്കൂൾ പരിസരം ഹരിതാഭമായും പ്ലാസ്റ്റിക് മാലിന്യമുക്തമായും സൂക്ഷിക്കുന്നതിൻറെ ആവശ്യകതയെകുറിച്ചു പ്രധാനാധ്യാപിക വിശദമായി സംസാരിച്ചു.തുടർന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 11 മണിക്ക്‌ സ്കൂളിനു ചുറ്റും കൈ കോർത്തു പ്രതിജ്ഞ എടുത്തു.

2021 - 2022

സൗജന്യ നോട്ടുബുക്ക് വിതരണം 

31.05.2021 നു സ്കൂളിലെ എല്ലാ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം, യൂണിഫോം എന്നിവയോടൊപ്പം ഓരോ കുട്ടിക്കും എഴുതാനാവശ്യമായ നോട്ടുപുസ്തകം സൗജന്യമായി പ്രധാനാധ്യാപിക വക നൽകി.

ജൂൺ 1- ഓൺലൈൻ പ്രവേശനോത്സവം

ജൂൺ 1 നു വാട്ട്സ് ആപ്പ് വഴി സ്കൂൾ തല പ്രവേശനോത്സവം നടന്നു. ബഹു: പി. ടി. എ. പ്രസിഡണ്ട് ശ്രീ. ഗിരീഷ് കുമാർ അധ്യക്ഷസ്ഥാനം നിർവഹിച്ച ചടങ്ങ് ഉദ്‌ഘാടനം ചെയ്തത് ബഹു: വാർഡ് മെമ്പർ ശ്രീമതി രജിത ആയിരുന്നു. തുടർന്ന് കോഴിക്കോട് റൂറൽ എ. ഇ. ഒ. ശ്രീമതി ഗീത, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി പൗളീന, സ്കൂൾ മാനേജർ ശ്രീമതി എ. വി. ഗൗരി, എസ്. എസ്. ജി. പ്രതിനിധി ശ്രീ. എൻ. ഉണ്ണികൃഷ്ണൻ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഭാമ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ്. ആർ. ജി. കൺവീനർ ശ്രീമതി അയിഷാബി ടി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

തുടർന്ന് പുതിയ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ, കഴിഞ്ഞ വർഷത്തെ പരിപാടികൾ ഉൾപ്പെടുത്തിയ വീഡിയോ, പ്രവേശനോത്സവ ഗാനം എന്നിവ ഗ്രൂപ്പിൽ പങ്കുവെച്ചു.  

ജൂൺ 5- പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതിയെക്കുറിച്ചുള്ള പാട്ടുകളും കുറിപ്പുകളും മറ്റും ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. ചിത്രരചന, പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങളും നടന്നു. കൂടാതെ കുട്ടികളോട് വീട്ടിൽ ഒരു വൃക്ഷത്തൈ നട്ടു പരിചരിക്കാൻ നിർദേശിച്ചു. അതിന്റെ ഫോട്ടോസ് ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്തു.

ജൂൺ 19- വായന ദിനം

ജൂൺ 19 മുതൽ 25 വരെ വായന വാരമായി വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കുറിപ്പുകൾ തയ്യാറാക്കി. സഫ മറിയം, മുഹമ്മദ് അനസ് എന്നിവർ തയ്യാറാക്കിയത് ബി. ആർ. സി. ക്കു നൽകി. വായന മത്സരം, പോസ്റ്റർ രചന, പാട്ടുപാടൽ , ക്വിസ് മത്സരം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.വീട്ടിൽ ഗൃഹലൈബ്രറി ഒരുക്കാൻ നിർദേശിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം റസിയ സുൽത്താനയ്ക്കും സഫ മറിയത്തിനും ലഭിച്ചു. രണ്ടാം സ്ഥാനം ആയിഷ അഫ്ര, നിദാ൯ അഹമ്മദ്, ശരത്ത് എന്നിവർക്കും മൂന്നാം സ്ഥാനം മുഹമ്മദ് അഫ് ലഹിനും ലഭിച്ചു. 

ജൂൺ 26- ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തെക്കുറിച്ചുള്ള പോസ്റ്ററുകളും മറ്റും ക്ലാസ് ഗ്രൂപ്പുകളിൽ കൈമാറി. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.

ജൂലൈ 5- വൈക്കം മുഹമ്മദ് ബഷീർ ദിനം

വൈക്കം മുഹമ്മദ് ദിനവുമായി ബന്ധപ്പെട്ട വീഡിയോസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. കഥാപാത്രാവിഷ്കാരം, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

മൊബൈൽ വിതരണം (28-06-2021)

ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത 4 കുട്ടികൾക്ക്  മൊബൈൽ വിതരണം നടത്തി. നാലാം ക്ലാസ്സിൽ പഠിക്കുന്ന അമൽ കൃഷ്ണ, അർച്ചന, റിജോ, അഭിജിത്ത് എന്നീ കുട്ടികൾക്കാണ് ഫോൺ നൽകിയത്.

ജൂലൈ 21- ചാന്ദ്രദിനം

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിഡിയോകൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.അതോടൊപ്പം ചാന്ദ്രദിന പതിപ്പ്, കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം, ചന്ദ്രനെക്കുറിച്ചുള്ള കവിതകൾ-കഥകൾ ശേഖരണം, പോസ്റ്റർ നിർമാണം, മാതൃക നിർമാണം, കൊളാഷ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികളുടെ പൂർണ പങ്കാളിത്തം ഈ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നു. ക്വിസ് മത്സരം ക്ലാസ് തലത്തിൽ സംഘടിപ്പിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

"മക്കളോടൊപ്പം"- കോവിഡ്കാല പ്രതിസന്ധിയും കുട്ടികളും - രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  (27-07-2021)

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 'കോവിഡ്കാല പ്രതിസന്ധികളും കുട്ടികളും' എന്ന വിഷയത്തിൽ "മക്കളോടൊപ്പം" എന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചെറൂപ്പ ജി. എൽ. പി. സ്കൂളും നമ്മുടെ സ്കൂളും ഒരുമിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. 55-ഓളം പേർ പങ്കെടുത്ത ഈ പരിപാടിയിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് ചെറൂപ്പ ജി. എൽ. പി. എസിലെ പി. ടി. എ. പ്രസിഡന്റ് ശ്രീ. രാകേഷ് എം. കെ. ആയിരുന്നു. എ. എൽ. പി.എസ്. കണ്ണിപറമ്പയിലെ പ്രധാനാധ്യാപിക ശ്രീമതി ശ്രീദേവി വി. ഐ. ചടങ്ങുകൾക്ക് സ്വാഗതം പറഞ്ഞു. മാവൂർ ഗ്രാമപന്ച്ചയത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ശുഭ ശൈലേന്ദ്രൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലെ ശ്രീ. വിനോദ് കുമാർ ആയിരുന്നു വിഷയാവതരണം നടത്തിയത്. വാർഡ് മെമ്പർ ശ്രീമതി രജിത എ൯., എ. എൽ. പി. സ്കൂൾ പി. ടി. എ. പ്രസിഡന്റ് ശ്രീ. ഗിരീഷ് കുമാർ പി. കെ. എന്നിവർ ചടങ്ങുകൾക്ക് ആശംസകളേകി.

ഈ കോവിഡ് കാലത്ത് വീട് ഒരു വിദ്യാലയമായി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചത് വളരെ നന്നായി എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. അതുപോലെ ശ്രീ. വിനോദ് സാറിന്റെ ക്ലാസ്സിനെ കുറിച്ചും നല്ല അഭിപ്രായമാണ് രക്ഷിതാക്കൾ പങ്കുവെച്ചത്.

ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ-നാഗസാക്കി ദിനം

ഓഗസ്റ്റ് 6,ഓഗസ്റ്റ് ൯ എന്നീ ദിനങ്ങളിലായി ഹിരോഷിമ-നാഗസാക്കി ദിനം ആഘോഷിച്ചു. എന്താണ് ഹിരോഷിമ നാഗസാക്കി ദിനം എന്ന് മനസ്സിലാക്കുന്ന വീഡിയോസ് ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പ്ലക്കാർഡ്, യുദ്ധവിരുദ്ധ പോസ്റ്റർ, പ്രസംഗം, കുറിപ്പ്, കഥ-കവിത ശേഖരണം, ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 ഞായറാഴ്ച സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു. ചടങ്ങിന് ശ്രീമതി ആയിഷാബി ടീച്ചർ നേതൃത്വം വഹിച്ചു. മറ്റു അധ്യാപികമാർ, പി. ടി. എ. പ്രസിഡന്റ്, എസ്. എസ്. ജി. അംഗങ്ങൾ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വെർച്വൽ അസംബ്ലി ഗൂഗിൾ മീറ്റ് വഴി നടത്തി. സാധാരണ അസംബ്ലി പോലെ തന്നെ പ്രാർത്ഥന, പതാക ഗാനാലാപനം,പ്രതിജ്ഞ, ദേശഭക്തി ഗാനാലാപനം, ആശംസകൾ കൈമാറൽ, ദേശീയഗാനാലാപനം എന്നീ ചടങ്ങുകൾ ഉണ്ടായിരുന്നു. പതാക വരയ്ക്കൽ-നിറം നൽകൽ, ക്വിസ് മത്സരം, കഥാപാത്രാവിഷ്‌ക്കാരം(സ്വാതന്ത്ര്യ സമരസേനാനികൾ), സ്വാതന്ത്യ ദിന തൊപ്പി നിർമാണം, പ്രസംഗം, കുറിപ്പ് തയ്യാറാക്കൽ, പതിപ്പ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

സകുടുംബം സാഹിത്യക്വിസ്  (09-08-2022)

വിദ്യാരംഗം-കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സകുടുംബം സാഹിത്യക്വിസ് സ്കൂൾതലം ഓഗസ്റ്റ് 9 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്കാണ് നടത്തിയത്. ഇതിൽ ഒന്നാം സ്ഥാനം ശരത്തിനും കുടുംബത്തിനും രണ്ടാം സ്ഥാനം നിദാൻ അഹമ്മദിനും കുടുംബത്തിനും മൂന്നാം സ്ഥാനം ഫാത്തിമ മിൻഹക്കും കുടുംബത്തിനും ലഭിച്ചു. ഇവർ ഉപജില്ലാ സകുടുംബം സാഹിത്യ ക്വിസിലേക്ക് പങ്കെടുക്കാൻ ഉള്ള അർഹത നേടി. 22-08-2021 നു ഞാറാഴ്ച നടന്ന സകുടുംബം സാഹിത്യ ക്വിസിൽ ഇവർ പങ്കെടുത്തു.    

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം കുട്ടികൾ വീടുകളിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഓണപ്പൂക്കളത്തോടൊപ്പം സെൽഫി, ഓണസദ്യ (സെൽഫി), മലയാള തനിമ (ഫോട്ടോ), ഓണപ്പാട്ട്, ഓണച്ചൊല്ല് ശേഖരണം, ഓർമകളിലെ പൊന്നോണം-കുറിപ്പ്, ഗണിതപൂക്കളം വരച്ച് നിറം നൽകൽ, ഓണം-ഐതീഹ്യ അവതരണം, കുക്കറി ഷോ, ആമോദം(എന്റെ ഓണം ഡോക്യുമെന്ററി), ഓണപ്പതിപ്പ്എന്നിങ്ങനെ ഉള്ള വിവിധ പരിപാടികൾ നടത്തി. പരിപാടികളിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. വീഡിയോസ് ഗ്രൂപ്പിൽ പങ്കുവെച്ചു.

സെപ്തംബർ 5- അധ്യാപക ദിനം

സെപ്തംബർ 5 അധ്യാപകദിനം സമുചിതമായി ആചരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രസംഗം, ആശംസ കാർഡ് നിർമ്മാണം, കുട്ടി ടീച്ചേഴ്സ് (വീഡിയോ, ഫോട്ടോ), എന്റെ പ്രിയപ്പെട്ട ടീച്ചർക്കൊരു കത്ത് എന്നിങ്ങനെ ഉള്ള വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

പോഷൺ അഭിയാൻ അസംബ്ലി (13.09.2021)

13.09.2021 നു തിങ്കളാഴ്ച രാവിലെ 10മണിയ്ക്ക് പോഷൺ അഭിയാൻ അസംബ്ലി നടന്നു. 25ഓളം കുട്ടികൾ പങ്കെടുത്തു. പോഷകാഹാരത്തെ കുറിച്ച് കുട്ടികൾക്ക് അധ്യാപകർ, പ്രധാനാധ്യാപിക എന്നിവർ ക്ലാസ് നൽകി.

"കുട്ടികളും പോഷകാഹാരവും"- പോഷൺ അഭിയാൻ- രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് (16/09/2021)

രാത്രി 7മണിക്ക് പോഷൺ അഭിയാനുമായി ബന്ധപ്പെട്ട ഒരു ക്ലാസ് നടന്നു. "കുട്ടികളും പോഷകാഹാരവും" എന്ന വിഷയത്തിൽ പന്നിയൂർ പെപ്പർ റിസേർച്ച് സ്റ്റേഷനിലെ അസിസ്റ്റന്റ് പ്രൊഫസറായ ശ്രീമതി ഐറീന സി. കെ. യാണ് ക്ലാസ് നൽകിയത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഫലപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്.

സെപ്തംബർ 16- ഓസോൺ ദിനം

ഓസോൺ ദിനവുമായി ബന്ധപ്പെട്ടു പോസ്റ്റർ നിർമാണം, ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, ഓസോൺ ദിനം- കുറിപ്പ് എന്നീ പ്രവർത്തനങ്ങൾ നടത്തി.

"മേളപ്പെരുക്കം"- സർഗവേദി (19/09/2021)

ഞായറാഴ്ച ഉച്ചക്ക് 2മണിക്ക് കുട്ടികൾക്ക് അവരുടെ കലാവാസനകൾ, കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു സർഗവേദി "മേളപ്പെരുക്കം" എന്ന പേരിൽ ഓൺലൈൻ ആയി തുടങ്ങി. എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് 2 മണി മുതൽ 1 മണിക്കൂർ സമയം ഇതിനായി ഒരുക്കം എന്നും തീരുമാനിച്ചു.

"അനീമിയ നിർമാർജ്ജനം" ബോധവൽക്കരണ ക്ലാസ് (26-09-2021)

ഞായറാഴ്ച വൈകിട്ട് 7.30 നു ഒരു സ്പെഷ്യൽ പി. ടി. എ. എക്സിക്യൂട്ടീവ് യോഗം ഓൺലൈൻ ആയി വിളിച്ചു ചേർത്തു. യോഗത്തിൽ കുന്ദമംഗലം ചൈൽഡ് ഡെവലപ്പ്മെന്റ്  പ്രൊജക്ട് ഓഫീസറായ ശ്രീമതി അനിത കുമാരി എൻ. "അനീമിയ നിർമാർജ്ജനം" എന്ന വിഷയവുമായി ബന്ധപ്പെടുത്തി ഒരു ക്ലാസ് നൽകി മുഴുവൻ അധ്യാപകരും 5 ഓളം കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

ഒക്ടോബർ 2- ഗാന്ധിജയന്തി

ഗാന്ധിജയത്തിയോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടന്നു. ഗാന്ധി തൊപ്പി നിർമ്മാണ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധി ക്വിസ്, കവിതാലാപനം, പ്രസംഗം- എന്റെ ഗാന്ധിയപ്പൂപ്പൻ, ചിത്രരചന, ഗാന്ധിപതിപ്പ്, കഥാപാത്രാവിഷ്‌ക്കാരം, എന്നീ പ്രവർത്തനങ്ങൾ നടത്തി. സേവനദിനം ആയതിനാൽ അതിനോടനുബന്ധിച്ച ഫോട്ടോസും വീഡിയോസും കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു.

ഒക്ടോബർ 5,6 തിയ്യതികളിൽ സ്കൂളിൽ സേവന ദിനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നവംബർ 1 നു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്നു. സ്കൂളും പരിസരവും വൃത്തിയാക്കാനും ബാക്കി സജ്ജീകരണങ്ങളും സ്കൂളിൽ ഒരുക്കാനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

"ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ് " (07-10-2021)

നാമ്പ് വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മാവൂർ ബി. ആർ. സി. യുടെ നേതൃത്വത്തിൽ നടത്തുന്ന "ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷ്" പരിപാടിയുടെ സ്കൂൾ തല ഉദ്‌ഘാടനം വ്യാഴാഴ്ച ഉച്ചക്ക് 2മണിക്ക് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ശ്രീദേവി വി. ഐ. ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്ത് സംസാരിച്ചു. ഉദ്‌ഘാടനം ബഹു: ശ്രീ. പുതുക്കുടി സുരേഷ് (മുൻ വാർഡ് മെമ്പർ) നിർവ്വഹിച്ചു. പദ്ധതി വിശദീകരണം ശ്രീ. ജോസഫ് സർ (ബി. പി. സി. ഇൻ ചാർജ് മാവൂർ ബി. ആർ. സി.) നടത്തി. ക്ലാസ് നയിച്ചിരുന്നത് ശ്രീ. വി. പരമേശ്വരൻ സർ (റിട്ട. ഡയറ്റ് സീനിയർ ലക്ച്ചറർ) ആയിരുന്നു. ശേഷം ശ്രീമതി ശാന്ത ടീച്ചർ (ജി. എൽ. പി. എസ്. പുള്ളന്നൂർ) മൊഡ്യൂൾ അവതരണം നടത്തി. പദ്ധതിക്ക് ശ്രീ. എൻ. ഉണ്ണികൃഷ്ണൻ (എസ്. എസ്. ജി. പ്രതിനിധി) ആശംസകൾ അർപ്പിച്ചു. എസ്. ആർ. ജി. കൺവീനർ ശ്രീമതി ആയിഷാബി ടി. ചടങ്ങുകൾക്ക് നന്ദി പറഞ്ഞു.

ഹലോ ഇംഗ്ലീഷ് ഈസി ഇംഗ്ലീഷുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണം നടന്നു. ഇംഗ്ലീഷ് ഭാഷ പഠനം കുട്ടികളിൽ എങ്ങനെ ലളിതമായി എത്തിക്കാമെന്ന് വിശദീകരിച്ചു. രക്ഷിതാക്കൾക്ക് മൊഡ്യൂൾ പരിശീലനം നടത്തി. ആദ്യത്തെ ദിവസം അദ്ധ്യാപിക, രണ്ടാമത്തെ ദിവസം രക്ഷിതാവ്, മൂന്നാം ദിവസം കുട്ടിയുടെ അവതാരം എന്ന രീതിയിൽ ആണ് മൊഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഭാഗമായി 10 മൊഡ്യൂൾ ആണ് തയ്യാറാക്കിയിട്ടുള്ളത്.  

"ആരോഗ്യ ക്ലാസ്" (14-10-2021)

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രക്ഷിതാക്കൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. ക്ലാസിനു സ്വാഗതം പറഞ്ഞത് പ്രധാനാധ്യാപിക ശ്രീദേവി ടീച്ചർ ആയിരുന്നു. അധ്യക്ഷസ്ഥാനം അലങ്കരിച്ചത് പി. ടി. എ. പ്രസിഡന്റ് ശ്രീ. ഗിരീഷ് കുമാർ ആയിരുന്നു. ക്ലാസ് നയിച്ചത് ചെറൂപ്പ ഹെൽത്ത് സെന്ററിലെ ബീന സിസ്റ്റർ ആയിരുന്നു. സ്കൂളിലുകളിലേക്ക് കുട്ടികൾ എത്തുന്നതിനു മുൻപ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചു വിശദമായ ക്ലാസ് തന്നെ സിസ്റ്റർ നൽകി.ചടങ്ങിന് ശ്രീമതി ആയിഷാബി ടീച്ചർ നന്ദി പറഞ്ഞു. 

നവംബർ 1- "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം

കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നര വർഷക്കാലത്തോളം അടച്ചിട്ട സ്കൂളുകൾ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തുറന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടികൾ തിരികെ സ്കൂളുകളിൽ എത്തിച്ചേർന്നു. "തിരികെ സ്കൂളിലേക്ക് " എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്കൂളുകൾക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടായിരുന്നു. നാട്ടുകാരും എസ്. എസ്. ജി. പ്രതിനിധികളും മാനേജ്മെന്റും അധ്യാപകരും ഗവൺമെന്റും മറ്റെല്ലാ തദ്ദേശീയ പ്രവർത്തകരും ചേർന്ന് പരിപാടി വൻ വിജയമാക്കി തീർത്തു. സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. രക്ഷിതാക്കൾക്ക് വേണ്ട ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികൾ കർശനമായി പാലിക്കേണ്ട നിർദേശങ്ങൾ നൽകി. ഉച്ചഭക്ഷണത്തോടൊപ്പം പായസ വിതരണവും ഉണ്ടായിരുന്നു.

സൗജന്യ ബാഗ് വിതരണം (01-11-2021)

നവംബർ 1-നു സ്കൂളിൽ എത്തിച്ചേർന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ബാഗും പുസ്തകങ്ങളും ക്രയോൺസും പെൻസിൽ ഉൾപ്പെടെ ഉള്ള ബോക്സും വിതരണം ചെയ്തു. ആദ്യ ദിവസം സ്കൂളിൽ എത്താൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് പിന്നീടുള്ള ദിവസങ്ങളിൽ സാധനങ്ങൾ കൈമാറി. ചടങ്ങിന് ജനമൈത്രി പോലീസ് ഉൾപ്പെടെ എല്ലാവരുടെയും സാനിധ്യം ഉണ്ടായിരുന്നു.

നവംബർ 1- കേരളപ്പിറവി

കേരളപ്പിറവിയോടനുബന്ധിച്ചു കുട്ടികൾക്ക് കേരള സംസ്ഥാനം രൂപം കൊണ്ടതിനെക്കുറിച്ചും കേരളത്തെ കുറിച്ചും ഉള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു. ശേഷം കുട്ടികൾ കേരളവുമായി ബന്ധപ്പെട്ട കവിതകളും പാട്ടുകളും പരിചയപ്പെടുത്തി. കുട്ടികൾക്ക് അറിയാവുന്ന കവിതകൾ പാടി. പതിപ്പുകൾ നിർമ്മിച്ചു.

നവംബർ 14- ശിശുദിനം

നവംബർ 14ശിശുദിന പരിപാടികൾ തിങ്കളാഴ്ച സ്കൂളിൽ വെച്ച് നടത്തി. ചാച്ചാജി തൊപ്പി നിർമ്മാണം, ചാച്ചാജി ചിത്രരചന, ശിശുദിന ഗാനാലാപനം, ചാച്ചാജി- കഥാപാത്രാവിഷ്കാരം എന്നീ പ്രവർത്തനങ്ങൾ നടന്നു.

"അതിജീവനം" (15-12-2021)

അതിജീവനം ചാർജുള്ള ശ്രീമതി ആയിഷാബി ടീച്ചർ അതിജീവനം ക്ലാസ് നടത്തി. 13-കുട്ടികളും മുഴുവൻ അധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. തുടർച്ചയായ ഓൺലൈൻ പഠനത്തിൽ നിന്നും ഓഫ്‌ലൈൻ പഠനത്തിലേക്ക് മാറിയപ്പോൾ കുട്ടികൾക്ക് നേരിടുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് അതിജീവനം. ആടിയും പാടിയും കളിച്ചും രസിച്ചും മുന്നോട്ടുപോയ ഈ ക്ലാസ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു. 

ഡിസംബർ 25- ക്രിസ്തുമസ് ആഘോഷം

ഡിസംബർ 25 ക്രിസ്തുമസ് ദിനവുമായി ബന്ധപ്പെട്ടു അവധിക്കാലത്തിന്‌ മുൻപ് ഡിസംബർ 23 നു വളരെ വിപുലമായ രീതിയിൽ തന്നെ ക്രിസ്തുമസ് ദിനം ആഘോഷിച്ചു. 17 കുട്ടികളും മുഴുവൻ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ചു സ്കൂളിൽ പുൽക്കൂടൊരുക്കി, ക്രിസ്തുമസ് ട്രീ ഒരുക്കി. ശേഷം കേക്ക് മുറിക്കുകയും ആശംസ കാർഡ് കൈമാറുകയും ചെയ്തു. കുട്ടികൾ ക്രിസ്തുമസ് കരോൾ ഗാനം ആലപിച്ചു. യേശു ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ടു വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ശേഷം ഭക്ഷണം കഴിച്ചു പിരിഞ്ഞു.

അക്ഷരമുറ്റം ക്വിസ് മത്സരം (12-01-2022)

ദേശാഭിമാനി പത്രത്തിന്റെ കീഴിൽ കേരളമൊട്ടാകെ നടത്തുന്ന സ്കൂൾതല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ   3,4 ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്തു. ഇതിൽ അമൽ കൃഷ്ണ (ക്ലാസ് 4) ഒന്നാം സ്ഥാനവും നിദാൻ അഹമ്മദ് (ക്ലാസ് 3) രണ്ടാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ അമൽ കൃഷ്ണ ജില്ലാ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.

ജനുവരി 26- റിപ്പബ്ലിക്ക് ദിനം

കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം മൂലം സ്കൂൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ആയി റിപ്പബ്ലിക്ക് ദിന പരിപാടികൾ നടന്നു. പ്രധാനാധ്യാപിക ശ്രീദേവി ടീച്ചർ സ്കൂളിൽ പതാക ഉയർത്തി. മറ്റു അധ്യാപകർ സാക്ഷ്യം വഹിച്ചു. ശേഷം റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട വീഡിയോസ് അതാത് ക്ലാസ് ഗ്രൂപ്പിൽ അധ്യാപകർ പങ്കുവെച്ചു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, പ്രസംഗം, ഗാന്ധിത്തൊപ്പി നിർമ്മാണം, റിപ്പബ്ലിക്ക് ദിന ഗാനാലാപനം, പതാക വരയ്ക്കൽ - നിറം നൽകൽ സ്വാതന്ത്ര്യ സമര സേനാനികൾ- കഥാപാത്രാവിഷ്കാരം എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.