എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

കാലം മാറി വരുകയാണ്. ഇപ്പം മനുഷ്യരും. പണ്ട് മനുഷ്യർ പ്രകൃതിയെ വളരെയധികം സ്നേഹിച്ചിരുന്നു. പക്ഷെ ഇപ്പോഴാരും പ്രകൃതിയെ സ്നേഹിക്കുന്നില്ല. പകരം ദ്രോഹിക്കുകയാണ്. അങ്ങനെ ചെയ്തത് കൊണ്ടാണ് നമുക്ക് ഈ അവസ്ഥ വന്നത്. പ്രകൃതി നമുക്ക് ഇത്രയും അധികം സ്വാതന്ത്ര്യം തന്നിട്ടും നമ്മൾ പ്രകൃതിയോട് ചെയ്തത് മറിച്ചാണ്. നമ്മൾ അനുഭവിക്കേണ്ടത് ഇതൊന്നുമല്ല, ഇതിനെക്കാളും വലിയ ദുരന്തങ്ങളാണ് പ്രകൃതിക്ക് സ്നേഹമുള്ളതു കൊണ്ടാണ് നമുക്കിത്രയും ചെറിയ ശിക്ഷ തന്നത്. ഈ അവസരത്തിൽ വ്യക്തി ശുചിത്വം നമ്മൾ പാലിക്കണം കൂടാതെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം . കൈകൾ ഇടവിട്ടു വൃത്തിയായി 20സെക്കന്റ് എടുത്തു കഴുകണം.കൂടാതെ വിവര ശുചിത്വവും പാലിക്കണം . തെറ്റായ വാർത്തകൾ അവഗണിക്കണം സാമൂഹിക അകലവും പാലിക്കണം. കൊറോണ പോലെയുള്ള മാരക വൈറസുകളോട് ഏറ്റുമുട്ടണമെങ്കിൽ തീർച്ചയായും നമ്മൾ ഇത്തരത്തിലുള്ള ശുചിത്വങ്ങൾ പാലിക്കണം. Kovid എന്ന മഹാമാരിയെയും നമുക്ക് അതിജീവനത്തിലൂടെ നേരിടാം.

നിവേദ്യ കെ പി
IV C ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം