എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/പ്രശംസിക്കാം ആരോഗ്യപ്രവർത്തകരെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രശംസിക്കാം ആരോഗ്യ പ്രവർത്തകരെ


ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ലോകരാജ്യങ്ങൾ മുഴുവൻ വ്യാപിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയ മഹാമാരിയാണ് കോവിഡ് 19 ഇത് നമ്മുടെ കേരളത്തിലും ഇന്ന് വ്യാപകമാണ് ഈ അസുഖം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ നമ്മുടെ ഗവൺമെൻറ് നമുക്ക് ജാഗ്രതാനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അത് പാലിക്കാൻ ഇന്ന് നമ്മൾ നിർബന്ധിതരാണ് ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരും ഏറെയാണ്. ഇവരെ നിയന്ത്രിക്കാൻ പാടുപെടുകയാണ് പോലീസും ആരോഗ്യ പ്രവർത്തകരും - രാവിലെ മുതൽ രാത്രി വൈകി വരെ പോലീസ് ഉദ്യോഗസ്ഥർ റോഡിലാണ്.പൊള്ളുന്ന വെയിലിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ അവർ പാടുപെടുന്നു അവരെ ഒട്ടും തന്നെ വകവെയ്ക്കാതെ അവരുടെ കഷ്ടപ്പാടുകൾക്ക് യാതൊരു വിലയും കൊടുക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവർ ഒന്ന് ആലോചിക്കേണ്ടതുണ്ട്. ഇവരേക്കാൾ കഷ്ടമാണ് ആരോഗ്യ പ്രവർത്തകരുടെ കാര്യം കൊറോണ ബാധിച്ചവരെ ശ്രുശ്രൂഷിക്കാൻ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിൽ ജോലിക്ക് നിൽക്കുന്നത് പ്രത്യേക വസ്ത്രങ്ങളിലാണ് പി.പി.ഇ കിറ്റ് എന്ന് പറയുന്ന വൈറസിനെ ശരീരത്തിലേക്ക് 'കടക്കാൻ അനുവദിക്കാത്ത തരത്തിലുള്ള വസ്ത്രം ഇത്ര സുരക്ഷ അവർക്കുണ്ട് എന്നാൽ ശാരീരികമായി അവർ കുറെ കഷ്ടപ്പെടുന്നുണ്ട്. ഈ ചൂടുകാലത്ത് പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഈ വസ്ത്രങ്ങൾ ധരിച്ച് അവർ നിൽക്കുന്നത് 6 മണിക്കൂർ ആണ് ഈ സമയം ചൂടു കാരണം നിരന്തരം വിയർത്തു കൊണ്ടിരിക്കുകയാണവർ ഡോക്ടർമാരേയും നേഴ്സുമാരേയും പോലെയാണ് ലാബ് ടെക്നീഷ്യന്മാരും. രോഗികളുടെ സാമ്പിൾ ചെക്ക് ചെയ്യുമ്പോൾ അവരും ഇതേ വസ്ത്രം ധരിക്കണം. കാലുകൾ പോലും അവർ പ്ലാസ്റ്റിക്ക് കൊണ്ട് മൂടും പത്രങ്ങളിലും TV ന്യൂസുകളിലും അവരുടെ ചിത്രം കാണുമ്പോൾ സങ്കടമാണ് വരിക. വീടും കുടുംബവും കുട്ടികളേയും വിട്ടവർ ആശുപത്രികളിലാണ്.തിരിച്ചറിവ് വരാൻ നമുക്ക് സമയമായിരിക്കുന്നു.ഇവരുടെ കഷ്ടപ്പാടുകൾ ഓർത്തിട്ടെങ്കിലും, ഇവർഇങ്ങനെ കഷ്ടപ്പെടുന്നത് നമുക്ക് വേണ്ടിയാണ് എന്ന് ഓർത്ത് നമുക്ക് ഇവരുടെയും ഗവൺമെൻറിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാം ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും ബിഗ് സല്യൂട്ട്.



ഇഷ ഫർഹ
5 D മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം