എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്


അതി സുന്ദരവും വിശാലവുമായ ഒരു രാജ്യം ഉണ്ടായിരുന്നു. അവിടെ ധാരാളം ജനങ്ങൾ ഉണ്ടായിരുന്നു.ആ രാജ്യത്തിലെ ജനങ്ങൾ മൃഗങ്ങളെ കൂടുതലായി ഭക്ഷിച്ചിരുന്നു.പക്ഷെ അവയുടെ മാംസം നന്നായി വേവിച്ചിരുന്നില്ല. ബാക്കി വന്ന മാംസം ശരിയായരീതിയിൽ സംസ്കരിക്കാതെ പരിസരത്ത് ഉപേക്ഷിക്കുകയും ചയ്തിരുന്നു. ഇ പ്രവണത അവിടെ കൂടുതലായിരുന്നു. ഇതുമൂലം അ രാജ്യത്ത് കൊറോണ എന്ന വൈറസ് പിടിപെട്ടു. ധാരാളം ജനങ്ങൾ മരണപ്പെടാൻ തുടങ്ങി. രോഗികളുടെ എണ്ണമാണെങ്കിൽ കൂടിക്കൂടി വരികയും ആശുപത്രികൾ നിറഞ്ഞൊഴുകുകയും ചെയ്തു. ജനങ്ങൾ ഇ വിവരം അറിഞ്ഞ് പരിഭ്രാന്തരായി. അപ്പോൾ ജനങ്ങൾക്ക് ഒരു അറിയിപ്പ് കിട്ടി. "ആരും ഭയപ്പെടരുത് നമുക്ക ഒരുമിച്ച് ഇ വൈറസ്സിനെ നേരിടാം.അതിനുവേണ്ടി ചില മുൻകരുതലുകൾ സ്വീകരിക്കാം"." കൈകൾ വൃത്തിയായി കഴുകുക. മാസ്ക് ഉപയോഗിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാംസാഹാരം ശരിയായി വേവിച്ച് കഴിക്കുക". ഇ മുൻകരുതലുകൾ സ്വീകരിച്ച് അ നാട് മഹാമാരിയിൽനിന്നും രക്ഷപ്പെട്ടു.

ലയേഷ് കെ ജെ
5 എഎം എം ആർ ജി എച്ച് എസ് നല്ലൂർനാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Balankarimbil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ