എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ആരോഗ്യ സംരക്ഷണം ശുചിത്വത്തോടെ

Schoolwiki സംരംഭത്തിൽ നിന്ന്
  • [[എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ആരോഗ്യ സംരക്ഷണം ശുചിത്വത്തോടെ/ ആരോഗ്യ സംരക്ഷണം ശുചിത്വത്തോടെ| ആരോഗ്യ സംരക്ഷണം ശുചിത്വത്തോടെ(ലേഖനം)]]


ആരോഗ്യ സംരക്ഷണം ശുചിത്വത്തോടെ

ആരോഗ്യ സംരക്ഷണം ശുചിത്വത്തിലൂടെ...... വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി തുടങ്ങി സാർസ് (sars), കോവിഡ് വരെ ഒഴിവാക്കാം. പൊതു സ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു 20 സെക്കൻ്റ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറം ഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതു വഴി കൊറോണ, HIV, I nfluensca, കോളറ, Herpis മുതലായ വയറസുകളെയും ചില ബാക്ടീയകളെയും എളുപ്പത്തിൽ കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലെ കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖംമറയ്ക്കുക. തൂവാല ഇല്ലെങ്കിൽ ഷർട്ടിൻ്റെ കൈയിലേക്കാകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തുവാല/മുഖാവരണം ഉപകരിക്കും. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി സം ബർക്കത്തിൽ വരാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. ഉയർന്ന നിലവാരത്തിലുള്ള മാസ്ക് (N - 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും ആൽക്കഹോൾ അടങ്ങിയ hand Sanitizer എന്നിവ ഉപയോഗിക്കുന്നതും കൊറോണ വയറസിനെ ഉൾപ്പടെ പ്രതിരോധിക്കാൻ ഉത്തമം.അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം (1 മീറ്റർ) പാലിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിച്ചവർ, പനിയുള്ളവർ തുടങ്ങിയവർ പൊതുസ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക.നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം. ഫാസ്റ്റ്ഫുഡും കൃത്രിമ ആഹാരവും പഴകിയ ഭക്ഷ വും ഒഴിവാക്കുക. ഉപ്പ്, എണ്ണ, കൊഴുപ്പ്, മധുരം എന്നിവ കുറയ്ക്കുക. പഴങ്ങൾ, പച്ചക്കറികൾ, ഇളനീർ ,മുളപ്പിച്ച പയർ വർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് രോഗ പ്രതിരോധശേഷി വർധിപ്പിക്കും.പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കി കഴിക്കുക.പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക. അത്താഴം ഉറങ്ങുന്നതിന് 2 മണിക്കൂർ മുമ്പെങ്കിലും കഴിക്കുക. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.ശക്തമായ ശുചിത്വ ശീല അനുവർത്തനം/ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.


ആരോമൽ കെ
6 ഇല്ല എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം