എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം
പ്രവേശനോത്സവം 2024-25: അറിവ് നുകരാം നമ്മുടെ വിദ്യാലയത്തിലൂടെ!
പരിസ്ഥിതി ദിനാചരണം: കുഞ്ഞു കൈകളാൽ കാത്തിടാം പ്രകൃതിയെ
അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ്!
വായനാദിനാചരണം

കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കരുടെ സ്മരണാർത്ഥം  എ  കെ എം എച് എസ് പൊയ്യ യിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചർ നിർവഹിച്ചു. സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലാസ് ലൈബ്രറി യുടെ ഉദഘാടനം നടന്നു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്ററർ വായനാദിന സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ  വായനാദിന ഗാനം ആലപിച്ചു. അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു വായനാദിനാചരണം വിജയകരമാക്കി.