എ. കെ. എം. എച്ച്. എസ്സ്. പൊയ്യ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം
പ്രവേശനോത്സവം 2024-25: അറിവ് നുകരാം നമ്മുടെ വിദ്യാലയത്തിലൂടെ!
പരിസ്ഥിതി ദിനാചരണം: കുഞ്ഞു കൈകളാൽ കാത്തിടാം പ്രകൃതിയെ
അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ്!
വായനാദിനാചരണം
എ കെ എം എച് എസ് , പൊയ്യ യിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഹെഡ് മിസ്ട്രസ് സ്റ്റെല്ല സി ടി സ്വാഗതം പ്രസംഗം നടത്തി. അധ്യക്ഷ പ്രസംഗം പി ടി എ പ്രസിഡന്റ് ശ്രീ ഗോപകുമാർ നടത്തി. കൊടുങ്ങല്ലൂർ റേഞ്ച് അസിസ്റ്റന്റ്  എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ പി വി ബെന്നി പരിപാടി ഉദ്ഗാടനം ചെയ്തു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ ക്ലബ് കൺവീനർ ബിജു മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു. ഉച്ചക്ക് പതിനൊന്നു മാണി മുതൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് വനിതാ സിവിൽ എക്സൈസ് ഓഫീസറും വിമുക്തി ഇൻ ചാർജും ആയ ബഹു.തസ്‌നിം കെ എം നടത്തി. ലഹരി ഉപയോഗം നശിപ്പിക്കുന്നത് വൃക്കകളെ മാത്രമല്ല കുടുംബങ്ങളെ കൂടിയാണ്. ലഹരി വേണ്ടെന്നു വയ്ക്കാം. വീടുകളിലെ സമാധാനാന്തരീക്ഷം നിലനിർത്താം എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഈ ദിനാചരണ പരിപാടികളിലൂടെ സാധിച്ചു.

കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കരുടെ സ്മരണാർത്ഥം  എ  കെ എം എച് എസ് പൊയ്യ യിൽ വായനാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വായനാദിന പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. പോസ്റ്റർ പ്രദർശനം ഹെഡ്മിസ്ട്രസ് സ്റ്റെല്ല ടീച്ചർ നിർവഹിച്ചു. സ്കൂൾ ലീഡർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ക്ലാസ് ലൈബ്രറി യുടെ ഉദഘാടനം നടന്നു. സ്റ്റാഫ് സെക്രട്ടറി ബിജു മാസ്ററർ വായനാദിന സന്ദേശം പങ്കുവച്ചു. തുടർന്ന് വിദ്യാർത്ഥികൾ  വായനാദിന ഗാനം ആലപിച്ചു. അക്ഷരം അറിവാണ്. അറിവ് അഗ്നിയാണ് എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിച്ചു വായനാദിനാചരണം വിജയകരമാക്കി.

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം
എ കെ എം എച്‌ എസ് ൽ വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം ബഹു.മാള എ ഇ ഓ ശ്രീ കെ കെ സുരേഷ് സർ നിർവഹിച്ചു.  ഉദ്‌ഘാടനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ നാടകം, കവിത ദൃശ്യാവിഷ്‌കാരണം, ഗാനാലാപനം, നൃത്തം, പ്രസംഗം , ശാസ്ത്ര പരീക്ഷണം, വിവിധ തരാം കളികൾ എന്നിവ അവതരിപ്പിച്ചു.