എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ/റവ. എം. വി. ബെഞ്ചമിൻ

Schoolwiki സംരംഭത്തിൽ നിന്ന്

റവ. എം. വി. ബെഞ്ചമിൻ

ദിവ്യശ്രീ എം വി ബഞ്ചമിൻ

മലയാള ക്രൈസ്തവ ചരിത്രത്തിലെ ആത്മീയ നവീകരണ നവോത്ഥാന മേഖലകളിലെ പ്രേഷിത പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഇടയാറന്മുളയിലെ പുരാതന ക്രൈസ്തവ കുടുംബങ്ങളിൽ ഒന്നായ മൂത്താംപാക്കൽ തറവാട്ടിൽ ജനിച്ച ദിവ്യശ്രീ എം വി ബഞ്ചമിൻ ഹൈസ്കൂൾ വിദ്യാഭ്യാസം ഇടയാറൻമുള എ എം എം ഹൈസ്കൂളിൽ പൂർത്തിയാക്കി. കോഴഞ്ചേരി സെൻ്റ് തോമസ്, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ,ജബൽപൂർ ലിയോണാർഡ് വേദശാസ്ത്ര കോളേജ് എന്നിവിടങ്ങളിലെ ഉപരി പഠനത്തെ തുടർന്ന് മലങ്കര മർത്തോമ്മ സുറിയാനി സഭയിൽ 1961 ൽ വൈദികനായി തീർന്നു.

ഭാരതത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ച ശേഷം അമേരിക്കൻ ഐക്യനാടുകളിൽ മർത്തോമ്മ ദേവാലയങ്ങൾ രൂപീകരിക്കുന്നതിന് സഭ നിയോഗിക്കുകയുണ്ടായി. 1993 ൽ സഭയുടെ ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ച ശേഷം 1995 ൽ ദിവംഗതനായി. ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ സേവനം അനുഷ്ഠിച്ചിട്ടുളള ഏക അത്മായ മാനേജർ ഭാഗ്യസ്മരണീയനായ ഇടയാറൻമുള മുത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പൗത്രനാണ് അച്ചൻ.ഇടയാറൻമുള പ്രദേശത്തെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം കാഴ്ച്ചവെച്ചത്.