എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾവിക്കി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-252025-26


സ്‌കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് - യോഗം

സ്‌കൂൾ വിക്കി എഡിറ്റോറിയൽ ബോർഡ് - യോഗം

2024-25 അധ്യയന വർഷത്തെ സ്‌കൂൾ വിക്കി എഡിറ്റോറിയൽ ബോർഡിന്റെ മീറ്റിംഗ് 2024 നവംബർ 22 ന് സ്‌കൂൾ ഐടി ലാബിൽ വച്ച് പ്രധാന അധ്യാപിക അനില സാമുവേലിന്റെ അധ്യക്ഷതയിൽ നടന്നു. സ്‌കൂൾ വിക്കി ബോർഡിലെ അംഗങ്ങളായ അധ്യാപകർ ഈ യോഗത്തിൽ പങ്കെടുത്തു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു വിലയിരുത്തി. കൂടുതൽ ക്ലബ് ആക്ടിവിറ്റികൾ വിക്കി പേജിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അധ്യാപകരെയും വിദ്യാർത്ഥികളെയും സന്നദ്ധരാക്കാൻ തീരുമാനിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനവും,എല്ലാ പ്രവർത്തനങ്ങളും സ്‌കൂൾ വിക്കിയിൽ അപ്ഡേറ്റ് ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിച്ചുവേണമെന്നും യോഗത്തിൽ തീരുമാനം എടുത്തു.