എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2022-23 -ൽ നടന്നപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിയെ അറിയാൻ

വിദ്യാർത്ഥികളിൽ വിവിധ മേഖലകളിലുള്ള പഠന വിടവ് പരിഹരിക്കാനുള്ള ഭവന സന്ദർശനം വിവിധ ഗ്രൂപ്പുകളായി നടത്തി. തരംഗം മിഷൻ സെന്ററിൽ വച്ച് നടന്ന ബയോളജി എസ്ആർജി മീറ്റിങ്ങിനോട് അനുബന്ധിച്ച് ഞങ്ങളുടെ സ്കൂളാണ് പഠന വിടവ് പരിഹരിക്കാൻ ആയി തെരഞ്ഞെടുത്തത്. ഹെഡ്മിസ്ട്രസ് അടക്കമുള്ള അദ്ധ്യാപകർ വിവിധ ഗ്രൂപ്പുകളായി വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ സന്ദർശിച്ച് അവരുടെ മാനസികവും ശാരീരികവുമായി പ്രശ്നങ്ങളും പഠനത്തിൽ പിന്നോക്കം ആകാനുള്ള കാരണങ്ങളും കണ്ടെത്തി പരിഹാരങ്ങൾ ചർച്ച ചെയ്തു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി  സമ്മാന പൊതികളും നൽകി.



പ്രവേശനോത്സവം 2022

ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിലെ 2022-23 അധ്യയന വർഷത്തെ പ്രവേശനോത്സവം  ജൂൺ 1, 9.30 ന് ആരംഭിച്ചു.തിരുവനന്തപുരത്ത്  നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ  വിക്ടേഴ്സ് ചാനലിലൂടെ  നവാഗതരിൽ എത്തിച്ചു എന്നത് സ്കൂളിന്റെ എടുത്തുപറയത്തക്ക നേട്ടമാണ്.ബഹുമാനപ്പെട്ട  മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി യുടെയും സന്ദേശം നവാഗതരായ എല്ലാ കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെയും വിക്ടേഴ്സ് ചാനലിലൂടെ കാണിച്ചു.പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന് സ്വാഗതം അനുഷ്ഠിച്ചത് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോണാണ്.

പി.ടി.എ പ്രസിഡന്റ് ശ്രീ എൽദോസ് വർഗീസ് ആണ്  അധ്യക്ഷ പ്രസംഗം നടത്തിയത്. പ്രവേശനോത്സവഗാനം സ്കൂൾ ഗായകസംഘം ആലപിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും, കുട്ടികൾക്കാവശ്യമായ സന്ദേശവും നൽകിയത്  സ്കൂൾ മാനേജർ റവ.എബി ടി മാമ്മൻ ആണ്. പ്രവേശനോത്സവ വേദിയിൽ പൂർവ്വ വിദ്യാർത്ഥികൾ കമ്പ്യൂട്ടർ ലാബ് ഉപകരണങ്ങളുടെ നവീകരണത്തിനുള്ള സ്നേഹോപഹാരവും, സ്കൂൾ ഗ്രന്ഥശാലയ്ക്ക് ആവശ്യമായ  ന്യൂസ് പേപ്പറും സംഭാവന ചെയ്തു.യോഗത്തിൽ സ്കൂളിന്റെ മികവ് അടങ്ങുന്ന വീഡിയോസുകൾ പ്രദർശിപ്പിച്ചു.ആറന്മുള അമൽ ആൻഡ് പാർട്ടി നടത്തിയ  നാടൻ പാട്ടിന്റെ അരങ്ങ് സദസ്സ് ഉണർത്തി. സ്കൂളിന്റെ തനത് പ്രവർത്തനങ്ങളെക്കുറിച്ച് സീനിയർ അധ്യാപകനായ ശ്രീ.അനീഷ് ബെഞ്ചമിൻ രക്ഷകർത്താക്കളെ അറിയിച്ചു.

കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ആറന്മുള വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടു കൂടിയാണ് നവാഗതരെ പുതിയ ക്ലാസുകളിലേക്ക് ആനയിച്ചത്.യോഗത്തിന് കൃതജ്ഞത നിർവ്വഹിച്ചത്  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അനില സാമുവേൽ ആണ്.  സ്റ്റാഫ് സെക്രട്ടറി ശ്രീമതി.സുനു മേരി സാമുവൽ ആണ് പ്രവേശനോത്സവ വേദിയിൽ അവതാരകയായി എത്തിയത്. ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, എൻ സി സി കുട്ടികൾ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി.

കാവറിയാൻ

ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ 5/6/2022 നടത്തിയ പരിസ്ഥിതി ദിന പരിപാടികളിൽ ഇടയാറന്മുള എ. എം.എം.എച്ച്.എസ്.എസി ലെ പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. കിടങ്ങന്നൂർ പള്ളിമുക്കത്ത് കാവ് സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികൾ വൃക്ഷത്തൈകൾ നടുകയും കാവിനെ അടുത്തറിയുകയും ചെയ്തു.





ഒരേ ഒരു ഭൂമി

എ എം എം എച്ച് എസ് ഇടയാറൻമുള  പരിസ്ഥിതി ക്ലബ്ബിന്റെ 2022 -23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ ആറാം തീയതി തിങ്കളാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടത്തപ്പെട്ടു.സ്കൂൾ ഗായക സംഘത്തിന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിന് പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി  ശ്രീമതി  ലീമ മത്തായി സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവൽ അധ്യക്ഷത വഹിച്ചു. ളാക സെന്തോം മാർത്തോമാ ചർച്ച് അസിസ്റ്റന്റ് വികാരി റവ. റെജി ഡാൻ കെ ഫിലിപ്പോസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. നമ്മുടെ പരിസ്ഥിതി നാം തന്നെ സംരക്ഷിക്കണമെന്ന് അദ്ദേഹം കുഞ്ഞുങ്ങളെ മനസ്സിലാക്കി. കുമാരി നിവേദിത ഹരികുമാർ പരിസ്ഥിതി ഗാനം ആലപിച്ചു. കുമാരി റബേക്ക മറിയം കുര്യൻ പരിസ്ഥിതി പ്രതിജ്ഞ എല്ലാ വിദ്യാർത്ഥികൾക്കും ചൊല്ലി കൊടുത്തു. സീനിയർ ടീച്ചർമാരായ ലെജി വർഗീസ്, സന്ധ്യ. ജി.നായർ എന്നിവർ ആശംസ അറിയിച്ചു. കുമാരി ഹന്ന മറിയം മത്തായി കൃതജ്ഞത രേഖപ്പെടുത്തി. യുപി, എച്ച്എസ് വിഭാഗം കുട്ടികളിൽ നിന്ന്  40 കുട്ടികൾ പങ്കെടുത്തു.

വായനാദിനാചരണം

വായനാദിനാചരണം
വായനാദിനാചരണം

ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് വായനാ വാരാഘോഷവും സ്കൂൾ ലൈബ്രറിയുടെ പ്രവർത്തന ഉദ്ഘാടനവും ജൂൺ 17ാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് ശ്രീമതി മാലേത്ത് സരളാദേവി നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില സാമുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി പ്രൈയിസി ചെറിയാൻ സ്വാഗതം അർപ്പിച്ചു .സീനിയർ അസിസ്റ്റൻറ് ശ്രീ അനീഷ് ബെഞ്ചമിൻ സർ ആശംസ അറിയിച്ചു

                       20/6/22 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഹൈസ്കൂൾ കുട്ടികൾക്കായിഉപന്യാസ മത്സരം സംഘടിപ്പിച്ചു . കൃപ മറിയം മത്തായി ഒന്നാം സ്ഥാനവും അപർണ എംസി രണ്ടാം സ്ഥാനവും നേടി. ഹന്നാ മറിയം മത്തായി അബീഷ എസ് എന്നിവർ മൂന്നാം സ്ഥാനത്തിന് അർഹരായി.21/6/22 ചൊവ്വാഴ്ച യുപി ഹൈസ്കൂൾ കുട്ടികൾക്കായി പ്രസംഗമത്സരം നടത്തി." വായന മനുഷ്യനന്മയ്ക്ക്" എന്നതായിരുന്നു വിഷയം.യുപി വിഭാഗത്തിൽ ആൻ മരിയ സോജൻ ഒന്നാം സ്ഥാനവും ആർദ്ര ആർ ,നിവേദ് രാജ് എന്നിവർ രണ്ടാം സ്ഥാനവും ലാവണ്യ മണിക്കുട്ടൻ മൂന്നാം സ്ഥാനവും നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ഹനാൻ ഫിലിപ്പ് എബി ,ഏബൽ ജിയോ ബിജു, പാർത്ഥജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

22/6/22 ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് യുപി ഹൈസ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തി. 'ഗ്രന്ഥശാല' എന്നതായിരുന്നു വിഷയം.23/06/22 ൽ വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഹന്നാ മറിയം മത്തായി, കൃപ മറിയം മത്തായി, ലിജിൻ ജോർജ് എന്നിവർ യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.യുപി വിഭാഗത്തിൽ നിരഞ്ജന ,അനുശ്രീ, ശ്രീ ഗോവിന്ദ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

24/06/22 ൽ കവിതാലാപന മത്സരം സംഘടിപ്പിച്ചു.ഹൈസ്കൂൾ വിഭാഗത്തിൽ രോഹിത് രമേശ് ,കൃപ മാറിയം മത്തായി ,ഹന്നാ മറിയം മത്തായി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.യുപി വിഭാഗത്തിൽ അനൂപ് ജി ഷാജി ,അർജുൻ സന്തോഷ്, ഹരിഗോവിന്ദ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.

വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജൂൺ 17  തീയതി  താഴെപ്പറയുന്ന മത്സരങ്ങൾ നടത്തപ്പെട്ടു.

ഹൈസ്കൂൾ വിഭാഗം

  1. ഉപന്യാസം,പ്രസംഗം
  2. കവിതാലാപനം
  3. വായനാദിന ക്വിസ്

യുപി വിഭാഗം

  1. കഥാരചന
  2. പ്രസംഗം
  3. കവിതാലാപനം
  4. ചിത്രരചന
  5. കടങ്കഥ
  6. പഴഞ്ചൊല്ല്
  7. വായനാദിന ക്വിസ്

വയനാദിനം 20 6 2022

കഥാരചന യു.പി

  • ഗൗരി കൃഷ്ണ  6 എ ഒന്നാം സ്ഥാനം
  • ലാവണ്യ മണിക്കുട്ടൻ 6 എ രണ്ടാം സ്ഥാനം
  • ശൃംഗ ഷൈജു 6എ മൂന്നാം സ്ഥാനം

ഉപന്യാസം ഹൈസ്കൂൾ

  • കൃപ മറിയം മത്തായി ഒന്നാം സ്ഥാനം
  • അപർണ എം സി രണ്ടാം സ്ഥാനം
  • ഹന്ന മറിയം മത്തായി മൂന്നാം സ്ഥാനം
  • അബിഷാ എസ് മൂന്നാം സ്ഥാനം

വായനാവാരാഘോഷം 21 6 2002

പ്രസംഗമത്സരം യുപി

  • ആൻ മരിയ സാജൻ  ഒന്നാം സ്ഥാനം
  • ആർദ്ര ആർ രണ്ടാം സ്ഥാനം
  • നിവേദ് രാജ്   രണ്ടാം സ്ഥാനം
  • ലാവണ്യ മണിക്കുട്ടൻ 6  രണ്ടാം സ്ഥാനം

ഹൈസ്കൂൾ വിഭാഗം

  • ആര്യ കൃഷ്ണൻ 10 സി ഒന്നാം സ്ഥാനം
  • ഹന്ന മറിയം മത്തായി 10 എ രണ്ടാം സ്ഥാനം
  • കൃപ മറിയം മത്തായി 9 എ   മൂന്നാം സ്ഥാനം

ആര്യഭട്ട ദിനാചരണം

എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഇടയാറന്മുള ജൂൺ 28 മാത്സ് ക്ലബ് ഉദ്ഘാടനവും, ആര്യഭട്ട ദിനാചരണ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില  കെ സാമുവൽ ഉദ്ഘാടനവും അനീഷ് ബെഞ്ചമിൻ (സീനിയർ മാത്‍സ് അദ്ധ്യാപകൻ) സ്വാഗതമാശംസിച്ചു. ക്ലബ്ബിന്റെ പ്രവർത്തനത്തെപ്പറ്റി  സംസാരിച്ചു. കുട്ടികൾ ആര്യഭട ചിത്രവും, പോസ്റ്ററുകളും നിർമിക്കുകയും ആര്യഭട യുടെ കണ്ടുപിടുത്തങ്ങളെ പറ്റി  വിവരണം നടത്തുകയും ചെയ്തു. റിൻസി സന്തോഷ്, സൂസൻ ബേബി, എബിൻ ജിയോ മാത്യു എന്നി  അദ്ധ്യാപകർ പങ്കെടുത്തു സംസാരിച്ചു.

ലോക ജനസംഖ്യാദിനം

ഇക്കോക്ലബിന്റെ ആഭിമുഖ്യത്തിൽ  July 11 ലോക  ജനസംഖ്യാദിനത്തോട് അനുബന്ധിച്ചു ജൂലൈ 11,12,13 തീയതികളിൽ ക്വിസ്, പോസ്റ്റർ, പ്രസംഗം എന്നിവ നടത്തി.ഇക്കോ ക്ലബ്‌ കൺവീനർ  ശ്രീമതി  ലക്ഷ്മി പ്രകാശ് നേതൃത്വം നൽകി. മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം  നേടിയവരെ അനുമോദിച്ചു. വിധി കർത്താക്കൾ ആയി എത്തിയത് അധ്യാപകരായ ശ്രീമതി അഞ്ജലി ദേവി എസ് ഉം ശ്രീമതി സന്ധ്യ ജി നായരുമാണ്.

കാർഗിൽ വിജയദിവസ്

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ ജൂലൈ 26 കാർഗിൽ വിജയദിവസ് ആഘോഷിച്ചു. കാർഗിൽ വിജയദിവസവുമായി ബന്ധപ്പെട്ട് ആറന്മുള ജവാൻ സ്മാരകത്തിൽ 34 കേഡറ്റുകൾ പങ്കെടുത്തു. സ്മാരകത്തിൽ എ.എൻ.ഓ  എബി മാത്യു ജേക്കബ് പുഷ്പചക്രം സമർപ്പിച്ചതിനെ തുടർന്ന് എല്ലാവരും പുഷ്പാർച്ചനയിൽ പങ്കെടുത്തു. തുടർന്ന് സ്കൂളിൽ കാർഗിൽ വിജയാഘോഷപരിപാടി പുഷ്പാർച്ചന യോടുകൂടി ആരംഭിച്ചു.ഹവിൽദാർ ദിനഗർ പവാർ മാരുതി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.കാർഗിൽ യുദ്ധ സൈനികൻ സുഭാഷ് പ്ലാവേലിൽ കാർഗിൽ വിജയദിന സന്ദേശം നൽകി.പ്രധാന അധ്യാപിക ശ്രീമതി അനില സാമൂവേൽ അധ്യക്ഷത വഹിച്ചു. കാർഗിൽ വിജയ ദിവസ് സന്ദേശം എൻ.സി.സി കുട്ടികൾക്ക് നൽകിയത് ഹവിൽദാർ ദിനഗർ പവാർ മാരുതിയും, കാർഗിൽ യുദ്ധത്തിൽ പങ്കാളിയായ സൈനികൻ സുഭാഷ് പ്ലാവേലിലും ആണ്. പുഷ്പാർച്ചനയിൽ സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു.

കലാമിന്റെ സ്മരണകൾ

മുൻ രാഷ്ട്രപതി ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ സ്മരണാർത്ഥം ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിന്റെ 8 -8- 2022ന്  അസംബ്ലി നടത്താനായിട്ട് സാധിച്ചു. പ്രാർത്ഥനാ ഗാനത്തോട് കൂടി അസംബ്ലി ആരംഭിക്കുകയും കുമാരി റബേക്കാ മറിയം കുര്യൻ സ്വാഗത പ്രസംഗം നടത്തുകയും ചെയ്തു. കുമാരി അനഘ ഏ യുടെ പ്രസംഗം, കുമാരി അനുശ്രീ അനിലിന്റെ ഡോക്ടർ അബ്ദുൽ കലാമിന്റെ പ്രശസ്തമായ മഹത് വചനങ്ങളുടെ അവതരണം എന്നിവ നടത്തപ്പെട്ടു. കൂടാതെ വാർത്താ തലക്കെട്ടുകളുടെ വായന, പ്രതിജ്ഞ ചൊല്ലൽ, കൃതജ്ഞത പറയൽ എന്നിവയും കുട്ടികളുടെ നേതൃത്വത്തിൽ തന്നെ അടുക്കും ചിട്ടയോടും കൂടി അസംബ്ലിയിൽ നടത്തി.കുമാരി നിവേദിത ഹരികുമാറിന്റെ ഭംഗിയായ അവതരണം അസംബ്ലിയെ അങ്ങേയറ്റം ആകർഷകമാക്കി.

അമൃതമഹോത്സവം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എഎംഎം ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ നടത്തപ്പെട്ടു.ആഗസ്റ്റ് 12 ന് വിദ്യാർത്ഥികളും അദ്ധ്യാപകരും ദേശീയ പതാകയെ നെഞ്ചോട് ചേർത്ത് ഭാരതമാതാവിന് ജയ് വിളിക്കുകയും വന്ദേമാതരം ആലപിക്കുകയും ചെയ്തു.ആഗസ്റ്റ് 13 ന് മക്കൾ അടുത്തില്ലാത്ത മുതിർന്ന പൗരന്മാരുടെ ഭവനങ്ങളിൽ ദേശീയ പതാക ഉയർത്തുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. ആഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 7.30ന് സ്കൂൾ ഗ്രൗണ്ടിൽ എൻസിസി, എസ് പി.സി, ജെആർസി, സ്കൗട്ട്, ഗൈഡ്സ്, എൻഎസ്എസ് ഇവയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ പരേഡ് നടത്തുകയും പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ  ദേശീയപതാക ഉയർത്തുകയും ചെയ്തു.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സന്തോഷം സമൂഹവുമായി പങ്കു വെക്കുന്നതിനായി സംഘടിപ്പിക്കപ്പെട്ട സ്വാതന്ത്ര്യദിന ഘോഷയാത്ര സ്കൂളിൽ നിന്നും 8 മണിക്ക് പുറപ്പെട്ടു. അനൗൺസ്‌മെന്റ് വാഹനത്തിന്റെ പിന്നിലായി ഗാന്ധിജി, ചാച്ചാനെഹ്‌റു, അംബേദ്‌കർ, നാടൻ കലാരൂപങ്ങൾ എന്നിവർ അണിനിരന്നു. അതിനു പിന്നിൽ ദേശത്തിന്റെ തനതായ വള്ളപ്പാട്ട് പാടുന്ന കുട്ടികളും ശേഷം ബാനറുകളുമായി വിവിധ ക്ലബ്ബുകളിലെ കുട്ടികളും അണിനിരന്നു. ദേശീയ പതാകയും ത്രിവർണ്ണ റിബണുകളും ബലൂണുകളും ഘോഷയാത്രയ്ക്ക് മിഴിവേകി. കോഴിപ്പാലം ജംഗ്ഷനിൽ ഭാരതമാതാവിന് 75 മൺചെരാതുകളിലായി ദീപാർച്ചന നടന്നു. 75 പൗരപ്രമുഖരാണ് ദീപം കൊളുത്തിയത്. പദ്മഭൂഷൻ ഡോ. കെ എം ജോർജ് ഫൗണ്ടേഷൻ രക്ഷാധികാരി ശ്രീ. ആർ സി നായരുടെ നേതൃത്വത്തിൽ പതാക വന്ദനവും പുഷ്പാർച്ചനയും നടന്നു. ജനപ്രതിനിധികളും ജാതിമത ഭേദമെന്യേ നാട്ടുകാരും സന്നിഹിതരായിരുന്നു. ശേഷം ഗ്രാമവാസികളുടെ സ്വീകരണങ്ങളും സൽക്കാരങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് മാലക്കര ആൽത്തറ വഴി സ്കൂളിൽ മടങ്ങിയെത്തി. അദ്ധ്യാപകരുടെയും അനധ്യാപകരുടെയും  മേൽനോട്ടത്തിൽ നടന്ന ഘോഷയാത്രയിൽ രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന റ്റി. എൻ. പദ്മനാഭ പിള്ളയുടെ സഹധർമ്മിണിയും ആറന്മുളയിലും ഇലന്തൂരിലും വെച്ച് ഗാന്ധിജിയെ നേരിൽകാണുകയും ചെയ്ത കെ പങ്കജാക്ഷിയാമ്മയെ അദ്ധ്യാപകരും വിദ്യാർത്ഥികളും സന്ദർശിച്ചു. ഗാന്ധിജിയുടെ സന്ദർശനവേളകളിലെ സംഭവങ്ങൾ കുട്ടികളുമായി മുത്തശ്ശി പങ്കുവെച്ചു. ആറന്മുള ക്ഷേത്രനടയിൽവെച്ചു ഗാന്ധിജിയെ സ്വീകരിക്കാൻ ആലപിച്ച ഗാനം മുത്തശ്ശി ഓർത്തെടുത്ത് കുട്ടികളെ പാടിക്കേൾപ്പിച്ചു. മുത്തശ്ശിയുടെ വിവരണങ്ങൾ വിദ്യാർത്ഥികൾ  സാകൂതം ശ്രദ്ധിച്ചു. സ്വാതന്ത്ര്യസമരസേനാനിക്ക് പിന്തുണ നൽകുകയും ഗാന്ധിജിയെ ഗാനമാലപിച്ചു സ്വീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്ത പങ്കജാക്ഷിയമ്മയെ അദ്ധ്യാപകരും വിദ്യാർത്ഥികളും പൊന്നാടയണിയിച്ച് ആദരിച്ചു.  സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഫോട്ടോയും, ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ  പ്രസന്റേഷൻ പ്രദർശനവും സ്കൂളിൽ സംഘടിപ്പിച്ചു.

ഓസോൺ ദിനം

ഓസോൺ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 16 സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ക്വിസ് എന്നിവ നടത്തുകയുണ്ടായി. യു.പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു. ഹൈസ്കൂൾതല ക്വിസ് മത്സരത്തിൽ ലിജിൻ ജോർജ് ജോൺ , നിവേദിത ഹരികുമാർ, ജസ്ന തോമസ് എന്നിവർ വിജയികളായി. പോസ്റ്റർ രചന മത്സരത്തിൽ ഗൗരി കൃഷ്ണ , കൃപാ ബിജു , അനിറ്റ ആൻ അനീഷ് എന്നിവർ വിജയികളായി.

ഓസോൺ ദിനാചരണത്തിലൂടെ കുട്ടികളുടെ ശാസ്ത്ര അഭിരുചി വളർത്താനും, ഓസോൺ പാളിക്ക് ഉണ്ടാകുന്ന വിള്ളലുകൾ എങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കുവാനും സഹായിച്ചു.

വിജയോത്സവം 2022

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി  സ്കൂളിൽ തന്നാണ്ടിലെ പ്രതിഭാ സംഗമമായ വിജയോത്സവം 2022 സെപ്തംബർ 20 ചൊവ്വാഴ്ച  നടത്തപ്പെട്ടു. ളാക സെന്തോം ഇടവകയുടെ അസി.വികാരി റവ.റെജി ഡാൻ ഫീലിപ്പോസ് അവറുകൾ മീറ്റിംഗിനു അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ലാലി ജോൺ സ്വാഗതം ആശംസിച്ചു .ഡിസ്ട്രിക്റ്റ് പഞ്ചായത്ത് എഡ്യുക്കേഷൻ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അജയകുമാർ അവറുകൾ വിജയോത്സവം 2022 ഉദ്ഘാടനം ചെയ്തു.യോഗത്തിൽ അവാർഡ് ദാനം നിർവഹിച്ചത് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ശ്രീ.റിജോ ജോൺ ആണ്. സ്കൂൾ വിക്കി അവാർഡ് സ്കൂളിനു നേടി തന്ന ശ്രീമതി ആശ ടീച്ചർ, ജെബി സാർ ,എൻ സി സി ക്യാപ്റ്റനായി പദവി ലഭിച്ച ശ്രീ.സിബി മത്തായി തുടങ്ങിയവരെ ആദരിക്കുകയും  പഠനത്തിൽ മികവു പുലർത്തിയവർക്കു മെമൻ്റൊ നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഹ്രസ്വ ചിത്രത്തിനുള്ള അവാർഡും സമ്മാനിച്ചു. യോഗത്തിന് അവതാരകരായി എത്തിയത് ജെബി തോമസ്, സുനു മേരി ശമുവേൽ, ആൻസി രാജൻ എന്നീ അധ്യാപകരും,മെറീന വർഗീസ്, ഷീന മാത്യു, ലക്ഷ്മി പ്രസാദ് തുടങ്ങിയ അധ്യാപകർ കുട്ടികളുടെ അവാർഡ് ദാനത്തിനും നേതൃത്വം നൽകി. സ്കൂൾ മാനേജർ റവ. എബി..റ്റി.മാമ്മൻ,പി ടി എ പ്രസിഡന്റ്‌ ശ്രീ എൽദോസ്, സ്കൂൾ ബോർഡ് സെക്രട്ടറി ശ്രീ റെജി വർഗീസ് തുടങ്ങിയവർ ആശംസകൾ അറിയിച്ച യോഗത്തിനു, സ്കുൾ ഹെഡ്മിസ്ട്രസ് ശ്രീമതി. അനിലാ ശമുവേൽ നന്ദി അറിയിച്ചു.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.

വന്യജീവിവാരാഘോഷം

വന്യജീവി വാരാഘോഷം പെൻസിൽ ഡ്രോയിങ്ങ്

കേരള വന്യജീവി വകുപ്പ്, സാമൂഹ്യ വനവൽക്കരണ വിഭാഗം പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ നടത്തിയ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പെൻസിൽ ഡ്രോയിങ്ങിൽ അർജുൻ കൃഷ്ണൻ 10 എ ഒന്നാംസ്ഥാനം കരസ്ഥമാക്കി.



പ്രതിജ്ഞ

വന്യജീവിവാരാഘോഷത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുന്ന പ്രതിജ്ഞ  6.10.2022ന് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.


വയോജന ദിനം

വയോജന ദിനം

2022 ഒക്ടോബർ ഒന്നാം തീയതി ഇടയാറന്മുള എ.എം.എം. ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ എരുമക്കാട് പാറിടയിൽ ഹൗസിൽ  100 വയസ്സ് തികഞ്ഞ മത്തായി സാമുവലിനെ വയോജന ദിനത്തിൽ സ്കൂൾ ഹെഡ് മിസ്ട്രെസ്സ് അനില സാമുൽ, എബിൻ സർ , എബി സർ, മറ്റ് വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്ന് ആദരിച്ചു.




യോദ്ധാവ്

"യോദ്ധാവ് ലഹരി മുക്ത കേരളം" എന്ന പദം കേരളത്തിന്റെ യുവജനങ്ങളുടെ പ്രവർത്തനങ്ങളും സമൂഹത്തിന്റെ സമൃദ്ധിയും പരിപാടികൾക്ക് അർഹമായ ഒരു പദമാണ്.

കേരളത്തിലെ വിദ്യാർഥി പരിവർത്തന പരിപാടികളും പ്രവർത്തനങ്ങളും നടക്കുന്നു എന്നതിനാൽ, ഇതിനുള്ള പദവിയും പ്രവർത്തനങ്ങളും അവർക്ക് ലഭിക്കുന്ന പ്രശസ്തികളും അനേകം ഉണ്ട്. പലപ്പോഴും വിദ്യാർത്ഥികൾ ഒരു സാമൂഹ്യ സേവനത്തിന്റെ പരിധിയിൽ പങ്കെടുക്കുന്നു. സ്വന്തമായ സമൂഹത്തിന്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തുന്നതിന് അവർ പരിശ്രമിക്കുന്നു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനവും പ്രദർശനവും

ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സംസ്ഥാനത്ത് ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് ബഹുമുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒക്ടോബർ ആറാം തീയതി രാവിലെ 10 മണിക്ക് ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി പ്രദർശിപ്പിച്ചു. ഈ മീറ്റിംഗിൽ സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്കൂൾ  ഹെഡ്മിസ്ട്രസ് അനില സാമുവേൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ സന്ദേശം നൽകി.

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം

ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് വിവിധ ക്ലാസുകളിലെ കുട്ടികൾ വരച്ച പോസ്റ്ററുകൾ സ്കൂൾ ലൈബ്രറിയിൽ പ്രദർശിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിലേക്കും ലഹരി വിരുദ്ധ സന്ദേശവും കൃത്യമായ അവബോധവും എത്തിക്കാൻ സാധിച്ചു.

വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്

ലഹരിക്കെതിരെ ഒന്നിച്ച് അണിചേരുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സുദീർഘമായ കർമ്മപരിപാടിയിൽ കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തെ ഒന്നിപ്പിക്കുന്നതിനായി തയ്യാറാക്കിയ യു.പി വിഭാഗം വിദ്യാർത്ഥി പരിശീലന മോഡ്യൂൾ "ആന്റി ഡ്രഗ് ക്യാമ്പയിൻ" യു.പി വിഭാഗം റിസോഴ്സ് പേഴ്സൺ ആയ എബിൻ ജിയോ മാത്യു സർ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്ത് കൊടുത്തു.ആരോഗ്യ ശീലങ്ങളെ പറ്റിയും ലഹരി വസ്തുക്കളുടെ ഉപയോഗം അഭികാമ്യമായ ആരോഗ്യ ശീലങ്ങളിൽ വരില്ലെന്ന അറിവും കുട്ടികളിൽ എത്തിച്ചു. മോഡ്യൂളിൽ ഉൾപ്പെട്ട പാട്ട് കഥാപ്രസംഗം എന്നിവയിലൂടെ അഭികാമ്യമല്ലാത്ത കാര്യങ്ങളോട് എന്ത് നിലപാട് എടുക്കണം എന്ന ധാരണ കുട്ടികളിൽ വികസിപ്പിച്ചു. മീറ്റിങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവൽ യു.പിയിലെ എല്ലാ അധ്യാപകരും പങ്കെടുത്തു.


ആഗോള കൈകഴുകൽ ദിനം

ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15ന് സ്ക്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. കൈ കഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ ക്ലാസ്സ് സഹായിച്ചു. എല്ലാവർക്കും ഏറ്റവും ലളിതമായി ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും ഫലപ്രദമായ രോഗ പ്രതിരോധ മാർഗമാണ് കൈകഴുകൽ.

ഈ മീറ്റിംഗിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനില സാമുവൽ അധ്യക്ഷത വഹിച്ചു. ശ്രീമതി സൂസൻ ബേബി ഈ മീറ്റിംഗിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. സ്കൂൾ സീനിയർ അധ്യാപിക ശ്രീമതി സുനു മേരി സാമുവൽ ക്ലാസ്സിന് നേതൃത്വം നൽകി. ഉച്ച ഭക്ഷണ പദ്ധതി കൺവീനർ ശ്രീമതി ജിൻസി യോഹന്നാൻ ആശംസ അറിയിച്ചു. ശ്രീമതി ആശ പി മാത്യൂ ടീച്ചർ കൃതജ്ഞത അറിയിച്ചു.

ആഗോള ഭക്ഷ്യദിനം

ഒക്ടോബർ 17ന് ആഗോള ഭക്ഷ്യദിനം ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഭക്ഷ്യ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ. അനീഷ് ബെഞ്ചമിൻ സർ ക്ലാസ്സ് എടുത്തു. പോഷക സമൃദ്ധമായ ആഹാരം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ദിനാചരണത്തിലുടെ ലക്ഷ്യമിടുന്ന കാര്യങ്ങളെക്കുറിച്ചും ക്ലാസ്സിൽ പ്രതിപാദിച്ചു. ഹെഡ്മിസട്രസ്സ് ശ്രീമതി അനില സാമുവൽ അധ്യക്ഷത വഹിച്ച ഈ മീറ്റിംഗിൽ ശ്രീമതി മേരി സാമുവൽ ടീച്ചർ സ്വാഗതം പറഞ്ഞു. ഏഴാം ക്ലാസ്സ് വിദ്യാർഥി അർജുൻ സന്തോഷ് കൃതജ്ഞത പറഞ്ഞു.

ആറന്മുള ഉപജില്ല ശാസ്ത്രോത്സവം

പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ 2022 ഒക്ടോബർ 19ന്  ആറന്മുള ഉപജില്ല ശാസ്ത്രോത്സവം നടന്നു.ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐടി മേളകൾ ശാസ്ത്രോത്സവത്തിലെ വിവിധ മേളകളാണ്.പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ഉപജില്ലാ മേളക്ക് സ്വാഗതം അറിയിച്ചത് സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ ആണ്. ഉദ്ഘാടനം നിർവഹിച്ചത് ആറന്മുള ഉപ ജില്ലയുടെ എ ഇ ഒ നിഷ ടീച്ചറാണ്.മേളയ്ക്ക്  അദ്ധ്യക്ഷപദം അലങ്കരിച്ചത് സ്കൂൾ മാനേജർ എബി ടി മാമ്മൻ ആണ്. വിവിധ മേളകളുടെ ചുമതലാ പ്രതിനിധികൾ ആശംസകൾ  അറിയിച്ചു.

കോവിഡിന് ശേഷമുള്ള  ശാസ്ത്രമേളയിൽ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും  ഉത്സാഹത്തോടെ പങ്കെടുത്തു.  കുട്ടികൾക്ക് വിവിധ മേഖലകളിലുള്ള   മികവുകൾ  പ്രകടിപ്പിക്കുന്നതിനുള്ള വേദിയാണ് ശാസ്ത്രോത്സവം.ലിറ്റിൽ കൈറ്റ്സ് നേതൃത്വം നൽകിയ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം പോലുള്ള പരിശീലനത്തിൽ നിന്നും ലഭിച്ച ആശയങ്ങൾ ശാസ്ത്രോത്സവത്തിൽ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി.മേളയ്ക്ക് നന്ദി ആശംസിച്ചത് ഹെഡ്മിസ്ട്രസ് അനില ശാമുവേൽ ആണ്.

കേരളം പിറവി ആഘോഷം

പത്തനംതിട്ട ജില്ലയിലെ ഇടയാറാൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ കേരളത്തിന്റെ 66മത്തെ പിറന്നാൾ നവംബർ ഒന്നാം തീയതി വിപുലമായി ആഘോഷിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച സ്കൂൾ അസംബ്ലിയിൽ സ്വാഗതം ആശംസിച്ചത് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ ആണ്.സംഗീത അധ്യാപകനായ അജിത്ത് കുമാർ സാറിന്റെ നേതൃത്വത്തിൽ 66 വിദ്യാർത്ഥികൾ ആലപിച്ച കേരളപ്പിറവി ഗാനം കാതിന് കുളിർമയേകി.സ്കൂൾ ലൈബ്രറിയിൽ  നടന്ന ശ്രീമതി കെ വി ഏലിയാമ്മ ടീച്ചർ സ്മാരക പ്രസംഗ മത്സരത്തിൽ ധാരാളം വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു.പ്രസംഗ മത്സരത്തിന്  വിധികർത്താക്കളായി എത്തിയത് ഡോക്ടർ ജയശ്രീ, ഡോക്ടർ രമേഷ് കുമാർ ബി,ശ്രീമതി കെ വി അന്നമ്മ തുടങ്ങിയവർ ആണ്. ഇടയാറമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മെഡിക്കൽ ക്യാമ്പ്

2/11/2022 ൽ ഹെൽത്ത് ക്ലബ്ബിന്റെയും റോട്ടറി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ എ.എം.എം എച്ച്എസ്എസ് കുട്ടികൾക്കായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുകയുണ്ടായി. പുഷ്പഗിരി മെഡിക്കൽ കോളേജിലെ ഇ.എൻ.ടി,കണ്ണ്, ദന്ത വിഭാഗങ്ങളെ ഡോക്ടർമാർ അടങ്ങിയ പത്ത അംഗ മെഡിക്കൽ ടീം സ്കൂളിൽ എത്തുകയുണ്ടായി. പല്ല്, കണ്ണ്, ഇ.എൻ.ടി എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തി. കാഴ്ചയുമായി ബന്ധപ്പെട്ട തുടർ ചികിത്സ ആവശ്യമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ പുഷ്പഗിരി ആശുപത്രി മായി ബന്ധപ്പെട്ട് ഉറപ്പാക്കി. ദന്തസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ്സും അന്നേദിവസം നടത്തുകയുണ്ടായി.

പാഠ്യപദ്ധതി പരിഷ്കരണം

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കുവാനുള്ള ജനകീയ ചർച്ച 2022 നവംബർ പതിനൊന്നാം തീയതി സ്കൂൾ ഹാളിൽ 2.30 പി എമ്മിന് നടന്നു.യോഗത്തിൽ ജനപ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതം അനുഷ്ഠിച്ചത് സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ ആണ്. പി.ടി.എ പ്രസിഡണ്ട് ശ്രീ സന്തോഷ് കുമാർ അധ്യക്ഷത നിർവഹിച്ചു. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ചയ്ക്ക് നേതൃത്വം നൽകിയത് സംസ്ഥാന വിദ്യാഭ്യാസ സമിതി ചെയർമാൻ ഡോ.ടി.പി കലാധരൻ സാറാണ്.

പഞ്ചായത്ത് മെമ്പർ ശ്രീ. ജോസ് തോമസ്, റെവ. റെജി ഡാനിയേൽ അച്ഛൻ, റിട്ടയേർഡ് ഡെപ്യൂട്ടി  ട്രാൻസ്പോർട്ട് കമ്മീഷണർ  ശ്രീ രവീന്ദ്രൻ സാർ   തുടങ്ങിയവർ യോഗത്തിൽ സന്നിദ്ധരായിരുന്നു.വിദ്യാഭ്യാസ പ്രവർത്തകരും, രക്ഷിതാക്കളും ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ജനകീയ ചർച്ചയിൽ പങ്കെടുത്ത് കുറിപ്പുകൾ തയ്യാറാക്കി.

ലഹരി വിരുദ്ധ ക്യാമ്പയിൻ രണ്ടാംഘട്ട ഉദ്ഘാടനം

ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിലെ  ലഹരി ഉപയോഗം തടയുന്നതിനും ഉള്ള തീവ്ര യജ്ഞ പരിപാടി സംസ്ഥാനത്തെ സ്കൂളുകളിൽ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്നു.അതിന്റെ ഒന്നാംഘട്ട പരിപാടികൾ 2022 ഒക്ടോബർ 6 മുതൽ നവംബർ ഒന്നു വരെ നടത്തുകയും ചെയ്തു.തീവ്രയജ്ഞ പരിപാടിയുടെ രണ്ടാം ഘട്ടം നവംബർ 14 മുതൽ ജനുവരി 26 വരെ നടപ്പിലാക്കാൻ തീരുമാനിച്ചു. രണ്ടാം ഘട്ട പരിപാടിയുടെ ആരംഭമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി നവംബർ 14ന്  വിക്ടേഴ്സ്  ചാനൽ മുഖേന വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.മുഖ്യമന്ത്രിയുടെ ഈ സന്ദേശം  ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസുകളിൽ  പ്രദർശിപ്പിക്കുകയും ലഹരി വിമുക്ത തീവ്രയജ്ഞ പരിപാടിയുടെ രണ്ടാംഘട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുകയും ചെയ്തു.

ശിശുദിന ആഘോഷം

ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ശിശുദിന ആഘോഷം വിപുലമായ  പരിപാടികളോട്  നവംബർ പതിനാലാം  തീയതി സ്കൂൾ അങ്കണത്തിൽ  നടത്തി.ആഘോഷങ്ങൾക്ക് സ്വാഗത പ്രസംഗം നടത്തിയത്  സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ  ആണ്. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സ്കൂൾ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡണ്ട് ശ്രീ. സന്തോഷ് അമ്പാടിയാണ്.കുട്ടികൾ ഗാന്ധിജി, ചാച്ചാജി,ഇന്ദിരാഗാന്ധി,   ജാൻസി റാണി, ഭാരതാംബ, അക്കാമ ചെറിയാൻ, ഭഗത് സിംഗ്, ഉണ്ണിയാർച്ച, സരോജിനി നായിഡു   തുടങ്ങിയ നേതാക്കളുടെ വേഷം അണിഞ്ഞ് അസംബ്ലിക്ക് ശിശുദിനപരിവേഷം നൽകി. കൃതജ്ഞത അറിയിച്ചത് സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബെഞ്ചമിൻ ആണ്.ശിശുദിന ആഘോഷങ്ങളോടനുബന്ധിച്ച് ദേശഭക്തിഗാനം, ഫ്ലാഷ് മോബ്,  ശിശുദിന റാലി തുടങ്ങിയ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.

ലോക ഡയബറ്റിക് ദിനം

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ഡയബറ്റിക് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ  റാലി സംഘടിപ്പിച്ചു.

നെൽകൃഷി പരിശീലനം

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് നെൽകൃഷി പരിശീലനം ഫോറസ്റ്ററി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  നടത്തി.വാളോത്തിൽ പാഠശേഖരസമിതി, ഇടയാറൻമുള ളാകസെന്തോം  മാർത്തോമ ചർച്ചിലെ  സഹവികാരി റവ. റെജി  ഡാൻ കെ ഫീലിപ്പോസ്  ഞാറനടയിൽ  ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കൃഷി പരിശീലനം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പ്രോഗ്രാം നടത്തിയത്. സ്കൂളിലെ അധ്യാപകരായ  എബി മാത്യു ,സന്ധ്യ ജി നായർ,അഞ്ജലി ദേവി തുടങ്ങിയവർ  അവരുടെ കുട്ടിക്കാലം ഓർമ്മകൾ വിദ്യാർത്ഥികൾക്ക് പങ്കുവെച്ചു. പ്രമുഖ കർഷകനായ ഉത്തമനും, ശിവജിയും  ഞാറ് നടിയിൽ പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി. വിദ്യാർത്ഥികൾ ഞാറനടിയിൽ പാട്ടുകൾ പാടി ആഘോഷമാക്കി.

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം(YIP) സംബന്ധിച്ച പരിശീലനം നടത്തി. ഒക്ടോബർ 10 മുതൽ  വിവിധ സെഷനുകളായി  ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ പരിശീലനം ആയിരുന്നു.ഒന്നാം ഭാഗം പരിശീലനം പൂർത്തിയായശേഷംYIP പ്രോഗ്രാമിൽ പങ്കാളികളാകാൻ താല്പര്യമുള്ള കുട്ടികൾക്കായി മൊഡ്യൂളിന്റെ രണ്ടാം ഭാഗം പരിശീലനം നടത്തി.

വേൾഡ് കപ്പ് 1 മില്യൺ ഗോൾ

വേൾഡ് കപ്പ് ഫുട്ബോളിന്റെ ആരവം ഉയരുന്നതിന് മുന്നോടിയായി കേരള സർക്കാരും, ജില്ല സ്പോർട്സ് കൗൺസിലും സയുംക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ. എം. എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന വേൾഡ് കപ്പ് 1 മില്യൺ ഗോളിന്റെ ഉത്ഘാടനം  പി ടി എ വൈസ് പ്രസിഡന്റ് സൗമ്യ ബിജു  നിർവഹിച്ചു.  എം എം എം ഹയർ സെക്കൻഡറി  സ്കൂൾ പ്രിൻസിപ്പൽ  ലാലി ജോൺ ,ഹെഡ്മിസ്ട്രസ്സ് അനില സാമുവൽ, കായിക അധ്യാപകൻ അജിത്ത് എബ്രഹാം, എബിൻ ജിയോ മാത്യൂ, പി.ടി.എ എക്സിക്യൂട്ടിവ് അംഗം ശ്രീമതി. സുഷമ ബി, പൂർവ വിദ്യാർഥികൾ, സ്കൂൾ ഫുട്ബോൾ ടീം അംഗങ്ങൾ തുടങ്ങിയവർ 101 ഗോൾ അടിച്ച് ആരവത്തിൽ പങ്കുചേർന്നു. ശേഷം സ്കൂൾ ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരവും അരങ്ങേറി.

ജന്മദിനസമ്മാനം

ജന്മദിനസമ്മാനം

ജന്മദിന സമ്മാനമായി വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികളെ നേർവഴിയിൽ  നയിക്കുന്നതിനും കുട്ടികൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് തടയാനും ഈ പദ്ധതിയിലൂടെ സാധിച്ചു.



മുന്നേറ്റം 2023

പത്തനംതിട്ട ജില്ലയിലെ എസ്എസ്എൽസി വിജയശതമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരംഭിച്ച മുന്നേറ്റം 2023 സ്കൂളിൽ വിജയകരമായി നടന്നു. മികച്ച നിലവാരം പുലർത്തുന്നവർ, സാധാരണ നിലവാരത്തിലുള്ളവർ, താഴ്ന്ന നിലവാരത്തിൽ ഉള്ളവർ എന്നിങ്ങനെ വിഷയാടിസ്ഥാനത്തിൽ കുട്ടികളെ തരംതിരിച്ചു. ക്ലാസ് അദ്ധ്യാപകർ മുന്നേറ്റം 2023ന് നേതൃത്വം നൽകി. അദ്ധ്യാപകർ കുട്ടികൾക്ക് വേണ്ട മാനസിക പിന്തുണയും അദ്ധ്യയനപിന്തുണയും നൽകിവരുന്നു.

യാത്രയയപ്പ് സമ്മേളനം 2023

ഇടയാറാൻമുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ 103മത് സ്കൂൾ വാർഷികവും  ശ്രീമതി മേരി സാമുവേൽ ടീച്ചറിന്റെ  യാത്രയയപ്പ് സമ്മേളനവും 2023 ജനുവരി 30 ന് സ്കൂൾ അങ്കണത്തിൽ  നടന്നു.പ്രാർത്ഥനാഗാനത്തോടെ  ആരംഭിച്ച യോഗത്തിന് സ്വാഗതം പറഞ്ഞത് പ്രിൻസിപ്പൽ ശ്രീമതി.ലാലി ജോൺ ആണ്. സ്കൂൾ വാർഷിക റിപ്പോർട്ട് തയ്യാറാക്കി അവതരിപ്പിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ ആണ്. അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചത് സ്കൂൾ മാനേജർ റവ. എബി ടി മാമ്മൻ ആണ്.സമ്മേളനം ഉദ്ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടന്റ് ശ്രീമതി സാറാ തോമസ് ആണ്. ഫോട്ടോ അനാച്ഛാദനം പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാദർ തോമസ് പി നൈനാൻ ആണ് നിർവഹിച്ചത്.

ദേവിക & പാർട്ടിയുടെ ദേശഭക്തിഗാനം യോഗത്തിന് കുളിർമയേകി.  വാർഡ് മെമ്പർ ശ്രീ.ജോസ് തോമസ്,  സ്കൂൾ ബോർഡ്  സെക്രട്ടറി ശ്രീ.റെജി ജോർജ്, സ്റ്റാഫ് പ്രതിനിധി ശ്രീമതി ആശാ പി മാത്യു, വിദ്യാർത്ഥി   പ്രതിനിധി  കുമാരി സൈറ ആൻ സജു  തുടങ്ങിയവർ  ആശംസകൾ അറിയിച്ചു.സ്കൂൾ ഗവേണിംഗ് ബോർഡും, പി.ടി.എ യും  ശ്രീമതി മേരി ശമുവേൽ ടീച്ചറിനെ  മെമെന്റോ നൽകി. യോഗത്തിന് കൃതജ്ഞത പറഞ്ഞത് ശ്രീമതി അനില ശാമുവേൽ ടീച്ചറാണ്. സ്കൂൾ വാർഷിക സമ്മേളനത്തിൽ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഒരുക്കിയിരുന്നു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.