എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ/ ശാസ്ത്ര രംഗം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളായ സാമൂഹ്യ ശാസ്ത്രം, സയൻസ്, മാത്സ് എന്നീ ക്ലബുകളെ യോജിപ്പിച്ച് കൊണ്ടാണ് ശാസ്ത്ര രംഗം ക്ലബ് പ്രവർത്തിക്കുന്നത്. ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തി കപടശാസ്ത്രത്തിന് എതിരെ പ്രചാരണം നടത്താനാണ് ഇങ്ങനെയുള്ള ക്ലബുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ഇല്യാസ് പെരിമ്പലം സർ സെപ്റ്റംബർ 7ന് നടത്തി.
കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ക്ലബിന്റെ മീറ്റിംഗിന് സ്വാഗതം അനുഷ്ടിച്ചത് ശ്രീമതി സുനു മേരി ശാമുവേൽ ആണ്. അദ്ധ്യക്ഷ പ്രസംഗം നടത്തിയത് ശ്രീ അനീഷ് ബഞ്ചമിൻ സർ ആണ്.ഇന്നത്തെ കാലഘട്ടത്തിൽ കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുന്നതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കി.
ശ്രീ.ഇല്യാസ് പെരിമ്പലം സർ വിവിധ ശാസ്ത്ര മാജിക്കുകൾ കാണിക്കുകയുണ്ടായി. ആസിഡുകളും ആൽക്കലികളും എന്ന പാഠഭാഗത്തെ ആസ്പദമാക്കി നിറമുള്ള ദ്രവത്തെ നിറമില്ലാത്തതാക്കി മാറ്റി. തുടർന്ന് നിരവധി പരീക്ഷണങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രബോധം ഉളവാക്കി. ശാസ്ത്ര അറിവിന് പരിധി നിശ്ചയിക്കാം പക്ഷെ ഭാവനയ്ക്ക് പരിധി നിശ്ചയിക്കരുത്. ശാസ്ത്രം ജിജ്ഞാസ ഉണർത്തുന്നത് ആണെന്ന അവബോധത്തോട് ക്ലാസ്സുകൾ പര്യയവസാനിച്ചു.