എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ 2020ലെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
2020ലെ അതിജീവനം


2018ലും 2019 ലും കേരളമൊട്ടാകെ ഉണ്ടായ വൻ പ്രളയക്കെടുതിയെ അതിജീവിച്ചവരാണ് നാം. അതുപോലെ തന്നെ ഒരുപക്ഷേ അതിനേക്കാൾ വലിയ ദുരന്തമാണ് ലോകമൊട്ടാകെ ഇന്ന് അനുഭവിക്കുന്നത്. ഈ കൊറോണയെന്ന മഹാമാരിയേയും നമുക്ക് അതിജീവിക്കേണ്ടിയിരിക്കുന്നു. ലോകമൊട്ടാകെ ഇപ്പോൾ ഈ വൈറസിന്റെ കൈപ്പിടിയിലാണ്. ഇതിനു മുൻപ് നിപ്പയേയും നാം നേരിട്ടിരുന്നു. അതുപോലെ ഒരു നിസ്സാരക്കാരനല്ല കൊറോണയെന്ന് അത് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഈ വ്യാധിയെ വ്യക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും പ്രതിരോധിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു. ചൈനയിലെ വുഹാനിൽനിന്നും പൊട്ടിപ്പുറപ്പെട്ട ഈ രോഗം ഇപ്പോൾ 50 ലേറെ രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്നു. മരണസംഖ്യ നിമിഷങ്ങൾ കഴിയുന്തോറും കൂടിക്കൊണ്ടിരിക്കുന്നു. അനേകമാളുകൾ രോഗമുക്തി നേടിക്കഴിഞ്ഞു. ഒരുലക്ഷത്തിലധികം പേർ ഈ രോഗം പിടിപ്പെട്ട് മരണമടഞ്ഞു. ഒരുപാട് പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കോടിക്കണക്കിനാളുകൾ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു. ഇതുമൂലം സർവകലാശാലകളും, വിദ്യാലയങ്ങളും, കടകളും, വൈദ്യശാലകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിനായി കടലുകളിൽ പോകുവാൻ കഴിയുന്നില്ല. ലോക്ക്ഡൗൺ ഏറേ ദിവസങ്ങളിലേക്ക് നീളുകയാണ്. ഇറ്റലി, അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. ഇത് ലോകാവസാനം ആണോയെന്നറിയില്ല. എന്തായാലും ഇതിനൊരു ആദ്യമുണ്ടായതുപോലെ ഒരു അന്ത്യവുമുണ്ടാകണം. അതിനായി നമുക്ക് പ്രതിരോധിക്കാം, അതിജീവിക്കാം. പിന്നീട് നമുക്കുവേണ്ടിയും, നമ്മുടെ നാടിനുവേണ്ടിയും, ഈ ലോകത്തിനുവേണ്ടിയും, പ്രാർത്ഥിക്കാം. ഒപ്പം സ്വന്തം സന്തോഷംപോലും ബലിയർപ്പിച്ച് ഈ നാടിനു വേണ്ടി ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുംവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം....

അഭിഷേക് ജി
7 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം