എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ലോക് ഡൗൺ കാലം നമുക്ക് സമ്മാനിക്കുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ കാലം നമുക്ക് സമ്മാനിക്കുന്നത്


പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ സ്വന്തം വാസസ്ഥലത്ത് വാല്മീകം തീർത്ത് ഏകാകിയായി മാറുന്ന ലോക് ഡൗൺ കാലഘട്ടം നമ്മെ ഏറെ ചിന്തിപ്പിക്കുന്നു. സാബത്ത് ആചരണം ( ഓരോ ഏഴാം വർഷവും വിശ്രമം. ഭൂമിയെപ്പോലും വിശ്രമിപ്പിക്കുന്നു ആ അവസ്ഥ ) പോലെ ഈ ലോക് ഡൗൺ കാലഘട്ടം പ്രകൃതിക്കും മനുഷ്യനും കായകല്പ ചികിത്സാ കാലഘട്ടം. ഇന്നലെ വരെ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ ഒന്നൊന്നായി ഇല്ലായ്മ ചെയ്ത് പുതു ജന്മമായി തീരേണ്ട കാലഘട്ടം. ഈ സമയം നമ്മുടെ ചുറ്റിലും കാണുന്ന കാഴ്ചയിലേക്ക് ഏവരും ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാവും മന്ദഗതിയിലായിരുന്ന കാർഷിക സംസ്കാരത്തിന് . ഊർദ്ധശ്വാസത്തിൽ നിന്ന് ഒരു നവജീവൻ വച്ചതു പോലെ നാമ്പു പൊന്തുന്നു. സാധാരണ ജനങ്ങൾ അവരുടെ സാംസ്ക്കാരിക പൈതൃകത്തിന് അനുസരിച്ചുള്ള ഭക്ഷണ സംസ്ക്കാരത്തിലേക്ക് മാറിക്കൊണിരിക്കുന്നു.



നമുക്ക് വേണ്ടുന്ന ഉല്പന്നങ്ങൾ നാം തന്നെ ഉല്പാദിപ്പിക്കുന്ന തരത്തിലേക്ക് മാറി നഷ്ടപ്പെട്ടു കൊണ്ടിരുന്ന കാർഷിക സംസ്ക്കാരം തിരിച്ചു പിടിക്കാൻ നമുക്ക് ഒരു ലോക് ഡൗൺ ഉണ്ടാവേണ്ടി വന്നു. എല്ലാവരും കൃഷിക്കാരാവുക എല്ലായിടവും കൃഷി ഇറക്കുക എന്ന തരത്തിലേക്ക് ഈ ദിനങ്ങൾ മാറുന്നു. വിഷരഹിത കാർഷിക സംസ്ക്കാരത്തിന് അടിത്തറ പാകുവാൻ ഈ കാലഘട്ടത്തിന് സാധിക്കും .ഈ മേഖലയിൽ വലിയ പരിവർത്തനം ഈ കൊറോണാനന്തര ലോകം നമുക്ക് കാഴ്ചവയ്ക്കും. മണ്ണിൽ മാത്രം കൃഷി എന്ന ആ പഴകിയ സങ്കല്പത്തിന് ബദലായി മട്ടുപ്പാവിലും , ഗ്രോ ബാഗിലും സമുദ്ധമായി വിളവ് ലഭിക്കുന്ന കൃഷികൾ മുതൽ കൃത്രിമ ജലാശയങ്ങളിലെ മത്സ്യക്കൃഷികൾ വരെ നമ്മുടെ പാത സുഗമമാക്കിത്തരുന്നു.



ജീവജാലങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ഭൂമിസമ്പന്നമായപ്പോൾ പുഷ്പിണിയായ ഭുമിയെ അമിത രാസപ്രയോഗം മൂലം വന്ധീകരിക്കുകയാണ് നാം ഇന്ന് . ജീവജലങ്ങളിലെ ഏറെ ഉൽകൃഷ്ട സാന്നിദ്ധ്യമാണ് മനുഷ്യൻ. ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ സംരക്ഷണമാണ് എന്ന് നാം മനസ്സിലോർക്കണം. അതിന്റെ കാതലായ ഓർമ്മപ്പെടുത്തലാണ് ഭൗമദിനാചരണം നമുക്ക് നൽകുന്നത്. ഈ വർഷത്തെ ഭൗമദിനവും ഈ ലോക് ഡൗൺ കാലത്തായത് ഏറെ ചിന്തനീയമാണ്.


നീതു എം
10 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം