Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
കോവിഡ് 19എന്ന മഹാവ്യാധിയെ പറ്റിയാണ് ലോക ജനത അടുത്ത ഇടയായി സർവ്വസമയവും കേൾക്കുന്നത്. ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽനിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ഈ വ്യാധി ലോക ജനതയെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയാണ്. ഇത് വായുവിൽ കൂടി പടരുന്ന രോഗം അല്ല; മറിച്ച്, സമ്പർക്കം മൂലം പടരുന്നതാണ്. ശുചിത്വം പാലിച്ചാൽ നശിച്ചു പോകുന്ന ഈ വൈറസിനെ ശുചിത്വം പാലിക്കാതെ പടർത്തിയത് മനുഷ്യൻ തന്നെയാണ്.
രോഗ പ്രതിരോധ ശേഷിയുള്ളവർക്ക് ഈ വ്യാധി അത്ര പെട്ടെന്നൊന്നും പിടി പെടില്ല. പക്ഷ, ഹൃദ് രോഗം പോലുള്ള രോഗമുള്ളവർക്കു മരണ കാരണമായേക്കാവുന്നതുമാണ്. നിർഭാഗ്യവശാൽ നമ്മുടെ ഭക്ഷണ രീതിയിലുള്ള വ്യത്യാസം കൊണ്ട് നാം ഏവരും പ്രതിരോധത്തിന്റെ കാര്യത്തിൽ വളരെ പിറകിലാണ്. എന്തുചെയ്യണം എന്ന് അറിയാതെ ലോക ജനത പകച്ചുനിൽക്കുന്ന ഈ അവസരത്തിൽ വൈറസിനെക്കാൾ വേഗത്തിൽ പടരുന്നത് വ്യാജ വാർത്തകളാണ്. നിലവിൽ ഒരു മരുന്നും ഇതിനെതിരെ കണ്ടു പിടിച്ചിട്ടില്ല. പക്ഷെ, പ്രതിരോധമാണ് ഇതിനെതിരെയുള്ള യഥാർത്ഥ മരുന്ന്. രോഗം വന്നിട്ട് അതിനെതിരെ പ്രവർത്തിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ അതിനെ പ്രതിരോധിക്കുന്നതാണ്. ചക്ക, മാങ്ങാ തുടങ്ങിയ പോഷക സമൃദ്ധമായ ആഹാരങ്ങൾ കഴിച്ചാൽ പ്രതിരോധശക്തി വർദ്ധിപ്പിക്കാം. ഇതിനോടൊപ്പം തന്നെ വ്യക്തി ശുദ്ധിയും പരിസര ശുദ്ധിയും പാലിക്കണം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|