എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം


മനുഷ്യർക്ക് ദൈവം തന്ന ഏറ്റവും വലിയ വരദാനമാണ് പ്രകൃതി. ഓരോ മനുഷ്യനെയും പ്രകൃതി, അമ്മ എന്ന പോലെ സ്നേഹിക്കുന്നു. അന്തരീക്ഷത്തിൽ ചൂടുകൂടുന്നതും, ജലാശയങ്ങളും, വായുവും മലിനമാകുന്നതും ഇന്ന് ദിനംപ്രതി വർദ്ധിക്കുകയാണ്. അനേകം പകർച്ചവ്യാധികൾ ഇന്ന് ഇന്ത്യയിലും അയൽരാജ്യങ്ങളിലുമുണ്ടെന്ന് നാം സമൂഹമാധ്യമങ്ങളിലൂടെയും വാർത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും അറിയുന്നുണ്ട്. പല സാഹചര്യങ്ങളാൽ ഉടലെടുക്കുന്ന ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാൻ ശുചിത്വം അത്യാവശ്യമാണെന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നുണ്ട്. നാം നമ്മുടെ പരിസരത്തെയും നമ്മെയും ശുചിയാക്കുന്നതിലൂടെ വൈറസ് പോലുള്ള അണുക്കൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ നശിക്കുന്നു. ഇതിലൂടെ ആരോഗ്യദൃഢഗാത്രമായ ജീവിതം ലഭിക്കുന്നു. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, പാഴ്വസ്തുക്കൾ എന്നിവയിൽ മഴ പെയ്യുമ്പോൾ വെള്ളം കെട്ടിനിൽക്കുന്നു. വെള്ളത്തിൽ കൊതുക് പോലുള്ള ചെറുജീവികൾ വന്ന് മുട്ടയിട്ട് അവ പെരുകുന്നു. ഇവ പെരുകുന്നതോടെ മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പ‍ടർന്നു പിടിക്കുന്നു. ചെറുജീവികളിൽനിന്ന് മനുഷ്യനിലേക്ക് പടരുന്ന രോഗങ്ങൾ ഇന്ന് അനവധിയാണ്. ഇവ പകരുന്നത് ശുചിത്വമില്ലാത്തതുകൊണ്ടാണ്.


നമ്മുടെ സമൂഹങ്ങളിൽ അല്ലെങ്കിൽ പരിസരങ്ങളിൽ കിടക്കുന്ന പാഴ്വസ്തുക്കളും മാലിന്യങ്ങളും നീക്കം ചെയ്ത് പരിസരം ശുചിയാക്കുക. ഇതുമൂലം രോഗം ഉണ്ടാകുന്നതും പടരുന്നതും തടയാനാവും. അതുപോലെ തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയരുത്. അത് വീടുകളിൽ തന്നെ സംസ്കരിക്കുന്നതിന് സംവിധാനം ഉണ്ടാക്കണം. ഇതുമൂലം വീടും പരിസരവും അണുവിമുക്തമാകുന്നതോടൊപ്പം രോഗം പടരുന്ന സാഹചര്യങ്ങളും ഇല്ലാതാക്കാൻ കഴിയും. അതുപോലെ കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുന്നതോടെ അണുക്കൾ നമ്മുടെ ശരീരത്തിന് ഉള്ളിലേക്ക് കടക്കുന്നത് തടയാനാവും. ചൂടുവെള്ളത്തിൽ കുളിക്കുക. ഇങ്ങനെ വ്യക്തിശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും നാടിനെയും സമൂഹത്തെയും നമുക്ക് സംരക്ഷിക്കാനാവും. അതോടൊപ്പം രോഗങ്ങൾ പകരുന്ന സാഹചര്യങ്ങളും ഒഴിവാക്കാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് കണ്ടാൽ, അവരെ നമ്മൾ അതിന്റെ ദോഷഫലങ്ങൾ പറഞ്ഞ് മനസിലാക്കണം. ഇങ്ങനെ ശുചിത്വബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും.

അരുൺ കോശി ജോസഫ്
7 ബി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം