എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പരിസ്ഥിതി പരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പരിപാലനം


രോഗപ്രതിരോധവും ശുചിത്വവും പരിസ്ഥിതിയും പരസ്പരം കൂടിയിണങ്ങിക്കിടക്കുന്നു. പരിസ്ഥിതി എന്നാൽ നമ്മുടെ ചുറ്റുപാടാണ്. വൃത്തിയായി സൂക്ഷിച്ചു പരിപാലിച്ചാൽ, നമ്മുടെ പ്രക‍ൃതി എന്ന അമ്മ നമ്മെ നന്നായി പരിപാലിക്കും. ശുചിത്വത്തിലൂടെയുള്ള രോഗപ്രതിരോധമാണ് നമുക്ക് വേണ്ടത്. ഇപ്പോൾ കൊറോണ വൈറസിന്റെ കാലമാണ്. കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുന്നു. 2019 ഡിസംബർ 30ന് ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത്. 2019ൽ റിപ്പോർട്ട് ചെയ്തതിനാലാണ് ഈ വൈറസിന് കോവിഡ്-19 എന്ന് നാമകരണം ചെയ്തത്.


എന്താണ് കൊറോണ വൈറസ് ? പലർക്കും ആശങ്കയുണ്ടാകും എന്താണ് കൊറോണ വൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നു പറയുന്നതിലും നല്ലത്, വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൌൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പടരുന്നത്. അതുകൊണ്ട് തന്നെ 'സൂനോട്ടിക് 'എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകളായിരുന്നു സാർസ്, മെർസ് എന്നീ രോഗങ്ങൾക്ക് കാരണമായിത്തീരുന്നത്. 2002 ലും 2003 ലും ഇതേപോലെ ചൈനയിൽ സാർസ് രോഗം പടർന്നിരുന്നു. അന്ന് ആയിരത്തോളം പേരാണ് മരിച്ചത്. ഈ വൈറസിന് വാക്സിനേഷനോ, പ്രതിരോധചികിത്സയോ ഇല്ല. മലേറിയ രോഗത്തിനുള്ള പ്രതിരോധ മരുന്നായ 'ഹൈഡ്രോക്സി ക്ലോറോക്വിൻ' എന്ന മരുന്നാണ് കൊറോണ വൈറസിനെതിരായി ഉപയോഗിക്കുന്നത്. പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്. പലപ്പോഴും പലരുമായി അടുത്തിടപഴകേണ്ടതിനാൽ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് കഴുകുക, സാമൂഹിക അകലം പാലിക്കുക, കഴിവതും വീടുകളിൽനിന്ന് പുറത്തിറങ്ങാതിരിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുക. ഭീതിവേണ്ട ജാഗ്രത മതി. ലോകത്താകമാനം 25 ലക്ഷത്തിലധികം കൊറോണ ബാധിതരുണ്ടായി. അമേരിക്കയിൽത്തന്നെ മരണം അറുപതിനായിരം കടന്നു. ഇന്ത്യയിലും മരണം 600 നോട് കടക്കുന്നു. ലോകം കൊറോണ വൈറസിന്റെ കൈപ്പിടിയിൽ അകപ്പെട്ടിരിക്കുകയാണ് എങ്കിലും ഒരു മീവൽ പക്ഷിയേപ്പോലെ നമുക്ക് ഒത്തൊരുമിച്ച് ഈ മഹാമാരിയെ തുരത്താം. രോഗപ്രതിരോധവും, ശുചിത്വവും, പ്രകൃതിയും, ഒപ്പം നമ്മളും പ്രളയവും, വരൾച്ചയും പോലെ പ്ലേഗ്, എയിഡ്സ്, കാൻസർ എന്നീ മഹാമാരികളെ തുരത്തിയപോലെ ഈ കൊറോണ വൈറസിനേയും നമുക്ക് അതിജീവിക്കാം.

ആദിത്യ അജികുമാർ
8 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം