എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പരിസ്ഥിതിയെക്കുറിച്ചുള്ള ധാരണകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയെക്കുറിച്ചുള്ള ധാരണകൾ


ജൈവവും അജൈവവുമായ പ്രകൃതിയുമായി മനുഷ്യൻ പരസ്പരബന്ധിതരായിരുന്നു. എന്നാൽ ഇന്ന് വ്യാവസായിക ഉല്പന്നങ്ങളുടെ നിർമ്മിതിക്കായി മനുഷ്യന് ചൂക്ഷണം ചെയ്യാനുള്ള വിഭവം മാത്രമായി പ്രകൃതി മാറ്റി. ആചാരങ്ങൾ, മിത്തുകൾ, ചിത്രവേല , ശില്പകല ദൃശ്യകലകൾ, കഥകൾ, നാടൻ പാട്ടുകാർ, മൂല്യ സംഹിതകൾ എന്നിവ ഉൾപ്പെടുന്ന സംസ്കാരം ഏറയും പ്രകൃതിജന്യമാണ്. അമ്മയായ പ്രകൃതിയെ ഭുജിച്ച് കൊഴുക്കുന്ന സാങ്കേതിക നാണ്യ വ്യവസായം വളർന്നു.പ്രകൃതിയുമായി സംവദിച്ചു കൊണ്ടുള്ള ഒരു ജീവിതം മനുഷ്യന് നഷ്ടമായി. തെളിയിക്കാൻ സാദ്ധ്യമാക്കാത്തതൊക്കെ അഗണ്യമായി. വിസ്മൃതിയും വലിച്ചെറിയലും മാത്രം കൈമുതലാക്കിയ ഉപഭോഗ സംസ്ക്കാരത്തിന്റെ സൃഷ്ടിയായി പാരിസ്ഥിതിക പ്രതിസന്ധി രൂപം കൊണ്ടു.



ലാഭേച്ഛയും ഉപഭോഗ ഭ്രാന്തും പിടികൂടിയ സമൂഹം പ്രകൃതിയെ അക്രമിച്ചു കീഴടക്കാൻ തുടങ്ങി. ഈ പ്രതിസന്ധി മനസ്സിലാക്കി പ്രതികരിച്ചവരെ പരിസ്ഥിതി തീവ്രവാദികൾ എന്ന് പരിഹസിച്ചു പോരുന്നു. പ്രകൃതി നിർജ്ജീവവായ ചേതന അറ്റ ഒരു വസ്തു അല്ല . മനുഷ്യന് വേറിട്ട് ഒരു അസ്തിത്വവുമില്ല. പ്രകൃതിയുമായി മനുഷ്യന് പൂജ്യവും പാവനവുമായ ഒരു ബന്ധം ഉണ്ടെന്നു ഭാരതീയരും ചൈനക്കാരും വിശ്വസിച്ചു. പരിസ്ഥിതിയെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ മരം, കിളി, പുഴ, കാട് എന്നിവയിൽ ഒതുങ്ങുന്നു . ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാറ്റിന്റേയും പരസ്പര ബന്ധിതവും ആശ്രിതവുമായ ചെറുതും വലുതുമായ എല്ലാ മാറ്റങ്ങളും , പരസ്പര സ്വാധീനങ്ങളുമുള്ള ചലനാത്മക സ്ഥിതിവിശേഷമാണ് പരിസ്ഥിതി.



പരിസ്ഥിതിപ്രശ്നങ്ങളെ പറ്റിയുളള ചൂടുപിടിച്ച ചർച്ചകൾ സമകാലികമായി നടന്നുവരുന്നു. മുതലാളിത്ത വ്യവസ്ഥയുടെ ആഗോള വ്യാപനം, വ്യവസായ വിപ്ലവം, ഭൗതീകാഭിവൃദ്ധിക്കുവേണ്ടി യുള്ള അത്യാഗ്രഹം ഇവയൊക്കെയാണ് പരിസ്ഥിതി ചൂഷണത്തിന് ഇടയാക്കിയത്. ലാഭേച്ഛ മാത്രം ആഗ്രഹിക്കുന്ന വമ്പൻ ബഹുരാഷ്ട്ര കുത്തകകൾ ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രകൃതിയുടെ മേൽ നടത്തുന്ന കയ്യേറ്റം പുതിയ പുതിയ ആപത്തുകളെ ക്ഷണിച്ചു വരുത്തുന്നു. ഈ അവസരത്തിൽ പരിസ്ഥിതിസംരക്ഷണം ഏറെ പ്രാധാന്യം അർഹിക്കുന്നു.



ഹന്ന സെയ്റ മാത്യു
10 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം