എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ നമ്മുടെ സ്വന്തം നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ സ്വന്തം നാട്


ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം പ്രകൃതി രമണീയമാണ്. പച്ചപ്പ് നിറഞ്ഞ പരിസ്ഥിതിയും, ഒഴുകുന്ന അരുവികളും, പുഴകളും എല്ലാം കേരളത്തിന്റെ പ്രത്യേകതകളാണ്. ഈ പ്രത്യേകതകളെല്ലാം പ്രകൃതിയുടെ സമ്മാനങ്ങളാണ്. എല്ലാ വർഷവും ജൂൺ 5ന് നമ്മൾ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. നമുക്ക് ആരോഗ്യപരമായ ജീവിതം നയിക്കുവാൻ ദൈവം പ്രകൃതിയെ സൃഷ്ടിച്ചു. നമ്മൾ ജീവിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നതെല്ലാം പ്രകൃതിയുടെ സ്വത്താണ്. നമ്മൾ അത് നശിപ്പിക്കാൻ പാടില്ല. ആധുനിക കാലഘട്ടത്തിൽ മനുഷ്യന്റെ സ്വാർത്ഥവും മോശവുമായ പല പ്രവർത്തനങ്ങളും പരിസ്ഥിതിയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. നമ്മളെല്ലാം ഒരു ചങ്ങലയിലെ കണ്ണികളാണ്. ആ ചങ്ങലയിലെ ഒരു കണ്ണി പൊട്ടിയാൽ ചങ്ങല തകർന്നുപോകും. പരിസ്ഥിതിയില്ലാതെ നമ്മളില്ല; നമ്മളില്ലാതെ പരിസ്ഥിതിയുമില്ല. ഇന്ന് പ്രകൃതിക്ഷോഭങ്ങൾ സാധാരണമായി മാറിയിരിക്കുകയാണ്. അതിനു കാരണം നമ്മൾ തന്നെയാണ്. നമ്മൾ പരിസ്ഥിതിയെ സംരക്ഷിച്ചാൽ വരും തലമുറയ്ക്ക് അത് ഉപയോഗപ്രദമാകും. അതുകൊണ്ട് ഒരു മരം വെട്ടിയാൽ പകരം രണ്ടു മരങ്ങൾ നടണം. അങ്ങനെ പ്രകൃതിയ്ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്യുക.


പരിസ്ഥിതി ദൈവത്തിന്റെ വരദാനമാണ്.... നാം അതിനെ നശിപ്പിക്കരുത്.....

അക്ഷര പ്രദീപ്
7 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത