എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ അടുക്കളത്തോട്ടങ്ങൾ ഇന്നിന്റെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
അടുക്കളത്തോട്ടങ്ങൾ ഇന്നിന്റെ ആവശ്യം


ഏതൊരു നാടിനെയും സുസ്ഥിരമായ നിലനിൽപിന് അത്യാവശ്യമായ കാര്യമാണ് ഭക്ഷ്യ സ്വയം പര്യാപ്തത. നമ്മുടെ നാട് കുറച്ച് ഏറെ കാലമായി ഭക്ഷ്യവിളകൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. പച്ചക്കറി വിഭവങ്ങൾക്കായി തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളെ വൻതോതിൽ ആശ്രയിക്കുന്നത് പലപ്പോഴും അവരുടെ സമ്മർദ്ദങ്ങൾക്ക് കീഴടങ്ങാൻ നമ്മെ നിർബന്ധിതരാക്കുന്നു. അന്യസംസ്ഥാന പച്ചക്കറികളിൽ വലിയ അളവിൽ രാസകീടനാശിനികൾ അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നമ്മുടെ സമ്പത്തിനെയും ആരോഗ്യത്തെയും ചോർത്തിക്കളയുന്ന ഒരു പ്രവണതയാണ്. ഇത് അവസാനിപ്പിക്കാൻ ആത്മാർത്ഥമായി നാം പരിശ്രമിക്കേണ്ടതാണ്.



ഓരോ വീടിനോടും ചേർന്ന് ഒരു അടുക്കളത്തോട്ടം ആരംഭിച്ചാൽ തന്നെ നമുക്ക് വലിയതോതിൽ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. വീട്ടിലുള്ളവരുടെ പ്രത്യേകിച്ച് കുട്ടികളുടെ പരിചരണം കൊണ്ട് തന്നെ വളർത്താവുന്ന പല വിളകളും ഉണ്ട്. അത്തരം പച്ചക്കറികൾ വീട്ടിലേക്ക് ആവശ്യമുള്ളത്ര കൃഷി ചെയ്താൽ നമ്മുടെ വീട്ടാവശ്യങ്ങൾ നടക്കുകയും അന്യസംസ്ഥാന പച്ചക്കറികൾ വാങ്ങുന്നത് ഒഴിവാക്കുകയും ചെയ്യാം. വെണ്ട, വഴുതന, പച്ചമുളക്, കാന്താരി, തക്കാളി, കോവൽ, ചീര തുടങ്ങിയവയൊക്കെ എന്റെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ ഉള്ളവയാണ്. അടുക്കളയിലെ ജൈവമാലിന്യങ്ങൾ ആണ് ഇവയുടെ വളം. അതുകൊണ്ട് മാലിന്യ സംസ്കരണം എന്ന പ്രശ്നവുമില്ല. വളത്തിന് പണച്ചെലവും ഇല്ല.



ബിച്ചു ബിജു
8 ഡി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം