Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാർത്ഥികളുടെ പങ്ക്
ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് മാനവശേഷിയാണ്. അത് രാജ്യത്തിന് കരുത്ത് പകരുന്നു. അതുകൊണ്ട് ഭാവി തലമുറയെ രാഷ്ട്രത്തിനു ഉപകാരപ്രദമായ രീതിയിൽ വളർത്തിയെടുക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾ നാളത്തെ പൗരന്മാരാണ് .രാജ്യത്തിന്റെ അഭിവ്യദ്ധിക്കുതകുത്തകുന്ന ഏതു പ്രവൃത്തിയും നമ്മുടെ നാടിന്റെ പുനർനിർമ്മാണ പ്രവർത്തനം ആകും. നമ്മുടെ ഭരണഘടനാ അനുശാസിക്കുന്ന പൗരന്റെ കർത്തവ്യങ്ങൾ അനുഷ്ഠിക്കുന്നതോടൊപ്പം അത്തരം പ്രവർത്തങ്ങൾ കൂടി നാം ഏറ്റെടുക്കണം.
രാജ്യം പ്രതിസന്ധികളെ നേരിടുമ്പോൾ വിദ്യാർത്ഥികൾ സജീവമായി രംഗത്തിറങ്ങണം. കൊറോണ വൈറസ് പോലുള്ള മഹാമാരികൾ ,വെള്ളപൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ നമ്മുടെ നാടിന്റെ പല ഭാഗത്തിലും നാശം വിതക്കാറുണ്ട് . അടുത്ത പ്രദേശം ആണെങ്കിൽ അവിടെ എത്തി ദുരിതാശ്വസ പ്രവർത്തങ്ങളിൽ പങ്കെടുക്കണം .കുടി വെള്ളം ഇല്ലാത്തോർക്ക് അത് എത്തിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാം. പ്രഥമശ്രുശുഷകൾ നൽകുന്നതിനും ആ പ്രദേശത്തെ ശുചീകരണ പ്രവർത്തങ്ങളിൽ നടത്തുന്നതിനും വിദ്യാർത്ഥികൾക്ക് വലിയ പങ്കു് വഹിക്കാം. ഇത്തരം പ്രതിസന്ധികളിൽ സ്കൂളുകളിലെ വിവിധ യൂണിറ്റുകൾ മരുന്ന് ,ഭക്ഷണപ്പൊതികൾ ,വസ്ത്രങ്ങൾ മുതലായവ ശേഖരിച്ചു ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്പിക്കേണ്ടതാണ്. പണ്ട് യുന്ധമാണ് രാജ്യം നേരിടുന്ന ഏറ്ററ്വും വലിയ വെല്ലുവിളിയെങ്കിൽ ഇന്ന് മഹാമാരികളെയാണ് നാം നേരിടുന്നത് .പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പ്രകൃതിയെ സംരക്ഷിക്കുയും ചെയ്യുക എന്നത് കുട്ടികളുടെ ഉത്തരാവാദിത്തം ആയി നാം ഏറ്റെടുക്കണം. ഐശ്വര്യ സമൃദ്ധമായ ഒരു രാജ്യത്തിന്റെ പിറവിക്കായുള്ള പുനർനിർമാണത്തിൽ ആവേശപൂർവം വിദ്യാർത്ഥികൾ പങ്കെടുക്കണം .
"അണ്ണാൻ കുഞ്ഞും തന്നാലായത്" എന്നാണല്ലോ പ്രമാണം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|