എ.യു.പി.എസ്.മുട്ടിക്കുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(എ.യു.പി.എസ്.മുട്ടുകുളങ്ങര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ പാലക്കാട് ഉപജില്ലയിലെ മുട്ടിക്കുളങ്ങര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ് മുട്ടിക്കുളങ്ങര

എ.യു.പി.എസ്.മുട്ടിക്കുളങ്ങര
വിലാസം
മുട്ടികുളങ്ങര

മുട്ടിക്കുളങ്ങര
,
മുട്ടികുളങ്ങര പി.ഒ.
,
678594
,
പാലക്കാട് ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0491 2553004
ഇമെയിൽaupsmtkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21640 (സമേതം)
യുഡൈസ് കോഡ്32060900405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പരിയാരം പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റി ആന്റണി കെ
പി.ടി.എ. പ്രസിഡണ്ട്സൗറാമ്മ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയംവദ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് നഗരത്തിൽ നിന്നും വളരെ അകലെയല്ലാതെ പുതുപ്പരിയാരം പ‍ഞ്ചായത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കമനീയഗ്രാമമാണ് മുട്ടിക്കുളങ്ങര.ഈ ഗ്രാമത്തിൻറെ സരസ്വതി നിലയമായി പ്രശോഭിച്ചുവരുന്നു മുട്ടിക്കളങ്ങര എയ്ഡഡ് യു.പി.സ്കൂൾ.

എഴുപത്തിയ‍ഞ്ച് വർഷങ്ങൾക്കു മുൻപ് ഈ നാട്ടിലെ കുരുന്നുകൾക്ക് അക്ഷരം അഭ്യസിക്കുവാൻ കുറച്ച് ദൂരെയുള്ള മറ്റു ചില സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്.ഈ ദുരവസ്ഥ മനസ്സിലാക്കിയ ശേഖരിപുരം ഗ്രാമത്തിലെ ജന്മിയും പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥനും അക്ഷരസ്നേഹിയും ആയിരുന്ന ശ്രീ.എസ്.വി.അനന്തനാരായണ അയ്യർ ,അന്നത്തെ എല്മെന്ററി സ്കൂൾ ഇൻസ്പെക്ടറുടെ സഹായത്തോടെ ഈ വിദ്യാലയം 13.05.1937 ൽ സ്ഥാപിച്ചു.

ശ്രീ.അനന്തനാരായണ അയ്യർ സ്കൂളിൻ്റെ മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടം നിർമ്മിക്കുകയും ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു.അന്ന് ഈ വിദ്യാലയം ജൂനിയർ ബേസിക്ക് സ്കൂൾ നടത്തിപ്പുമായി മുന്നോട്ട് പോകുവാൻ സമയക്കുറവുമൂലം സാധിക്കാതെ വന്നതിനാൽ മാനേജ്മെൻറ് അധികാരം അന്നത്തെ സ്കൂൾ അദ്ധ്യാപകനും വള്ളിക്കോട് സ്കൂൾ മാനേജറുമായിരുന്ന ശ്രീ.കേശവൻ നായർക്ക് കൈമാറി.

ക്രമേണ രണ്ട്, മൂന്ന് ,നാല്, അഞ്ച് ക്ലാസുകൾ നിലവിൽ വരുകയും മുട്ടിക്കുളങ്ങര എലിമെൻ്ററി സ്കൂൾ, മുട്ടിക്കുളങ്ങര എ .എൽ .പി.സ്കൂൾ എന്നിങ്ങനെ പേരുകൾ മാറി വരുകയും ചെയ്തു.

ഇതിനോടകം വിദ്യാലയം ശ്രീ.എസ്.വി. അനന്തനാരായണ അയ്യർ മുട്ടിക്കുളങ്ങര വൈദ്യർ കുടുംബത്തിലെ ശ്രീമാൻ കൃഷ്ണൻ വൈദ്യർ അവർ കളുടെ പുത്രനായ ശ്രീ ഗോപാലവൈദ്യർ അവർകൾക്ക് കൈമാറിയിരുന്നു.

ശ്രീ ഗോപാലവൈദ്യർ വിദ്യാലയം ഏറ്റെടുത്തതിന് ശേഷം മറ്റു കെട്ടിടങ്ങൾ നിർമ്മിക്കുകയും ആറാംതരം കൂടി ചേർത്ത് 1964 ൽ യു പി വിദ്യാലയമാക്കി അപ്ഗ്രോഡ് ചെയ്യുകയും ചെയ്തു.തുടർന്ന് ഏഴാം തരവും സ്കൂളിന് ലഭ്യമായി.

പഴയ കാലത്തെ രേഖകൾ  പരിശോധിച്ചതിൽ നിന്നും കന്നിക്കൊയ്ത്ത് കാലത്ത് കുട്ടികളുടെ ഹാജർ കുറവായതിനാൽ "കൊയ്ത്ത്- അവധി " നൽകിയിരുന്നുവെന്ന പരാമർശം കതുകകരമായിരുന്നു.ഈ അവധി ദിവസങ്ങൾക്ക് പകരമായി ക്രിസ്തുമസ് അവധിക്കാലത്തെ നാല് ദിവസങ്ങൾ പ്രവർത്തി ദിവസമാക്കുകയും ചെയ്തിരുന്നു.

ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഗോപാലവൈദ്യർ മകൻ ശ്രീ. രാധാകൃഷ്ണൻ അവർകളാണ്. അദ്ദേഹം മാനേജ്മെൻ്റ് ഏറ്റെടുത്തതിന് ശേഷം പല പുരോഗമന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

1937 ൽ ആരംഭിച്ച ഈ വിദ്യാലത്തിൻ്റെ ഉന്നമനത്തിനായി യത്നിച്ച ധാരാളം വന്ദ്യ ഗുരുക്കന്മാർ നമുക്കുണ്ട്. കൂടാതെ ഇന്ന് സമൂഹത്തിലെ ഉന്നത ശ്രേണിയിലെത്തിയ ധാരാളം പ്രഗത്ഭരും ഉണ്ടെന്ന വസ്തുത അഭിമാനർഹമാണ്. നമ്മുടെ വിദ്യാലയം- അഭിവൃദ്ധിക്കായി യത്നിച്ച പല ഗുരുക്കൻമാരും ഇന്ന് നമ്മെ വിട്ടുപിരിഞ്ഞു പോയി എന്നത് വേദനാജനകമാണ്. ഇത്തരുണത്തിൽ അവരെ  ഭക്ത്യാദരപൂർവ്വം സ്മരിച്ചു  കൊള്ളട്ടെ.

ലഭ്യമായ രേഖകകൾ പരിശോദിച്ച് വിവരം ശേഖരണം നടത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചുണ്ടെന്ന വസ്തുത ശ്രദ്ധയിൽ പെടുത്തുന്നതോടൊപ്പം ആയതിന് വിവരങ്ങളും മറ്റും തന്ന് സഹായിച്ചവരോടുള്ള നന്ദിയും ആദരവും അറിയിച്ചു കൊള്ളട്ടെ. പ്രാധാന്യമുള്ളത് വിട്ടു പോയിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക.

മേലിലും ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഇന്നാട്ടിലെ മഹാമനസ്കരായ ജനങ്ങളിൽ നിന്നും എല്ലാവിധ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ടും ആയതിന് സർവേശ്വരൻ കനിയുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും ഈ വിദ്യാലയ ചരിത്രം സമർപ്പിച്ചു കൊള്ളുന്നു.


ഭൗതികസൗകര്യങ്ങൾ

മെയിൻ ബിൽഡിംഗ്,സ്ഥാപിത വർഷം-1938 അളവ്-നീളം-69 1/2 sqft വീതി-15 1/2 ,ഉയരം-9sqft(PRE-KER)

പടിഞ്ഞാറ് വശത്തെ ബിൽഡിംഗ്-സ്ഥാപിതവർഷം-1959 അളവ്-നീളം-95 1/2 വീതി-15 1/2,ഉയരം-9sqft(PRE KER)

കിഴക്ക വശത്തെ കെട്ടിടം സ്ഥാപിത വർഷം-1966.അളവ്-നീളം- 80sqmtr വീതി- 20sqmtr, ഉയരം-8.4sqmtr

പടിഞ്ഞാറ് വശത്തെ ബിൽഡിംഗ്-സ്ഥാപിതവർഷം-1974-അളവ്-നീളം-40x20 sqft ഉയരം-8.4

Tshape ബിൽഡിംഗ്-സ്ഥാപിത വർഷം-1968 60x20x8.4

ക്ലാസ്സ് മുറികൾ-13

ശുചിമുറി-Girls-4

Boys-4

ആകെ ക്ലാസ്സ് മുറികളുടെയും വരാന്തയുടേയും ആകെ വിസ്തീർണ്ണം-6874.55sqmtr

സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം-1 ഏക്കർ

ക്ലാസ് റൂമുകളുടെ ആകെ എണ്ണം-13

റിപ്പയർ ചെയ്യുന്ന രീതി-യഥാസമയംനടത്തുന്നു

സ്ഥാപനത്തിൻ്റെ അവകാശി വ്യക്തി/ബോർഡ്/ ട്രസ്റ്റ്-വ്യക്തി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

എ . യു.പി സ്ക്കൂൾ മുട്ടിക്കുളങ്ങര എന്ന വിദ്യാലയത്തിന് മാർഗ്ഗദർശിയായും വഴികാട്ടിയായും പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു വിരമിച്ചവർ

1.ശ്രീ. കെ. ശങ്കരൻ എമ്പ്രാന്തിരി (Late)

2.ശ്രീ.പി.ദിവാകരൻ

3.ശ്രീ.പി.രാഘവൻ

4. ശ്രീ .എൻ.കെ രാമചന്ദ്രൻ

5. ശ്രീമതി കെ. വേദവതി

6. ശ്രീമതി എം.കെ സുഭദ്ര

7. ശ്രീ.കെ.കെ അബ്ദുൾ ഖാദർ

8.ശ്രീമതി.എം.എസ്. സുജ

9.കെ.ബി.പങ്കജവല്ലി


കർമ്മനിരതരായിരിക്കെ കടന്നുപോയവർ

1.ശ്രീമതി സി . വി . റോസമ്മ (ഹിന്ദിടീച്ചർ)

2.ശ്രീ.എ.ഗംഗാധരൻ (പ്യൂൺ)

വിരമിച്ച സഹ അദ്ധ്യാപകർ

1.ശ്രീ.എം.ശിവശങ്കരൻ നായർ (Late)

2.ശ്രീ.പി.പ്രഭാകരൻ നായർ(Late)

3. ശ്രീമതി വി.പി കമലം ടീച്ചർ (Late)

4. ശ്രീമതി കെ.എൻ ദ്രൗപതി

5.ശ്രീമതി മോളി സി.തോലത്ത്

6.ശ്രീമതി ടി.ഒ പെണ്ണമ്മ



നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


    • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 9 കിലോമീറ്റർ കോഴിക്കോട് NH 966 വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു