എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/അക്ഷരവൃക്ഷം/ പരിസര ശുചിത്വവും രോഗ പ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വവും രോഗ പ്രതിരോധവും
സമകാലിക ജീവിതത്തിൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് ശുചിത്വവും രോഗപ്രതിരോധവും

ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിച്ചാൽ മാത്രം രോഗങ്ങളെ തടയാൻ കഴിയില്ല. അതിന് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിതശെെലി രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും. വ്യക്തിശുചിത്വത്തിലൂടേയും പരിസര ശുചിത്വത്തിലുടെയും വയറിളക്കരോഗങ്ങൾ, കുമിൾ രോഗങ്ങൾ, കോവിഡ് മുതലായ രോഗങ്ങളെ തടഞ്ഞു നിർത്താൻ കഴിയും.

രോഗങ്ങളും പകർച്ചാവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. ശുചിത്വമില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം. ഇതിന്റെ വെളിച്ചത്തിൽ ശുചിത്വം ജീവരക്ഷാകരമായ ഒരു സംഗതിയാണെന്നു തന്നെ പറയാം. ശുചിത്വത്തിന്റെ പ്രാധാന്യം എടുത്ത് പരിശോധിക്കേണ്ടത് വളരെ അധികം പ്രാധാന്യം അർഹിക്കുന്നതാണ്. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലിന്റെ ഇടയിലെ എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ് നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. ഇതു വഴി കൊറോണ പോലുള്ള നിരവധി വൈറസുകളേയും മറ്റു ചില ബാക്ടീരിയകളേയും എളുപ്പം കഴുകിക്കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും ശുചിത്വത്തിന്റെ മറ്റൊരു രീതിയാണ്. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയാനും തൂവാല ഉപകരിക്കും.

ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരു പോലെ മലിനമായിരിക്കുകയാണ്. നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതിനനുസരിച്ച് സ്വാഭാവികമായും ജനപ്പെരുപ്പം ഉണ്ടാകും. അതോടൊപ്പം മാലിന്യങ്ങൾ കുന്നുകൂടും എന്നാൽ ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും വേണം. ഇല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും. രോഗങ്ങൾ പടർന്ന് പിടിക്കും. വീടും പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യം അശ്രദ്ധമായി വലിച്ചെറിയരുത്. മാലിന്യങ്ങൾ കഴിവതും പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.

നാം ഓരോരുത്തരും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. അതു വഴി രോഗ പ്രതിരോധം വർധിപ്പിക്കേണ്ടതുണ്ട്. നമ്മൾ പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചും മറ്റും നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. രോഗാണുക്കൾ ശരീരത്തിൽ കയറിയതിന് ശേഷമാണ് നമ്മുടെ ശരീരത്തിലെ പ്രതിരോധകോശം പ്രവർത്തിക്കുന്നത്. എന്നാൽ ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതെ തടഞ്ഞു നിർത്താൻ സാധിക്കും.


രോഗം വന്നിട്ട് ചികിത്സിക്കുന്നതിൽ അല്ല; <brരോഗം വരാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

അസ്ലഹ അഷറഫ്
10 E എ.കെ.ജി.എം.ജി.എച്.എസ്.എസ്.പിണറായി
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം