എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രക്ലബ് പ്രവർത്തനം

ചാന്ദ്രദിനം
ശാസ്ത്ര വാരം
ശാസ്ത്ര എക്സിബിഷൻ
ശാസ്ത്ര ക്വിസ്
ശാസ്ത്ര പ്രൊജക്ട്

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. അദ്ധ്യയന വർഷാരംഭത്തിൽ പൊതുവായി പ്രഖ്യാപിക്കുന്ന പ്രവർത്തനത്തിൽ പങ്കാളികളാവുന്നവരെയാണ് ക്ലബംഗങ്ങളായി ചേർക്കുക. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ ,പഠന പ്രോജക്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകൻ കൺവീനറും കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രധാനാധ്യാപകന്റെയും മറ്റു അധ്യാപകരുടെയും പ്രോത്സാഹനവും നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നു. സ്കൂളിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലതയോടെനടക്കുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നൽകുന്നു.സർഗ്ഗവേള പിരീ‍‍ഡുകളിൽ അരമണിക്കൂർ സയൻസ് ക്വിസ് ക്ലാസ്സുകളിൽ നടത്തുന്നു.ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ റാലികളും പ്ലക്കാർ‍ഡുകളും, മത്സരങ്ങളും, പ്രസംഗങ്ങളും നടത്തുന്നു. ഒസോൺദിനം, പരിസ്ഥിതിദിനം, എയ്ഡ്സ്ദിനം മുതലായ പ്രധാനപ്പെട്ട ശാസ്ത്രദിനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രജ‍‍്‍ഞൻമാരുടെ ജീവചരിത്രം പരിചയപ്പെടുത്തലും ചാർട്ട്, ബഡ്ജ്, കൊളാഷ് .....നിർമ്മാണമത്സരങ്ങളും സംഘടിപ്പിക്കുന്നു. ശാസ്ത്രപ്രവർത്തനത്തിന്റെ ഭാഗമായി HS ,UPവിഭാഗങ്ങൾക്ക് വേർത്തിരിച്ച് സയൻസ് വർക്കിങ്ങ് മോഡൽ, സ്റ്റിൽ മോ-ഡൽ, പ്രോജക്റ്റ്, ക്വിസ്സ്, ടാലന്റ് ടെസ്റ്റ്, സെമിനാർ,നാടകം......സ്കുൾ തലത്തിൽ സംഘടിപ്പിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും കൂടുതൽ കുട്ടികൾ പൻങ്കെടുത്ത ക്ലാസ്സുകൾക്കും പ്രോൽസാഹന സമ്മാനങ്ങളും നൽകുന്നു. ഒന്നാം സ്ഥാനംകരസ്ഥമാക്കിയവരെ ഉപജില്ലാ മത്സരങ്ങൾക്ക് ഒരുക്കുന്നു. ഉപജില്ല, ജില്ല, സംസ്ഥാനമത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികൾ അവരുടെകഴിവ് തെളിയിച്ചിട്ടുണ്ട്."