എ.കെ.എം.യു.പി.എസ്സ്, കൊച്ചറ/അക്ഷരവൃക്ഷം/അകലത്തെ ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
അകലത്തെ ഒരുമ

അകലാതെയകലണം
നാളേക്കു വേണ്ടി നാം

വീടിൻ ചുവരുകൾക്കുള്ളിലിരുന്ന്
കാണാത്ത കാഴ്ചകൾ

പലതും കണ്ടിന്ന്
കാണാനുള്ളതെന്തെന്നാർക്കറിയാം.

കരുതാതെ കടന്നെത്തി മാരി
പലതും പലതായ് പഠിപ്പിച്ചിടുന്നു നമ്മെ.

സമയമില്ലെന്നു പറയുന്ന പലരും
സമയത്തെ നീക്കാൻ പെടാപ്പാടുപെടുന്നു,

ഉള്ളോനുമില്ലാത്തോനും
മൊരുപോൽ കഴിയുന്നു
നാൽച്ചുവരിനുള്ളിൽ.

മണിയാണ് പവറെന്ന് പറയുന്നു പലരും
മണിയല്ല പവറെന്നറിഞ്ഞിടുന്നിന്ന്

ഒരു കുഞ്ഞുവൈറസു കേറിയിറങ്ങിയാൽ
മരവിച്ചു പോകുന്നു ജീവിതം നമ്മുടെ

ആർപ്പിൻ ധൂർത്തിൻ്റെ
പിന്നാലെ പായുന്ന
പലരും പഠിച്ചല്ലോ പല പാഠങ്ങൾ.

കാശുണ്ട്, കാറുണ്ട്
വീടുണ്ട് ഫ്ലാറ്റുണ്ട്
എല്ലാം സ്തഭംനം പോലെയിന്ന്.

അന്യന്റെ ജീവനെ
കാത്തു പാലിക്കുവാൻ
നെട്ടോട്ടമോടുന്നോ-
രാരോഗ്യ വൃന്ദം....

അന്യന്റെ ദു:ഖം തന്നുടെ
ദു:ഖമായ് മാറ്റുവാൻ
കഴിയുന്നൊരാ സ്നേഹമേ.......

ജാതിയും മതവും
വർഗ്ഗവും വർണ്ണവും
തുല്യരായ് തീർന്നീടുന്നീ വേളയിൽ...

ചിന്തകളിൽ .....
ഒന്നിച്ച് ചിന്തിച്ച്
ചിന്തനീയരായി നാം മാറിടേണം

അകലത്തിരുന്നാലും
ഒരുമ പുലർത്തിയാൽ
അകറ്റിടാം മാരിയാം പേമാരിയെ...

തളരാതെ കുതിരാതെ
വീഴാതെ ,മായാതെ
നാളേക്കു വേണ്ടി
നാം കൈകോർത്തിടാം

എന്റെ നാടിനു വേണ്ടി നാം കൈകോർത്തിടാം
 

ഫെലിൻ സാജു
6 B എ കെ എം യു പി സ്കൂൾ കൊച്ചറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത