എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

എല്ലാവർക്കും ഉണ്ടാവുന്നതാണ് രോഗങ്ങൾ. പലതരം രോഗങ്ങൾ നമ്മൾക്ക് അറിയാം. അതിനു കാരണവും മരുന്നും കണ്ടു പിടിച്ചിട്ടുണ്ട്. ഇപ്പോൾ പിടികൂടിയ കൊറോണ എന്ന ഭയങ്കര രോഗത്തിന് മരുന്നും കാരണവും കണ്ടു പിടിച്ചിട്ടില്ല. ചൈനയിൽ നിന്ന് ആരംഭം കുറിച്ച കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്നു. ഈ രോഗം പല രാജ്യത്തും പിടിപെട്ടു. ധാരാളം ജനങ്ങൾ ഇതുകാരണം മരിച്ചുവീണു. ഇതിന്റെ ഭാഗമായി സർക്കാർ ലോഗ്ഡൌൺ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ വേണ്ട കടകൾ മാത്രം തുറക്കാൻ നിർദേശം നൽകി. ഇതിനുവേണ്ടി ചില മുൻകരുതൽ മുന്നോട്ടുവെച്ചു. പുറത്തിറങ്ങി നടക്കുമ്പോൾ മാസ്ക് ഉപയോഗികുക. ഒരിടത്തും കൂട്ടം കൂടി നിൽക്കരുത്.1മീറ്റർ അകലം പാലിച്ചു നിൽക്കുക.കണ്ണ്, വായ, മൂക്ക് എന്നിവ തൊടാതെിരിക്കുക. ചുമക്കാൻവരുമ്പോഴും തുണി ഉപയോഗിച്ച് മുഖം മറക്കുക. രോഗ ലക്ഷണമുള്ളവർ വീട്ടിൽ തന്നെ കഴിയുക. കയ്യ് കൊടുക്കാതെ ഇരിക്കുക. ഇടക്കിടെ സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ് ഉപയോഗിച്ച് കയ്യ് കഴുകുക. കൊറേണ കാരണം പാർട്ടികളും സൽക്കാരവുംഒഴിവാക്കി.സ്ഥാപനങ്ങൾഅടച്ചു. പലകായിക മത്സരങ്ങളും നിർത്തിവച്ചു. സ്കൂളിലെ പരീക്ഷ മാറ്റിവെക്കുകയും നിർത്തുകയുംചെയ്തു. ഓരോ ദിവസം കൂടുംതോറും കൊറോണ ഉള്ള ആളുകളുടെ എണ്ണം കൂടി കൊണ്ട് വരുകയാണ്. ഡോക്ടർമാർ, പോലീസും,നഴ്സ്മാരും അതീവ ജാഗ്രത പുലർത്തുന്നു. ഓരോ രാജ്യത്തുംമലയാളികൾ മരിച്ചു വീഴുന്നു. ചൈനയിൽ കൂടുതൽ ആളുകൾ മരണമടഞ്ഞു. ഇപ്പോൾ കൊറോണ കൂടുതലായി കണ്ടുവരുന്നത് യൂറോപിൽ ആണ്. ഇന്ത്യയിൽഏകദേശം 1479 രോഗികൾ കണ്ടുവരുന്നു . എന്നാൽ ഓരോ ദിവസം കൂടുംതോറും മരണത്തിന്റെ എണ്ണം കൂടുന്നു. ഈ ഭീകര രോഗം നമ്മളെ വിട്ടുമാറിയെ തീരു .... നമുക്ക് ഈ രോഗത്തെ വിരട്ടി ഓടിക്കാൻഅധികൃതരുടെ നിർദേശങ്ങൾ പാലിക്കുക. വീട്ടിൽ തന്നെ കഴിയുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്.. *STAY HOME & STAY SAFE

Swaliha. P
5 എ എ.എൽ.പി.സ്‍കൂൾ കുറ്റിപ്പുറം സൗത്ത്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം