എ.എൽ.പി.എസ് കുറ്റിപ്പുറം സൗത്ത്/അക്ഷരവൃക്ഷം/അപ്പുവിന്റെ ഗ്രാമം

അപ്പുവിന്റെ ഗ്രാമം

ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ആളുകൾക്ക് ആ ഗ്രാമത്തിൽ ജീവിക്കാൻ തന്നെ കഴിയാതെആയി. കാരണം പുഴയിൽ നിറയെ പ്ലാസ്റ്റിക് കവറുകളും കുപ്പികളും തുടങ്ങിയവ. റോഡരികിൽ മാലിന്യങ്ങൾ കവിഞ്ഞു. വീട് പരിസരങ്ങളിൽ ചിരട്ടകളിലും കുപ്പികളിലും തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കുമായിരുന്നു. ഉപജില്ലാ ശാസ്ത്രമേളയിൽ ശാസ്ത്ര പരീക്ഷണത്തിന് പങ്കെടുക്കാൻ അവസാന തയ്യാറെടുപ്പുകൾ നടത്തുകയാണ് അപ്പു. അതിനിടയിൽ ആണ് അപ്പുവിനു പനി പിടിപെട്ടത് . മരുന്ന് കഴിചെങ്കിലും പനി ശമിച്ചില്ല. ഡോക്ടറുടെ നിർദേശപ്രകാരം രക്തം പരിശോധിച്ചപ്പോൾ ആണ് തനിക്ക് ഡെങ്കിപനി ആണെന്ന് അവൻ തിരിച്ചറിഞ്ഞത് കഴിഞ്ഞതവണ ജില്ലാതലം വരെ എത്തിയ അവൻ ഇത്തവണ സംസ്ഥാനതലത്തിൽ എത്തണമെന്ന അതിയായി ആഗ്രഹിച്ചിരുന്നു. അപ്പുവിന്റെ അവസ്ഥ അറിഞ്ഞ സ്കൂൾ മാനേജർ ഡെങ്കിപനി വരാൻ ഇടയാക്കിയ സാഹചര്യം എന്തായിരിക്കും എന്ന് ആലോചന നടത്തി. മഴക്കാലത്തെ സാഹചര്യം കാരണം വീട്ടു പരിസരങ്ങളിൽ വെള്ളം കെട്ടിനിന്ന് അതിൽ കൊതുകുകൾ വന്നു മുട്ടയിടുന്നത് കൊണ്ടാണ് അപ്പുവിനു രോഗം പിടിപെട്ടത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ തിരിച്ചു നാട്ടിലെക്ക് വന്നപ്പോൾ പ്രസിഡന്റ്‌ന് അതിശയം തോന്നി ഞാൻ പോകുന്നത് വരെ വൃത്തിയായിരുന്ന ഈ നാട് ഇപ്പോൾ എങ്ങനെ ഇങ്ങനത്തെ ഒരു അവസ്ഥ വന്നത് ഉടനെ എല്ലാവരെയും വിളിച്ചു ഒരു മീറ്റിംഗ് നടത്തി. പ്രസിഡന്റ്‌ പറഞ്ഞു നമുക്ക് കൊതുക്, ഈച്ച, എലി തുടങ്ങിയവയിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിച്ചെ പറ്റു. അതിനാൽ നാം പല കാര്യങ്ങൾ ചേയ്യേണ്ടിരിക്കുന്നു വൈറസ്, ഫംഗസ്, ബാക്റ്റീരിയ തുടങ്ങിയ സൂക്ഷ്മ ജീവികളിൽ ചിലതിന്റെ പ്രവർത്തനമാണ് പലരോഗങ്ങൾക്കും കാരണം ആകുന്നത് ഇവരോഗമുള്ള ഒരാളിൽ നിന്ന് മറ്റോരാളിലെക്ക് എത്തുമ്പോൾ ആണ് രോഗം പകരുന്നത് അത്കൊണ്ട്നാം എല്ലാവരും മുൻകരുതൽ എടുക്കേണ്ടി വന്നിരിക്കുന്നു. ജലദോഷം, കോളറ, ടൈഫോയിഡ്, ചിക്കൻഗുനിയ, ഡെങ്കിപനി, മന്ത്, മഞ്ഞപിത്തം, എലിപനി തുടങ്ങിയവ നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പകർച്ച വ്യാധികൾ ആണ്. കുറച്ചു ദിവസങ്ങൾക്കു ശേഷം അപ്പു വിന്റെ രോഗം മാറി അവൻ ക്ലാസ്സിൽ എത്തി. മീറ്റിംഗിൽ നടന്ന കാര്യങ്ങൾ മാഷ് വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. നാം എല്ലാവരും ഇനിമുതൽ ഡ്രൈഡേ ആചാരിക്കേണ്ടതിരിക്കുന്നു. എന്നാൽ മാത്രമേ നമ്മുടെ നാട്ടിൽ കൊതുകുകൾ ഇല്ലാതെ ഇരിക്കുകയൊള്ളു കൊതുകുകളെ തടയാൻ ഇനിയും കുറേ മാർഗങ്ങൾ ഉണ്ട്. കൊതുക് വല, പുകയിടൽ, മോസ്കിറ്റൊ ബാറ്റ് മുതലായവ ഓക്കേ കൊണ്ട് നമുക്ക് കൊതുകുനെ തടയാം. പിന്നെ പനി ഒരു രോഗം അല്ല. മറ്റ് രോഗങ്ങളുടെ ലക്ഷണ മാണ്. ഈ കാര്യങ്ങൾ കേട്ട ഓരോ കുട്ടികളും പറഞ്ഞു. അപ്പു പറഞ്ഞു 'ഞാൻ ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിക്കും. മഞ്ചു 'ഞാൻ ഭക്ഷണത്തിന് മുമ്പും പിമ്പും കൈ കഴുകും. ഒരോ കുട്ടികളും ഒരോ കാര്യങ്ങൾ പറഞ്ഞു എല്ലാവരും ഒരു മുദ്രാവാക്യം എടുത്തു "പ്രതിരോധം ആണ് പ്രതിവിധിയെക്കാൾ അഭികാമ്യം "അന്ന് മുതൽ ആ നാട് ശുചിത്വമുള്ള നാടായി മാറി.

അഫ്‍ല.എ
5 എ എ.എൽ.പി.സ്‍കൂൾ കുറ്റിപ്പുറം സൗത്ത്
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ